Wednesday, February 4, 2026
Wednesday, February 4, 2026
Home » കഠിന ദോഷങ്ങൾ ശമിപ്പിച്ച് ഐശ്വര്യംതരുന്ന ഉത്ഥാന ഏകാദശി വെള്ളിയാഴ്ച

കഠിന ദോഷങ്ങൾ ശമിപ്പിച്ച് ഐശ്വര്യം
തരുന്ന ഉത്ഥാന ഏകാദശി വെള്ളിയാഴ്ച

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ഭഗവാൻ ശ്രീ മഹാ വിഷ്ണു യോഗനിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ദിവസമായ ഉത്ഥാന ഏകാദശി നവംബർ 4 വെള്ളിയാഴ്ചയാണ്. കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഈ ദിവസം വ്രതം നോറ്റ് പുണ്യകർമ്മങ്ങൾ ചെയ്ത് ക്ഷേത്രദർശനവും വഴിപാടുകളും നടത്തി തൊഴുത് പ്രാർത്ഥിച്ചാൽ എത്ര കഠിനമായ ദോഷദുരിതങ്ങളും ശമിക്കും. മുജ്ജന്മ സുകൃതമുള്ളവർക്ക് മാത്രമേ ഈ പവിത്രമായ ദിവസം വ്രതം നോൽക്കാൻ പോലും കഴിയൂ എന്ന് വിശ്വസിച്ചു വരുന്നു. പ്രബോധിനി ഏകാദശി എന്നും ഈ ശ്രേഷ്ഠ ദിനം അറിയപ്പെടുന്നു.

കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശി ദിനത്തിന് മറ്റൊരു പ്രത്യേകതയുള്ളത് അതിനടുത്ത ദിവസമാണ് 12 ദിവസത്തെ തുളസീ പൂജാവസാനം എന്നതാണ്. കാർത്തികമാസത്തിലെ പന്ത്രണ്ടാം ദിവസം തുളസീപൂജ സമാപിക്കുന്ന ദിവസമാണ് തുളസി വിവാഹം. വിഷ്ണു അവതാരമായ ശ്രീകൃഷ്ണ ഭഗവാനും തുളസി ദേവിയും തമ്മിലുള്ള വിവാഹം മഹാവിഷ്ണു ഭക്തർ വിശേഷാൽ അനുഷ്ഠാനങ്ങളോടെയാണ് ആചരിക്കുന്നത്.

ദേവശയിനി ഏകാദശി മുതൽ ഉത്ഥാന ഏകാദശി വരെ ഭഗവാൻ മഹാവിഷ്ണു യോഗനിദ്രയിൽ ശയിക്കുന്ന നാലുമാസത്തെ ചതുർമാസ്യമെന്നാണ് വിളിക്കുന്നത്. ഈ ചതുർമാസ്യ കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സുപ്രധാന മംഗളകർമ്മങ്ങൾ പല സ്ഥലങ്ങളിലും നടത്താറില്ല. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. നിദ്രയിൽ ആയതിനാൽ ഈ സമയത്തെ കർമ്മങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിക്കില്ല എന്നാണ് വിശ്വസിക്കുന്നത്.

ഉത്ഥാന ഏകാദശി വ്രതമെടുക്കുന്നവർ ദശമി ദിവസം അതായത് തലേ ദിവസം മത്സ്യമാംസാദികൾ ത്യജിച്ച്, ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് നിലത്ത് കിടന്നുറങ്ങണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ശയിക്കരുത്. ഏകാദശി ദിവസം സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഓം നമോ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ തുടങ്ങിയ ഭഗവത് മന്ത്രങ്ങൾ യഥാശക്തി ചൊല്ലണം. വിഷ്ണു ഗായത്രി, വിഷ്ണു അഷ്ടോത്തരം വിഷ്ണു സഹസ്രനാമം എന്നിവ ചൊല്ലണം, അല്ലെങ്കിൽ കേൾക്കണം. ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ വായിക്കണം. ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. ഭഗവത് കീര്‍ത്തനങ്ങൾ ജപിക്കുന്നതിന് ഏറ്റവും ഉത്തമമായ സമയമാണ് ഹരിവാസര വേള. ഡിസംബർ 4 ന് പകൽ 12: 38 മുതൽ രാത്രി 11: 56
വരെയാണ് ഹരിവാസരം. ദ്വാദശി നാളിൽ രാവിലെ വ്രതം മുറിക്കാം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Story Summary: Significance Of Uthani Ekadeshi Or Prabodhini Ekadeshi

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?