മംഗള ഗൗരി
മിഥുനമാസത്തിലെ മുപ്പെട്ടു വെള്ളിയും പൗർണ്ണമിയും ഒത്തു ചേർന്നു വരുന്ന സുദിനമാണ് 2024 ജൂൺ 21 വെള്ളിയാഴ്ച. മഹാലക്ഷ്മി പ്രധാനമായ ഈ ദിവസം ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെയും വിനായകനായ ഗണപതി ഭഗവാനെയും ഭജിക്കുന്നതും വിശേഷാൽ വഴിപാടുകൾ നടത്തുന്നതും കാര്യസിദ്ധിക്ക്
ഉത്തമമാണ്. മുപ്പെട്ട് വെള്ളിയാഴ്ച വ്രതം ശുദ്ധിയോടെ ആചരിക്കുന്നത് എല്ലാ ദുരിതങ്ങളിൽ നിന്ന് കരകയറ്റും.
സാമ്പത്തികമായ നാനാവിധ ക്ലേശങ്ങളും അകറ്റും. മഹാലക്ഷ്മിയുടെയും ഗണപതിയുടെയും കടാക്ഷമുള്ള
വീടുകളിൽ ശാന്തിയും സമാധാനവും സമൃദ്ധിയും നിറയും. മുപ്പെട്ട് വെള്ളിയാഴ്ച വ്രതം അനുഷ്ഠിച്ചാലും ഇല്ലെങ്കിലും അന്ന് രാവിലെ കുളിച്ച് മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. വൈകിട്ടും കുളിച്ച് വിളക്ക് വച്ച് ഗണേശ മന്ത്രങ്ങളും മഹാലക്ഷ്മി മന്ത്രങ്ങളും ജപിക്കണം. ഗണേശ അഷ്ടോത്തരം, മഹാലക്ഷ്മി അഷ്ടോത്തരം, മഹാലക്ഷ്മി അഷ്ടകം, ലളിതാ സഹസ്രനാമം എന്നിവ മുപ്പെട്ടു വെള്ളി ദിവസം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ഈ വ്രതാനുഷ്ഠാനം ശ്രേഷ്ഠമാക്കും. 12 മുപ്പെട്ട് വെള്ളിയാഴ്ച വ്രതം നോറ്റാൽ എല്ലാ സാമ്പത്തിക വിഷമങ്ങൾക്കും
അവസാനമാകുകയും ധനം നിലനിൽക്കുകയും ചെയ്യും. കേൾക്കാം, പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം :
Copyright 2024 riyoceline.com/projects/Neram/. All rights reserved