Wednesday, February 4, 2026
Wednesday, February 4, 2026
Home » സ്വയംവര ഗണപതി ഹോമംവിവാഹതടസം അതിവേഗം മാറ്റും

സ്വയംവര ഗണപതി ഹോമംവിവാഹതടസം അതിവേഗം മാറ്റും

by NeramAdmin
0 comments

എം നന്ദകുമാർ, റിട്ട ഐ എ എസ്

വിവാഹം താമസിക്കുന്നതും എത്രയെല്ലാം ശ്രമിച്ചാലും വിവാഹം നടക്കാതിരിക്കുന്നതും നിശ്ചയിച്ച് ഉറപ്പിച്ച
വിവാഹംം മാറിപ്പോകുന്നതുമെല്ലാം ധാരാളം പേരുടെ വിഷമങ്ങളാണ്. ജാതകത്തിലെ ദോഷങ്ങളും ഈശ്വരാധീനക്കുറവുമാകാം ഇതിന് പലപ്പോഴും കാരണം. ജാതകവശാൽ നേരിടുന്ന ഗ്രഹദോഷങ്ങൾ കണ്ടെത്തി അതിന് കൃത്യമായ രീതിയിൽ പരിഹാരം ചെയ്താൽ മംഗല്യ തടസങ്ങൾ അകലും. ജാതകവശാൽ ദോഷം ചെയ്യുന്ന ഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിൽ ക്ഷേത്ര ദർശനത്തിനും വഴിപാടുകൾക്കുമൊപ്പം പ്രാധാന്യമുണ്ട് സ്വയം നടത്തുന്ന പ്രാർത്ഥനകൾക്ക്. അതിന് പരിഹാരമായി ചെയ്യാവുന്ന അനുഷ്ഠാനങ്ങളും
പൂജകളും വഴിപാടുകളും പ്രാർത്ഥനകളും ധാരാളമുണ്ട്. അതിൽ മുഖ്യമായ ഒന്നാണ് സ്വയംവര ഗണപതി ഹോമം.
മന്ത്രത്തിന് അത്ഭുതകരമായ ആകർഷണശക്തിയുള്ള വളരെ വേഗം ഫലം ലഭിക്കുന്ന ഒരു അനുഷ്ഠാനമാണിത്.
കഠിനതപസ് ചെയ്ത് ശ്രീപാർവതി മംഗല്യ ഭാഗ്യം നേടിയത് സ്വയംവരമന്ത്രം ജപിച്ചാണത്രേ. സ്വയംവര മന്ത്രം ജപിച്ച് ഹോമം വെള്ളിയാഴ്ച തുടങ്ങണം. ആദ്യം തുടർച്ചയായി 7 ദിവസം ഹോമം ചെയ്യണം മാസങ്ങളുടെ ഇടവേളകളിൽ ഹോമം ആവർത്തിക്കുക ശ്രീകൃഷ്ണഭജനം വിവാഹ തടസം മാറ്റാൻ വിശേഷമാണ്. ഓം നമോ ഭഗവതേ രുഗ്മിണീ വല്ലഭായ സ്വാഹ എന്ന മന്ത്രം 3 മാസം കിഴക്ക് നോക്കിയിരുന്ന് എല്ലാ ദിവസവും 108 തവണ വീതം ജപിക്കുകയാണ്. മറ്റൊ പരിഹാരം. ദേവീമാഹാത്മ്യ ശ്ലോക ജപം വിവാഹ തടസം മാറാൻ ഫലപ്രദമാണ് :
ഓം ജ്ഞാനിനാമപി
ചേതാംസി
ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ
മഹാമായാ പ്രയച്ഛതി

Story Summary: Remedy for Removing obstacles of marriage

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?