Wednesday, December 10, 2025
Wednesday, December 10, 2025
Home » സമ്പത്തും അഭിവൃദ്ധിയും നൽകുന്ന ഈ ധനമന്ത്രങ്ങൾ എന്നും ജപിക്കൂ

സമ്പത്തും അഭിവൃദ്ധിയും നൽകുന്ന ഈ ധനമന്ത്രങ്ങൾ എന്നും ജപിക്കൂ

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ജീവിതം ഏറ്റവും ക്ലേശകരമാകുന്നത് ദാരിദ്ര്യവും രോഗദുരിതങ്ങളും വേട്ടയാടുമ്പോഴാണ്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും ആരോഗ്യവും പണവും ഇല്ലെങ്കില്‍ ഒരു ശാന്തിയും ലഭിക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധിക്കപ്പുറം മനുഷ്യരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്ന് പറയാം. എന്നാല്‍ സമ്പത്തിന്റെ കാര്യം അങ്ങനെയല്ല. കഴിവും ബുദ്ധിയും കര്‍മ്മ ശേഷിയും ഒപ്പം ഭാഗ്യവും ഉണ്ടെങ്കില്‍ ധനമുണ്ടാക്കാനാകും. ഭാഗ്യം എന്ന് പറയുമ്പോള്‍ വാസ്തവത്തില്‍ അത് ഈശ്വരാധീനമാണ്. എത്ര കഠിനാദ്ധ്വാനം നടത്തിയാലും ഈശ്വരാനുഗ്രഹമില്ലെങ്കില്‍ അര്‍ഹിക്കുന്ന ഫലം കിട്ടിയെന്ന് വരില്ല. എന്നാല്‍ അര്‍പ്പണ മനോഭാവത്തിനും കഠിനാദ്ധ്വാനത്തിനും ഒപ്പം ഭഗവത് കൃപ കൂടി ലഭിച്ചാല്‍ സമ്പത്തും ഐശ്വര്യവും നമ്മെ തേടി വരും. അതിന് സഹായിക്കുന്ന ചില ധനമന്ത്രങ്ങളുണ്ട്. കഴിവും ഭാഗ്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന ഈ മന്ത്രങ്ങളിലൂടെ മഹാവിഷ്ണുനെയോ ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെയോ ധനത്തിന്റെ ദേവനായ കുബേരനേയോ ആണ് ആരാധിക്കുന്നത്. പൂര്‍ണ്ണ വിശ്വാസത്തോടെയും നിഷ്ഠയോടെയും ഇവിടെ പറയുന്ന മന്ത്രങ്ങള്‍ ദിവസവും ചൊല്ലുക. ആത്മവിശ്വാസവും കാര്യക്ഷമതയും കൂടും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ, നല്ല നിക്ഷേപങ്ങളിലൂടെ ആരെയും ദ്രോഹിക്കാതെയും ചതിക്കാതെയും ചൂഷണം ചെയ്യാതെയും സമ്പത്ത് വര്‍ദ്ധിപ്പിക്കാം. സാമ്പത്തികമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാം.

മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും കുബേരന്റെയും ധനമന്ത്രങ്ങള്‍:

മഹാവിഷ്ണു ധനമന്ത്രങ്ങൾഓം നമോ നാരായണ സ്വാഹ

1. ഓം നാരായണ വിദ്മഹേ
2. വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

മഹാലക്ഷ്മി ധനമന്ത്രങ്ങള്‍

ALSO READ

1 ഓം ശ്രീം മഹാ ലക്ഷ്മിയേ സ്വാഹ

2 ഓം ഹ്രീം ശ്രീം ലക്ഷ്മിഭ്യോ നമഃ

3. ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പാദ
ശത്രു-ബുദ്ധി-വി-നാശായ
ദീപ ജ്യോതിര്‍ നമോ സ്തുതേ

4. ഓം മഹാദേവ്യൈ ച വിദ്മഹേ
വിഷ്ണു പത്‌നിയേ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്

കുബേര ധനമന്ത്രങ്ങള്‍

ഓം യക്ഷായ കുബേരായ
വൈഷ്‌ണൈവ്യേ ധനധാന്യ
ദീപ്തായേ സ്മൃതി ദേഹി
ദദാപയ സ്വാഹ

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 89217 09017
Story Summary: Maha Vishnu, Maha Lakshmi and Kubera Mantras For Wealth and Prosperity


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?