Tuesday, March 24, 2026
Tuesday, March 24, 2026
Home » ധനു സംക്രമം വെള്ളി രാവിലെ 9: 58 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ധനു സംക്രമം വെള്ളി രാവിലെ 9: 58 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
വൃശ്ചിക രാശിയിൽ നിന്ന് സൂര്യൻ ധനുരാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് ധനു സംക്രമം . 1198 ധനു 1-ാം തീയതി (2022 ഡിസംബർ 16) വെള്ളിയാഴ്ച രാവിലെ 9 മണി 58 മിനിട്ടിന് ഉത്രം നക്ഷത്രം ഒന്നാം പാദം ചിങ്ങക്കൂറിൽ സൂര്യൻ ധനുരാശിയിലേക്ക് സംക്രമിക്കും. സൂര്യദേവൻ ധനു രാശിയിലേക്ക് പ്രവേശിക്കുന്ന വിശിഷ്ട മുഹൂർത്തം ഇക്കുറി രാവിലെ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെ ആയതിനാൽ അപ്പോൾ തന്നെ സംക്രമ പൂജ നടക്കും. ഈ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. സംക്രമം ഉത്രം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും ചിങ്ങക്കൂറിൽ ജനിച്ചവരും ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. ഈ ധനു സംക്രമം കാരണം മേടം, ഇടവം, മിഥുനം, കന്നി, വൃശ്ചികം, ധനു, മകരം എന്നീ കൂറുകാർക്കും ദോഷഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരും. എന്നാൽ കുംഭക്കൂറുകാർക്ക് സംക്രമഫലം വളരെ ഗുണം ചെയ്യും. ഇവർക്ക് സ്ഥാന പ്രാപ്തി, രോഗമുക്തി, സമ്മാനം എന്നിവ ലഭിക്കും. കർക്കടകം, തുലാം, മീനം കൂറുകളിൽ ജനിച്ചവർക്കും ധനു സംക്രമം ധാരാളം സൽഫലങ്ങൾ സമ്മാനിക്കും.
ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559
Story Summary: Importance of Dhanu Ravi Sankraman


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?