Wednesday, February 4, 2026
Wednesday, February 4, 2026
Home » ആശ്വിന പൗർണ്ണമിയിലെ ശ്രീകൃഷ്ണ പൂജ ആഗ്രഹസാഫല്യവും സമ്പത്തും നൽകും

ആശ്വിന പൗർണ്ണമിയിലെ ശ്രീകൃഷ്ണ പൂജ ആഗ്രഹസാഫല്യവും സമ്പത്തും നൽകും

by NeramAdmin
0 comments

അശോകൻ ഇറവങ്കര
ദേവീപ്രീതി നേടാൻ ഏറ്റവും ഉത്തമ ദിവസമായി എല്ലാ മാസത്തിലെയും വെളുത്തവാവിനെ കണക്കാക്കുന്നു. ഒരിക്കലൂണ്, പുലർച്ചെയുള്ള കുളി, ദേവീക്ഷേത്രദർശനം എന്നിവയാണ് ഈ ദിവസത്തെ മുഖ്യ അനുഷ്ഠാനങ്ങൾ. ഐശ്വര്യം, സമ്പത്ത്, കീർത്തി, വിജ്ഞാനം, മനോബലം തുടങ്ങിയവ പൗർണ്ണമി വ്രതാനുഷ്ഠാനത്തിന്റെ പ്രധാന ഫലങ്ങളാണ്. ചന്ദ്രദശാകാലമുള്ളവരും ജാതകത്തിലെ ചന്ദ്രന്റെ ബലക്കുറവിനാൽ വിഷമങ്ങളും തിരിച്ചടികളും അനുഭവിക്കുന്നവരും പതിവായി പൗർണമി നാളിൽ വ്രതം അനുഷ്ഠിക്കുന്നത് ഏറെ ശ്രേയസ്കരമാണ്. ഓരോ മാസത്തിലേയും പൗർണമിക്ക് ചില പ്രത്യേക ഫലങ്ങളുണ്ട്. ഇത് പ്രകാരം കന്നി അല്ലെങ്കിൽ തുലാം മാസത്തിൽ വരുന്ന ആശ്വിന പൗർണ്ണമി നാൾ വ്രതം നോറ്റാൽ ശ്രീകൃഷ്ണന്റെയും ലക്ഷ്മി ഭഗവതിയുടെയും ഉമാ മഹേശ്വരന്മാരുടെയും പ്രീതിയാൽ ആഗ്രഹസാഫല്യം, വ്യാധിനാശം തുടങ്ങിയവ ലഭിക്കും. 2023 ഒക്ടോബർ 28 ശനിയാഴ്ചയാണ് ആശ്വിന പൗർണ്ണമി .

അശ്വതി നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസമാണ് ആശ്വിനം. ഈ പൗർണ്ണമിയെ ശാരദാ പൗർണ്ണമി എന്നും പറയുന്നു. എല്ലാ പൗർണ്ണമിക്കും അതിന്റേതായ വ്യത്യസ്ത ഫലങ്ങളുള്ളതുപോലെ ഈ പൗർണ്ണമിക്കും പ്രത്യേക ഫലമുണ്ട്. ശ്രീകൃഷ്ണ ഭഗവാൻ രാസോത്സവം നടത്തിയ ദിവസമായതിനാൽ മനോകാമനകൾ പൂവണിയാനും വിവാഹതടസ്സം മാറുന്നതിനും ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാകാനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും നല്ലതാണ്. ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും പ്രാർത്ഥനയും, നടത്തുന്നത് ഐശ്വര്യദായകമായി കരുതുന്നു. തൃക്കൈ വെണ്ണ, പാൽപാൽപ്പായസം എന്നിവ ഭഗവാന് നിവേദിക്കുന്നത് വിശേഷമാണ്. അതു പോലെ തന്നെ ലക്ഷ്മി പൂജയ്ക്ക് വിശേഷപ്പെട്ട ദിവസവുമാണിത്.

ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിന് “കൗമുദീവ്രതം” എന്നു പറയുന്നു. പാലാഴിയിൽ നിന്നും ലക്ഷ്മിദേവി ഉയർന്നുവന്നത് ഈ ദിവസമായി ചിലർ കരുതപ്പെടുന്നു. അന്ന് അർദ്ധരാത്രിയിൽ ലക്ഷ്മിദേവി ലോകം ചുറ്റുമെന്ന വിശ്വാസം പൗരാണികമായുണ്ട്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന പൗർണ്ണമിയാണിത്. ചന്ദ്രന്റെ പതിനാറു കലകളും പൂർണ്ണമായി ഭൂമിയിൽ പതിക്കുന്ന ദിവസമായതിനാൽ അത്തരത്തിലും ഈ പൗർണ്ണമിക്ക് പ്രാധാന്യമുണ്ട്. ചന്ദ്രന് അമൃതകിരണൻ എന്ന് പേരുണ്ട്. ശാരദാപൂർണ്ണമിക്ക് ചന്ദ്രകിരണത്തോടൊപ്പം അമൃതവർഷവും ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്നു. ഈ ദിവസം ശിവക്ഷേത്രങ്ങളിൽ നെയ് വിളക്ക് തെളിയിക്കുന്നതും, പിൻവിളക്ക് തെളിയിക്കുന്നതും ഉമാ മഹേശ്വര പ്രീതികരമാണ്.

Story Summary: Significance of Sree Krishna, Maha Lakshmi and Umamaheswa Pooja on Aswina Powrnami


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?