Wednesday, February 4, 2026
Wednesday, February 4, 2026
Home » ഭദ്രകാളി പ്രീതിക്ക് 20 വഴിപാടുകളും ഫലങ്ങളും

ഭദ്രകാളി പ്രീതിക്ക് 20 വഴിപാടുകളും ഫലങ്ങളും

by വേണു മഹാദേവ്
0 comments

ജ്യോതിഷരത്‌നം വേണു മഹാദേവ്
അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര, ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ് , കാട്ടിൽ മേക്കേതിൽ എന്നിവ ഇതിൽ ചിലത് മാത്രമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ ചൊവ്വ, വെള്ളി, അഷ്ടമി ദിവസങ്ങൾ വിശേഷമാണ്. ഭദ്രകാളിയെ പ്രീതിപ്പെടുത്താനുള്ള ചില വഴിപാടുകളും ഫലങ്ങളും ഫലങ്ങളും:
1
കടും പായസം: കാര്യവിജയം
2
പുഷ്പാഭിഷേകം : ഐശ്വര്യം
3
സഹസ്രനാമാർച്ചന : കാര്യവിജയം, കർമ്മലാഭം
4
ഭാഗ്യസൂക്താർച്ചന : ഭാഗ്യവർദ്ധന
5
അഷ്‌ടോത്തരാർച്ചന : തടസനിവാരണം
6
ചുവന്നപട്ട് : തടസ നിവാരണം
7
കരിക്ക് അഭിഷേകം : രോഗശാന്തി
8
മഞ്ഞൾ അഭിഷേകം : കുടുംബഭദ്രത
9
ചാന്താട്ടം : ശത്രുദോഷശാന്തി*
10
കുങ്കുമാഭിഷേകം : ദാമ്പത്യഭദ്രത, പ്രേമസാഫല്യം
11
കുങ്കുമാർച്ചന :കാര്യസിദ്ധി
12
പനിനീരാഭിഷേകം : കർമ്മവിജയം
13
കളഭം ചാർത്ത് : ധനാഭിവൃദ്ധി
14
കാളീസൂക്തം : ശത്രുദോഷം മാറാൻ
15
പട്ടും താലിയും : വിവാഹം, ദാമ്പത്യഭദ്രത
16
ചെമ്പരത്തിമാല : ദൃഷ്ടിദോഷമോചനം
17
എണ്ണ അഭിഷേകം : രോഗശാന്തി
18
രക്തപുഷ്പാഞ്ജലി : ദുരിതമോചനം
19
ഗുരുതിപുഷ്പാഞ്ജലി : ശത്രുദോഷനിവാരണം
20
പൂമൂടൽ : ദുരിതശാന്തി

ജ്യോതിഷരത്‌നം വേണു മഹാദേവ്, +91 9847475559

Story Summary: Different offerings for the blessings of Bhadrakali

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . )

Copyright 2026 NeramOnline.com . All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?