Wednesday, December 10, 2025
Wednesday, December 10, 2025
Home » അശുഭങ്ങൾ അകറ്റി ശാന്തിയുംസമൃദ്ധിയും നേടാൻ ഇവ ജപിച്ചോളൂ

അശുഭങ്ങൾ അകറ്റി ശാന്തിയും
സമൃദ്ധിയും നേടാൻ ഇവ ജപിച്ചോളൂ

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

പഞ്ചഭൂതങ്ങളെയാണ് ശിവ പഞ്ചാക്ഷരി മന്ത്രം പ്രതിനിധീകരിക്കുന്നത്. എത്രയും മഹത്തരമായ നമഃ ശിവായ മന്ത്രം നാ, മാ, ശി, വാ, യ എന്നീ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിച്ചതാണ്. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ ദ്യോതിപ്പിക്കുന്നത്. മന്ത്രത്തിലെ ആദ്യ അക്ഷരം “ന” സൂചിപ്പിക്കുന്നത് നാഗേന്ദ്രഹാരനെയാണ്. സർപ്പത്തെ ആഭരണമായി കഴുത്തിൽ അണിഞ്ഞവൻ എന്ന് അർത്ഥം. മന്ദാകിനി(ഗംഗ) നദിയിലെ ജലത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ “മ” എന്ന അക്ഷരം സൂചിപ്പിക്കുന്നത്. മൂന്നാമത്തെ അക്ഷരമായ “ശി” ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെ ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നു. വസിഷ്ഠ മുനിയെ പോലുള്ള പല മഹാ ഋഷിമാർ വരെ ആരാധിക്കുന്ന ശ്രേഷ്ഠനായ ശിവനെ നാലാമത്തെ അക്ഷരമായ “വാ” സൂചിപ്പിക്കുന്നു. അഞ്ചാമത്തെ അക്ഷരമായ “യ” യക്ഷരൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

എല്ലാ ദുരിതങ്ങളും നശിപ്പിച്ച് സമസ്ത സുഖങ്ങളും സമ്മാനിക്കുന്നതാണ് പഞ്ചാക്ഷരി ജപം. മന്ത്രരാജൻ എന്ന് അറിയപ്പെടുന്ന പഞ്ചാക്ഷരി മന്ത്രത്തിൽ എല്ലാ ദേവതകളും അടങ്ങിയിരിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു. ന എന്ന പദത്തിൽ സ്ഥൂല ശരീരമായ ബ്രഹ്മാവും മ എന്ന അക്ഷരത്തിൽ സൂക്ഷ്മ ശരീരമായ വിഷ്ണുവും ശി എന്നതിൽ കാരണ ശരീരമായ രുദ്രനും വ എന്ന പദത്തിൽ സാമാന്യ ശരീരമായ മഹേശ്വരനും യ എന്ന അക്ഷരത്തിൽ ദുർഗ്രാഹ്യ ശരീരമായ സദാ ശിവനും കുടികൊള്ളുന്നു.

പരമശിവന്റെ മൂലമന്ത്രം ഓം നമഃ ശിവായ ആണ്. ഞാൻ ശിവനെ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. നിത്യവും 10 തവണയെങ്കിലും ഓം നമഃ ശിവായ ജപിച്ചാൽ ജീവിതത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഓം നമഃ ശിവായ മന്ത്രം ശക്തി ബീജമായ ഹ്രീം ചേർത്തും ജപിക്കാം. അപ്പോൾ ശിവന്റെയും ശക്തിയുടെയും അനുഗ്രഹം ലഭിക്കും. ഇത് ജപിച്ചാൽ നമുക്ക് ചുറ്റുമുള്ള എല്ലാ അശുഭങ്ങളും ഒഴിഞ്ഞു പോകും.

ശിവഗായത്രി , രുദ്രമഹാമന്ത്രം എന്നിവയും അതിശക്തമായ ശിവ മന്ത്രങ്ങളാണ്. ഇത് രണ്ടും നിത്യജപത്തിന് ഉത്തമമായി കണക്കാക്കുന്നു.

ALSO READ

ശിവഗായത്രി

ഓം തത്പുരുഷായ്‌ വിദ്മഹേ
മഹാദേവായ്‌ ധീമഹി
തന്നോ രുദ്ര പ്രചോദയാത്

(അർത്ഥം: മഹത്തായ ശിവതത്വത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭയെ പ്രകാശിപ്പിക്കുന്നതിന് രുദ്രൻ അനുഗ്രഹിക്കേണമേ )

രുദ്ര മഹാ മന്ത്രം

ഓം നമോ ഭഗവത് രുദ്രായ്

ശിവന്റെ അതി പ്രശസ്തവും, ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. ശിവ ഭഗവാനെ വേദങ്ങളിൽ അഭിസംബോധന ചെയ്യുന്നത് രുദ്രം എന്നാണ്.

ശിവ ക്ഷമാപണ മന്ത്രം

ഓം കരചരണകൃതം വാ
കായജം കർമജം വാ
ശ്രവണ നയനജം വാ
മാനസം വാ അപരാധം
വിഹിതം മവിഹിതം വാ
സർവ്വ മേമ തത്ക്ഷമസ്വ
ശിവ ശിവ കരുണാബ്‌ധൈ
ശ്രീ മഹാദേവ ശംഭോ

(ക്ഷമാപണ ശിവമന്ത്ര അർത്ഥം : കരുണാമയനായ മഹാദേവനെ ഞാൻ ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തി എന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കി കൊടുക്കുന്നതിന് ഞാൻ ഭഗവാനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഭഗവാനോടു മാപ്പ് അപേക്ഷിക്കുന്നു)

ശിവ മന്ത്രങ്ങൾ എങ്ങനെ ജപിക്കാം

1 .ശിവ മന്ത്രങ്ങൾ ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാൻ രുദ്രാക്ഷ ജപമാല ഉപയോഗിക്കാം.

2 .വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ സമർപ്പണങ്ങളാണ്.

3 .ചതുർത്ഥി തിഥി, ശിവരാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ശിവ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ പ്രയോജനകരമായി കണക്കാക്കപ്പെടുന്നു.

ശിവമന്ത്ര ജപ ഫലങ്ങൾ

  1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റും ശാന്തിയും സൗഹാർദ്ദവും വളർത്തുകയും ചെയ്യും.
  2. എല്ലാ ഭീതികളും നീക്കും. ഭക്തർ ആത്മവിശ്വാസം നേടുകയും ചെയ്യും
  3. ശത്രുക്കളെ നശിപ്പിക്കുന്നു, വ്യക്തിയുടെ ക്ഷേമവും വിജയവും ഉറപ്പാക്കുന്നു
  4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.
  5. വിദ്യാർത്ഥികളിൽ ഏകാഗ്രതയും ബുദ്ധിയും മെച്ചപ്പെടുത്തി സമർത്ഥരാക്കുന്നു.
  6. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവുംസന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.
  7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ജ്യോതിഷരത്നം വേണു മഹാദേവ്
    +91 9847475559

Story Summary: Significance and Benefits of Panchakshari Japam

Copyright 2022 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?