Wednesday, December 10, 2025
Wednesday, December 10, 2025
Home » ധനധാന്യസമ്പത്തും ഐശ്വര്യവുമായി ലക്ഷ്മിദേവി ഇവിടെ വസിക്കുന്നു

ധനധാന്യസമ്പത്തും ഐശ്വര്യവുമായി ലക്ഷ്മിദേവി ഇവിടെ വസിക്കുന്നു

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. എന്നാൽ ലക്ഷ്മിദേവി സ്ഥിരമായി വസിക്കുന്ന 5 ഇടങ്ങൾ ഉണ്ട് :

1) താമരപ്പൂവ്

താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട്. പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ ‘പത്മിനി’, ‘പത്മപ്രിയ’ എന്നീ പേരുകളിലും ലക്ഷ്മിദേവി അറിയപ്പെടുന്നു. താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട്. മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട്. അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു. അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത്. ലക്ഷ്മിദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

2) കൂവളം ഇലയുടെ മറുവശത്ത്

ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല. ഇതിനു പിറകിലായി ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ്. ഇതില്ലാതെ ഒരു ശിവപൂജയും പൂർണമാകില്ല. ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന സാത്വ, രാജ, തമസ്സ് എന്നിവയിലെ പാപങ്ങൾക്ക് കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം.

3) ആനകളുടെ തിരുനെറ്റിയിൽ

ALSO READ

ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത്. ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് വിശ്വാസം. ചില അമ്പലങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം. ലക്ഷ്മിദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം. അതിനാൽ ആനയെ പവിത്രമായി കാണുന്നു.

4) പശുവിന്റെ പുറകിൽ

പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ്. അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ്. പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചാലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട്. ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ്.

5) മനുഷ്യരുടെ വിരൽതുമ്പ്

അവരവരുടെ കഴിവും, പ്രയത്നവും അനുസരിച്ചു ലക്ഷ്മിദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മിദേവിയെ കാണുന്നതിന് തുല്യമാണെന്നും, അത് ഐശ്വര്യം നൽകും എന്നാണ് വിശ്വാസം.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്,
+91 9847118340

Story Summary: Five Places Where Goddess Lakshmi Resides on Earth: It is believed that one can feel the constant presence of Goddess Lakshmi at five places.

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?