Wednesday, December 10, 2025
Wednesday, December 10, 2025
Home » ജൂലൈ 11ന് അപൂർവമായ തിങ്കൾ പ്രദോഷം; ധന്യമാക്കാൻ ഈ അഷ്‌ടോത്തരം ജപിക്കാം

ജൂലൈ 11ന് അപൂർവമായ തിങ്കൾ പ്രദോഷം; ധന്യമാക്കാൻ ഈ അഷ്‌ടോത്തരം ജപിക്കാം

by NeramAdmin
0 comments

ശിവഭഗവാനെയും പാർവതി ദേവിയെയും അതിവേഗം പ്രീതിപ്പെടുത്താൻ സഹായിക്കുന്ന അപൂർവ്വമായ തിങ്കൾ പ്രദോഷം 2022 ജൂലൈ 11 ന് സമാഗതമാകുന്നു . ഈ ദിവസം സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുത്ത് ശിവ പഞ്ചാക്ഷരിയും ശിവ അഷ്ടോത്തര ശതനാമാവലിയും ജപിച്ചാൽ അളവറ്റ പുണ്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. എല്ലാ പ്രധാന മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. ക്ഷേത്രങ്ങളിൽ പൂജകൾക്ക് മുഖ്യമായും ഉപയോഗിക്കുന്നത് മൂലമന്ത്രവും അഷ്ടോത്തര ശതനാമാവലിയുമാണ്.

108 എന്ന സംഖ്യയുടെ മഹത്വം പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ് ഉത്തമമായി കണക്കാക്കുന്നത്. എന്നും ഇഷ്ടദേവതയുടെ സഹസ്രനാമങ്ങൾ ജപിക്കാൻ സമയ പരിമിതിയും മറ്റ് അസൗകര്യങ്ങളും ഉള്ളവർക്ക് ആശ്രയിക്കാവുന്നത് അഷ്ടോത്തര ശതനാമാവലിയെ ആണ്. ഏതാനും മിനിട്ടുകൾക്കകം ജപം പൂർത്തിയാക്കി ഇഷ്ടദേവതയുടെ സാന്നിദ്ധ്യം മനസിൽ ഉറപ്പിക്കാം.

നിത്യജപത്തിനും വിശേഷ ദിവസങ്ങളിൽ പ്രത്യേകിച്ചും അഷ്ടോത്തര ശതനാമാവലി ജപിക്കുന്നത് നല്ലതാണ്. ആദ്യമായി ശിവഅഷ്ടോത്തരം ജപിച്ചു തുടങ്ങാൻ ശിവരാത്രി, തിരുവാതിര, പ്രദോഷം, തിങ്കൾ ദിവസങ്ങൾ ഉത്തമമാണ്. ആദ്യം തുടർച്ചയായി 21, 41 ദിവസം ജപിക്കണം. പതിവായി ജപിച്ചു തുടങ്ങുന്നതോടെ നാമങ്ങളുമായി ആത്മബന്ധം ഉണ്ടാകും. ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്ക് മിക്ക പൂജാരികളും ജപിക്കുന്നത് അഷ്ടോത്തര ശതനാമാവലിയാണ്. ക്ഷേത്ര ദർശന വേളയിൽ ഭക്തരും അഷ്ടോത്തരം ജപിക്കുന്നത് ശ്രേഷ്ഠമാണ്. ക്ഷേത്രത്തിൽ വച്ചുള്ള അഷ്ടോത്തര ജപത്തിന് അപാര ഫലസിദ്ധിയുണ്ടെന്ന് വിശ്വസിക്കുന്നു.
അഷ്ടോത്തര ജപം എല്ലാ അഹിതങ്ങളും ജീവിതത്തിൽ നിന്നും അകറ്റും. ഈശ്വരാധീനം അറിയാതെ നമുക്ക് ചുറ്റുമുണ്ടാകും. പതിവായി അഷ്ടോത്തരം ജപിക്കുന്നത് ഒരു രക്ഷ തന്നെയാണ്. കഠിനനിഷ്ഠകളില്ലാതെ ആർക്കും ഇത് ജപിക്കാം. അർത്ഥം മനസിലാക്കി ജപിക്കാൻ ശ്രദ്ധിക്കുക. ശിവ അഷ്ടോത്തര ശതനാമാവലിയാണ് ഇവിടെ ചേർക്കുന്നത്.

ശിവന്റെ അർദ്ധശരീരമായി മാറുന്നതിന് എനിക്ക് അതിവേഗം ഫലം ലഭിക്കുന്ന സ്തോത്രം പറഞ്ഞു തരണമെന്ന് പാർവതീ ദേവി നാരായണനോട് ആവശ്യപ്പെട്ടു. അങ്ങനെ അതിവേഗം ഫലം നൽകുന്നതും വളരെയധികം രഹസ്യ സ്വഭാവം ഉള്ളതുമായ ശിവാഷ്ടോത്തരം ദേവിക്ക് പറഞ്ഞു കൊടുത്തു. ഒപ്പം ധ്യാനവും ഉപദേശിച്ചു. അതിനാൽ ഈ മന്ത്രത്തിന്റെ ഋഷി നാരായണനാണ്. അനുഷ്ടുപ്പ് ഛന്ദ: സദാശിവവോ ദേവത :

ധ്യാനം
ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി

(വെൺമയാർന്ന ശരീരത്തോടെ ചന്ദ്രമണ്ഡലത്തിൽ കുടികൊള്ളുന്നവനും സർപ്പങ്ങളെ ആഭരണമായി അണിഞ്ഞിരിക്കുന്നവനും ഭസ്മം പൂശിയ ശരീരത്തോട് കൂടിയവനും മാൻ, മഴു എന്നിവ കൈയിൽ അണിയുന്നവനും കമനീയമായ അർദ്ധചന്ദ്രനെ ശിരസിൽ ചൂടിയവനുമായ ശിവനെ എപ്പോഴും ഹൃദയ മദ്ധ്യത്തിൽ ധ്യാനിക്കുന്നു.)

ALSO READ

ശിവ അഷ്‌ടോത്തര ശതനാമാവലി

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വ്വായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ശിതികണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപർദ്ദിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുരസുദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലയേ നമഃ
ഓം കൃപാനിധയേ നമഃ
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷാങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ
ഓം ഭസ്‌മോദ്ധൂളിതവിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്‍ത്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓംസര്‍വ്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്‌നിലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്‍ധര്‍ഷായ നമഃ
ഓം ഗിരീശായ നമഃ
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗഭൂഷണായ നമഃ
ഓം ഭര്‍ഗ്ഗായ നമഃ
ഓം ഗിരിധന്വിനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമഥാധിപായ നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്‌വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ
ഓം അഹിര്‍ബുദ്ധ്‌ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്‍ത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പുഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ഭഗനേത്രഭിദേ നമഃ
ഓം ദക്ഷാദ്ധ്വരഹരായ നമഃ
ഓം ഹരായ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപവര്‍ഗ്ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

Story Summary: Significance Of Shiva Ashtothara Satha Namavali

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?