Wednesday, February 4, 2026
Wednesday, February 4, 2026
Home » ഏഴ് അല്ലെങ്കിൽ 12 ആഴ്ചയ്ക്കകംപിണങ്ങിക്കഴിയുന്നവരെ ഒന്നിപ്പിക്കാം

ഏഴ് അല്ലെങ്കിൽ 12 ആഴ്ചയ്ക്കകം
പിണങ്ങിക്കഴിയുന്നവരെ ഒന്നിപ്പിക്കാം

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
കലഹം മാറുന്നതിനും അകന്നു കഴിയുന്ന ദമ്പതികൾ, കമിതാക്കൾ തുടങ്ങിയവരെ ഒന്നിപ്പിക്കുന്നതിനും നല്ലതാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി. ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് ഇത് നടത്തിയാൽ മതി. എന്നാൽ രണ്ടു പേരുടെയും പേരും നാളും പറഞ്ഞും ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്താറുണ്ട്. അതിൽ തെറ്റൊന്നുമില്ല; രണ്ടു പേരുടെയും പേരിൽ നടത്തണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നവർ ആരുമായുള്ള കലഹമാണോ മാറേണ്ടത് അതിനായി വഴിപാടിനൊപ്പം ശക്തമായി പ്രാർത്ഥിക്കണം.
പുഷ്പാഞ്ജലി 7 അല്ലെങ്കിൽ 12 തവണ ചെയ്യുമ്പോൾ തന്നെ ഫലം കാണാറുണ്ട്. ഇത് നടത്തുന്നതിന് പ്രത്യേക ദിവസമൊന്നും പറയുന്നില്ല; ഏത് ദിവസവും നടത്താം. എങ്കിലും വഴിപാട് നടത്തുന്ന ക്ഷേത്രത്തിലെ മുഖ്യ ദിനം നോക്കി ചെയ്യുന്നത് കൂടുതൽ നന്നാകും. ദേവീ ക്ഷേത്രം ആണെങ്കിൽ ചൊവ്വ, വെളളി, വിഷ്ണു ക്ഷേത്രത്തിൽ ബുധൻ, വ്യാഴം, ശിവ ക്ഷേത്രത്തിൽ ഞായർ, തിങ്കൾ, അയ്യപ്പനാണെങ്കിൽ ശനി എന്നീ ദിനങ്ങളിൽ ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി നടത്താം. ശിവക്ഷേത്രത്തിൽ ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നവർക്ക് വളരെ വേഗം ഫലസിദ്ധി ലഭിക്കുന്നത് കണ്ടുവരാറുണ്ട്.


ഋഗ് വേദത്തിലെ അവസാനത്തെ നാല് മന്ത്രങ്ങളാണ് ഐക്യമത്യ സൂക്തം എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പതിവായി ജപിച്ചാൽ വളരെ വേഗം ഫലസിദ്ധി കിട്ടും.
ക്ഷേത്രത്തിൽ ഐക്യമത്യ സൂക്തം കൊണ്ട് അർച്ചന മാത്രമല്ല ഹോമവും നടത്താറുണ്ട്. ഇതിലൂടെ പിണങ്ങി നടക്കുന്നവർ തമ്മിൽ ഒന്നിക്കും, അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. എത്ര രൂക്ഷമായ കുടംബ കലഹവും ശമിക്കും. ബിസിനസ് പങ്കാളികൾ തമ്മിലുള്ള ഭിന്നതകൾ വേഗം മാറും. കമിതാക്കളുടെ സൗന്ദര്യപ്പിണക്കം ഒഴിവാകും. മേലുദ്യോസ്ഥരുമായും സഹപ്രവർത്തകർ തമ്മിൽ അഭിപ്രായ ഐക്യമുണ്ടാകും. ഐക്യമത്യസൂക്തം 2 നേരവും ജപിക്കാമെങ്കിലും രാവിലെ ജപിക്കുന്നതാണ് കൂടുതൽ നല്ലത്. സംവാദസൂക്തം, സംഘടനാ സൂക്തം എന്നെല്ലാം ഇത് അറിയപ്പെടുന്നു.

ഐകമത്യ സൂക്തം

1
ഓം സംസമിദ്യുവസേ
വൃഷന്നഗ്നേ വിശ്വാന്യര്യ ആ
ഇളസ്വദേ സമിധ്യസേ
സ നോ വസൂന്യാ ഭര

2
സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സഞ്ജാനാനാ ഉപാസതേ

3
സമാനോ മന്ത്ര: സമിതി:
സമാനീ സമാനം മന: സഹ
ചിത്തമേഷാം
സമാനം മന്ത്രമഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ
ജൂഹോമീ

ALSO READ

4
സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ:
സമാനമസ്തു
വോ മനോ യഥാ
വ: സുസഹാസതി

അർത്ഥം :

1
(എല്ലാ നൻമകളും ഐശ്വര്യങ്ങളും ചൊരിയുന്ന ഭഗവാനേ,അവിടുത്തെ പ്രകാശം നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നൂ. അവിടുന്ന് ഞങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഐശ്വര്യവും തന്ന് അനുഗ്രഹിക്കണേ)

2
(എല്ലാവരും ഒന്നിച്ച് ചേരുവിൻ, പരസ്പരം ആശയ വിനിമയം നടത്തി സംസാരിക്കുവിൻ, മനസ്സ് തമ്മിൽ നല്ല പോലെ അറിയുവിൻ, ദേവൻമാർ പണ്ടു കാലത്ത് അവരുടെ പങ്കുകൾ ശരിക്കും മനസിലാക്കി എങ്ങനെ ആണോ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചത് അതുപോലെ പ്രവർത്തിക്കുവിൻ)

3
(നിങ്ങളുടെ മന്ത്രം ഒന്നായിരിക്കട്ടെ, നിങ്ങൾക്ക് ഒരേ സഭ ഉണ്ടാകട്ടെ, നിങ്ങളുടെ വികാര വിചാരങ്ങൾ ഒന്നായി തീരട്ടെ, നിങ്ങൾക്ക് ഒരേ മന്ത്രത്തെ ഉപദേശിച്ചു തരുന്നൂ. അതേ പോലെ തന്ന് ഒരേ ഹവിസിനേയും ഹോമിക്കുന്നൂ)

4
(നിങ്ങളുടെ അഭിപ്രായങ്ങളും ഹൃദയങ്ങളും മനസുകളും ഒന്നായിത്തീരട്ടെ. അതുപോലെ നിങ്ങളുടെ സമ്മേളനങ്ങളും ശോഭനങ്ങളാകട്ടെ)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Aikamathya Sooktham With Lyrics and Meaning


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?