Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുദോഷം, ആഭിചാരദോഷം, ദാരിദ്ര്യം മാറ്റിധനസമൃദ്ധിയേകും രാജരാജേശ്വരിപൂജ

ശത്രുദോഷം, ആഭിചാരദോഷം, ദാരിദ്ര്യം മാറ്റിധനസമൃദ്ധിയേകും രാജരാജേശ്വരിപൂജ

by NeramAdmin
0 comments

മംഗള ഗൗരി
നിസ്വാർത്ഥവും നിർമ്മലവും നിത്യാനന്ദകരവുമായ മാതൃഭാവത്തിന്റെ പ്രപഞ്ച സ്വരൂപമാണ് ജഗദീശ്വരീയായ രാജരാജേശ്വരി. ആദിയും അന്തവുമില്ലാത്ത മഹാമായ ഭക്തർക്ക് അമൃതവർഷിണിയാണ്. എല്ലാം എല്ലാം ഞാൻ തന്നെയെന്നും ഞാനൊഴികെ മറ്റൊന്നും ഇല്ലെന്നും ആലിലയിൽ ശിശുവായി കൈകാലിട്ടടിച്ച് പള്ളികൊണ്ട മഹാവിഷ്ണുവിനോട് അരുളിച്ചെയ്ത സാക്ഷാൽ ജഗദംബിക. ഞാൻ ആരാണെന്നും, എവിടെ നിന്നും വന്നു എന്നും എങ്ങനെയാണ് ഞാൻ ചരിക്കേണ്ടത് എന്നും സ്വയം ചോദിച്ച മഹാവിഷ്ണുവിന്റെ സംശയം തീർത്ത ആദിപരാശക്തി. ഈ ജഗദാധാര ചൈതന്യത്തിന്റെ, ക്ഷിപ്രപ്രസാദഹൃദയയുടെ പാദപദ്മങ്ങളിൽ നമ്മുടെ ദു:ഖങ്ങളും സങ്കടങ്ങളും ക്ലേശങ്ങളും അവസാനിക്കും. അതാണ് ഒരൊറ്റ വരിയിൽ ആചാര്യൻ പറഞ്ഞത്:

ആപദി കിം കരണീയം ?
സ്മരണീയം ചരണയുഗളമംബയാ:

ആപത്തിൽ അമ്മയുടെ പാദാരവിന്ദങ്ങളെ സ്മരിക്കുക മാത്രം മതി താപത്രയങ്ങളും – ആധിദൈവികം, ആധിഭൗതികം, ആദ്ധ്യാത്മികം – അവസാനിക്കും.

ആശ്രയിക്കുന്നവർക്ക് ഇത്രമേൽ അനുഗ്രഹം ചൊരിയുന്ന മറ്റൊരു ദേവതയില്ല. ലളിത, കോമേശ്വരി, ശ്രീവിദ്യ, ത്രിപുരസുന്ദരി ദുർഗ്ഗ ഇങ്ങനെ അനേകായിരം പേരുകളിൽ അറിയപ്പെടുന്ന ആദിപരാശക്തിയെ
പ്രീതിപ്പെടുത്താൻ ശ്രീരാജരാജേശ്വരിപൂജ എന്നൊരു ഒരു പ്രത്യേക പൂജാ പദ്ധതിയുണ്ട്. ദേവീ പ്രധാനമായ വെള്ളിയാഴ്ച, പൗർണ്ണമി, നവമി, അഷ്ടമി ദിവസങ്ങൾ, കാർത്തിക, പൂരം നക്ഷത്രങ്ങൾ തുടങ്ങിയവ ഈ വ്രതം തുടങ്ങാൻ ഉത്തമമാണ്.

എല്ലാ ചിട്ടകളും പാലിച്ച് തുടർച്ചയായി 48 ദിവസം വ്രതമെടുത്ത് ഉപാസന നടത്തണം. ഈ വ്രതനാളുകളിൽ പുലർച്ചെ 4.30 മുതൽ 5 മണിക്കുള്ളിൽ കുളി കഴിഞ്ഞ് ഭക്തിപൂർവം ദേവീ പൂജ നടത്തണം. ത്രിപുരസുന്ദരിയുടെ ചിത്രം പൂജാമുറിയിൽ ഹാരമണിയിച്ച് വച്ച് നെയ് വിളക്ക് തെളിച്ച് ചന്ദനത്തിരി കത്തിച്ച് മന്ത്രജപത്തോടെയാണ്
പൂജ നടത്തേണ്ടത്. വ്രത ദിനങ്ങളിൽ മത്സ്യമാംസാദികൾ, ലഹരി പദാർത്ഥങ്ങൾ ഇവ വർജ്ജിക്കണം. ശരീരശുദ്ധി, മന:ശുദ്ധി എന്നിവ ജപ വേളയിൽ പാലിക്കണം. ഏത് പൂജാമുറിയിൽ വ്രതം തുടങ്ങുന്നുവോ അവിടെ തന്നെ 48 ദിവസവും വ്രതമിരിക്കണം. രാത്രി മറ്റെവിടെയെങ്കിലും താമസിച്ചിട്ട് രാവിലെ വന്നാൽ പോലും വ്രതം മുറിയും.

വ്രത ദിനങ്ങളിൽ ലളിതാസഹസ്രനാമം നിർബ്ബന്ധമായും പാരായണം ചെയ്യണം. സൗന്ദര്യ ലഹരി, ദേവീ മഹാത്മ്യം എന്നിവയാണ് ഈ ദിനങ്ങളിൽ വായിക്കേണ്ട മറ്റ് പ്രധാന പുണ്യ ഗ്രന്ഥങ്ങൾ. ഓം ഹ്രീം ദും ദുർഗ്ഗായൈ നമഃ എന്ന ദുർഗ്ഗാ മൂലമന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. ശത്രുദോഷം, ദാരിദ്ര്യദുഃഖം, ആഭിചാരദോഷം എന്നിവ ഈ വ്രതാനുഷ്ഠാനത്തിലൂടെ പരിഹരിക്കപ്പെടും. മാത്രമല്ല സർവ്വഐശ്വര്യങ്ങളും കരഗതമാകും. വ്രതദിനങ്ങളിൽ ദേവീ ക്ഷേത്ര ദർശനം നടത്തി പുഷ്പാഞ്ജലി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും ഉൾപ്പെടെ കൃത്യമായി ആലപിച്ച ലളിതാ സഹസ്രനാമത്തിൻ്റെ ലിങ്ക്:

ALSO READ

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?