Wednesday, December 10, 2025
Wednesday, December 10, 2025
Home » യാ ദേവീ സര്‍വ്വ ഭൂതേഷു ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും

യാ ദേവീ സര്‍വ്വ ഭൂതേഷു ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും

by NeramAdmin
0 comments

മംഗള ഗൗരി
ഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്നു തുടങ്ങുന്ന കീർത്തനം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും. താളനിബദ്ധവും ഭക്തിസമ്പൂർണ്ണവുമായ ഈ ദേവീസ്തുതി ഭക്തഹൃദയങ്ങളിൽ അലൗകികമായ ആനന്ദം പ്രദാനം ചെയ്യും. ദേവീ മഹാത്മ്യം അഞ്ചാം അദ്ധ്യായത്തിലുള്ള ഈ സ്തുതി അപരാജിത സ്തുതി എന്ന പേരിലും അറിയപ്പെടുന്നു. ദേവിയുടെ വ്യത്യസ്ത ഭാവങ്ങൾ വർണ്ണിക്കുന്ന, പരമമായ ദേവീഭക്തിയുടെ, അത്യുദാത്തമായ വിശ്വാസത്തിന്റെ ദിവ്യാനുഭൂതി സമ്മാനിക്കുന്ന ഈ സ്തുതിയിൽ മൊത്തം21 ശ്ലോകങ്ങളുണ്ട്. ഇത് നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർക്ക് ദേവീകടാക്ഷത്താൽ സർവെെശ്വര്യവും ശാന്തിയും വന്നു ചേരും. സകല സൗഭാഗ്യങ്ങളും ആഗ്രഹലാഭവും നൽകി ദേവി അവരെ അനുഗ്രഹിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച യാ ദേവീ സര്‍വ്വ ഭൂതേഷു എന്ന് തുടങ്ങുന് ദേവി സ്തുതി കേൾക്കാം :



1
യാ ദേവീ സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
2
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
3
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
4
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
5
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
6
യാദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
7
യാദേവീ സര്‍വ്വ ഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
8
യാദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
9
യാദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
10
യാദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
11
യാദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
12
യാദേവീ സര്‍വ്വ ഭൂതേഷു
ശാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
13
യാദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
14
യാദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
15
യാദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
16
യാദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
17
യാദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
18
യാദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
19
യാദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
20
യാദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
21
യാദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
Story Summary: Aparajita Stuti: Significance and
Benefits of Ya devi sarva bhooteshu recitation

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?