Wednesday, December 10, 2025
Wednesday, December 10, 2025
Home » മറ്റ് ഏത് മന്ത്രത്തെക്കാളും ഉദാത്തമായ ഫലദാന ശേഷിയുള്ള ശ്രീരാമമന്ത്രങ്ങൾ

മറ്റ് ഏത് മന്ത്രത്തെക്കാളും ഉദാത്തമായ ഫലദാന ശേഷിയുള്ള ശ്രീരാമമന്ത്രങ്ങൾ

by NeramAdmin
0 comments

മംഗളഗൗരി
ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമമന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമനാമജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമമന്ത്രങ്ങൾക്ക് ശേഷിയുണ്ട്. മനോമാലിന്യങ്ങൾ അകറ്റി ഭക്തജനങ്ങളെ സുചരിതരാക്കാനും ശ്രീരാമനാമജപം സഹായിക്കും. രണ്ടു പദങ്ങളാണ് ശ്രീരാമനാമത്തിലുള്ളത് = ശ്രീ + രാ. സ്ത്രീ പുരുഷ ഊർജ്ജത്തിന്റെ സമ്മേളനമാണിത്. ഒരു അർത്ഥത്തിൽ ശക്തിയും ശിവവുമാണിത്. അതിനാൽ മറ്റ് ഏത് മന്ത്രത്തെക്കാളും ഉദാത്തമായ ഫലദാന ശേഷി ശ്രീരാമമന്ത്രത്തിനുണ്ട്. ആത്മീയാനുഭൂതി നേടാനുള്ള രാജകീയമായ പന്ഥാവുമാണ് ശ്രീരാമ മന്ത്രജപം. ഭയവും ജീവിതത്തിലെ മറ്റ് സങ്കീർണ്ണതകളും മറികടക്കാൻ ഈ മന്ത്രജപം സഹായിക്കും. പോരാത്തതിന് എല്ലാ ഭൗതിക നേട്ടങ്ങളും സമ്മാനിക്കും. രോഗദുരിതങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കും. ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യും. സാമ്പത്തിക ദുരിതവും കടവും തീർത്ത് ധനപരമായ സുരക്ഷിതത്വം നൽകുന്നതിനും ശ്രീരാമ
മന്ത്രജപം ഉത്തമമാണ്. മികച്ച ഐക്യമത്യ സൂക്തമായും ശ്രീരാമമന്ത്രങ്ങളെ പറയുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുെമെല്ലാം ചരടിൽ കോർത്ത് ഒന്നിപ്പിച്ച് ശാന്തിയും ഐക്യവും സമ്മാനിക്കുന്നതിന് ശ്രീരാമമന്ത്രം അത്യുത്തമമാണ്. വെറുതെ ശ്രീരാമജയമെന്ന് ജപിച്ചാൽ മതി ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ ലഭിക്കും. തടസം ശത്രുദോഷം, മന:ക്ലേശം, ഭയം, രോഗം എന്നിവയെല്ലാം അകറ്റുന്ന ദാമ്പത്യഭദ്രത, വിദ്യാവിജയം, തൊഴിൽവിജയം മന:ശാന്തി, ധനഭാഗ്യം, ബിസിനസ്സ് വിജയം എന്നിവ സമ്മാനിക്കുന്ന അതിശക്തമായ, നമ്മുടെ തലവര തന്നെ മാറ്റാൻ ഉത്തമമായ ചില രാമമന്ത്രങ്ങളും ശ്രീരാമന് നടത്തേണ്ട വഴിപാടുകള്‍, പുഷ്പാഞ്ജലികള്‍ എന്നിവയും പ്രസിദ്ധ താന്ത്രിക മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിച്ചു തരുന്ന വീഡിയോ കാണാം:


Story Summary: Significance and Benefits of Powerful Sree Rama Mantras Chanting

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?