ശ്രീ പരമേശ്വരന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും മനുഷ്യരാശിക്ക് ഭീഷണിയായ അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളാണ് വൈകാശി വിശാഖം. തമിഴ് മാസമായ വൈകാശിയിലെ വിശാഖം നാളിലാണ് ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി വേൽമുരുകൻ അവതരിച്ചത്. മലയാളത്തിന് ഇത് ഇടവ മാസത്തിലെ വിശാഖമാണ്. അതിവേഗം സുബ്രഹ്മണ്യ പ്രീതി നേടാൻ ഉത്തമമായ വൈകാശി വിശാഖത്തെപ്പറ്റി അറിയേണ്ടതെല്ലാം പറഞ്ഞു തരുകയാണ് ഈ വീഡിയോയിൽ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി . വൈകാശി വിശാഖത്തിന്റെ പ്രാധാന്യം, സുബ്രഹ്മണ്യ ഭജനത്തിന്റെ മാഹാത്മ്യം, ഈ ദിവസം ജപിക്കേണ്ട മന്ത്രങ്ങൾ, ക്ഷേത്രത്തിൽ നടത്തേണ്ട അഭിഷേകങ്ങൾ, വഴിപാടുകൾ എന്നിവയെല്ലാം ആചാര്യൻ വിശദീകരിക്കുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
എന്ത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും തടസ്സവും ബുദ്ധിമുട്ടും കാരണം വിഷമിക്കുന്നവർക്ക് ഉത്തമമായ ഒരു പരിഹാരമാർഗ്ഗമാണ് മുക്കുറ്റി പുഷ്പാഞ്ജലി. എല്ലാത്തരത്തിലുമുള്ള കാര്യ തടസം…
എന്ത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും തടസ്സവും ബുദ്ധിമുട്ടും കാരണം വിഷമിക്കുന്നവർക്ക് ഉത്തമമായ ഒരു പരിഹാരമാർഗ്ഗമാണ് മുക്കുറ്റി പുഷ്പാഞ്ജലി. എല്ലാത്തരത്തിലുമുള്ള കാര്യ തടസം…