Wednesday, December 10, 2025
Wednesday, December 10, 2025
Home » സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻഅത്ഭുത ഫലസിദ്ധിയുള്ള ഒരു മന്ത്രം

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ
അത്ഭുത ഫലസിദ്ധിയുള്ള ഒരു മന്ത്രം

by NeramAdmin
0 comments

മംഗള ഗൗരി
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് സ്വന്തം വീട്ടിലിരുന്ന് നിത്യവും ജപിക്കാവുന്നതാണ് ലക്ഷ്മീവിനായക മന്ത്രം. എന്നും പ്രഭാതങ്ങളില്‍ സൂര്യോദയത്തിന് മുമ്പ് ജപിച്ചാല്‍ ഫലം സുനിശ്ചിതം. ധനസ്ഥിതി മോശമാകുന്നവർ ഇത് ജപിച്ചാൽ ദാരിദ്യശാന്തി ലഭിക്കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തിൽ ഓജരാശിയിൽ നിൽക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും രണ്ടാം ഭാവത്തിൽ കേതു നിൽക്കുന്ന ജാതകർക്കും ഈ മന്ത്രജപം അത്യുത്തമം ആകുന്നു.
നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ച് ആദ്യം ഗണപതി ധ്യാനം ഒരു പ്രാവശ്യം ജപിക്കുക.

ഓം ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണനായകം

തുടര്‍ന്ന്‍, 108 തവണ ഭഗവാന്റെ മൂലമന്ത്രമായ ഓം ഗം ഗണപതയെ നമഃ ജപിക്കുക. അതിന് ശേഷം ലക്ഷ്മീ വിനായക മന്ത്രജപിക്കാം.

ലക്ഷ്മീവിനായകമന്ത്രം

ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ

ഗണേശാഷ്‌ടോത്തരം, ഗണേശ സഹസ്രനാമം ഇവ ജപിക്കുന്നതും ഗണേശ പ്രീതിക്ക് നല്ലതാണ്. ഗണപതി പൂജ ജീവിതത്തിലെ എല്ലാത്തരം ദുഃഖ ദുരിതങ്ങളും ഇല്ലാതാക്കാനും അഭീഷ്ടസിദ്ധിക്കും ഫലപ്രദമാണ്.
ബുദ്ധിയുടെയും ശക്തിയുടെയും ദേവനായ ഗണപതി ഭഗവാന് വിശേഷപ്പെട്ട ദിവസങ്ങളായ വെള്ളിയാഴ്ച, അത്തം നക്ഷത്രം, ചതുർത്ഥി ദിവങ്ങളിൽ ഗണപതി
ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ കഴിപ്പിച്ചാൽ എല്ലാ ദോഷങ്ങളും ഹനിക്കപ്പെടും.

ALSO READ

മംഗള ഗൗരി
Story Summary: Lakshmi Vinayaka Mantra for Removing Money Related Problems


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?