Wednesday, December 10, 2025
Wednesday, December 10, 2025
Home » ജോലി നേടാനും ഉദ്യോഗ ദുരിതം അകറ്റാനും ഹനുമാന് വെറ്റിലമാല

ജോലി നേടാനും ഉദ്യോഗ ദുരിതം അകറ്റാനും ഹനുമാന് വെറ്റിലമാല

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ജോലി സംബന്ധമായ ദുരിതങ്ങൾ മാറാനും തൊഴിൽ ഇല്ലാത്തവർക്ക് നല്ല ജോലി ലഭിക്കുന്നതിനും ഹനുമാൻ സ്വാമിയെ ആശ്രയിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും. കരുത്തിന്റെയും അലിവിന്റെയും ശ്രീരാമ ഭക്തിയുടെയും പ്രതീകമായ ആഞ്ജനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല വഴിപാടാണ് ഇതിനായി നമ്മൾ സമർപ്പിക്കോണ്ടത്. കാര്യ സിദ്ധി ആഗ്രഹിക്കുന്നവരുടെ വയസ് എത്രയാണോ അത്രയും വെറ്റില കൊണ്ട് മാലയുണ്ടാക്കി ഹനുമാൻസാമിക്ക് സമർപ്പിക്കണം. ഹനുമാൻ സ്വാമിയെയും ശ്രീരാമ ദേവനെയും നന്നായി സ്മരിച്ച് പ്രാർത്ഥിച്ച് വേണം ഹനുമാൻ സന്നിധിയിൽ വെറ്റില മാലകെട്ടി സമർപ്പിക്കേണ്ടത്. സ്വയം മാല കെട്ടാൻ അറിയാമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഏഴ് ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ഏഴ് ആഴ്ചയ്ക്കകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അവർക്ക് ദോഷം കൂടുതൽ ഉണ്ടാകും. അവർ 12, 21, 41 ശനിയാഴ്ചകളിൽ വെറ്റിലമാല സമർപ്പിക്കണം.

പതിവായി ഓം ഹം ഹനുമതേ നമ: എന്ന ആഞ്ജനേയ മന്ത്രം ജപിക്കുകയാണ് തൊഴിൽ സംബന്ധമായ വിഷമങ്ങൾ മാറാൻ മറ്റൊരു പരിഹാരം. തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കും. തൊഴിൽ രംഗത്ത് കഷ്ടപ്പെടുന്നവരുടെ ദുരിതങ്ങൾ പരിഹരിക്കും. അവർക്ക് ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്കും ഹനുമാൻസ്വാമിയുടെ കൃപാകടാക്ഷം ഗുണകരമാകും. ഹനുമദ് മൂല മന്ത്രം 28 തവണ വീതം വ്രതനിഷ്ഠയോടെ രാവിലെയും വൈകിട്ടും 28 ദിവസം ജപിക്കണം. നിത്യേന ജപിക്കാം. ബുധൻ, ശനി ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം. ഉത്തമ ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് നിർദ്ദേശങ്ങൾ പാലിച്ച് ജപിച്ചാൽ ഫലസിദ്ധി ഉറപ്പ്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Hanuman Swami Upasana for removing Job related obstacles and for getting good placement


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?