Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗണപതി ഭഗവാന് നാരങ്ങാമാല ഇങ്ങനെചാർത്തിയാൽ അതിവേഗം കാര്യസിദ്ധി

ഗണപതി ഭഗവാന് നാരങ്ങാമാല ഇങ്ങനെചാർത്തിയാൽ അതിവേഗം കാര്യസിദ്ധി

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി

ഗണപതി ഭഗവാന് നാരങ്ങാമാല ചാർത്തി ഭജിച്ചാൽ ആഗ്രഹങ്ങൾ അതിവേഗം സാധിക്കും. ഭഗവാന് നാരങ്ങാ മാല ചാർത്തുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. അത് പ്രകാരം 18 നാരങ്ങാകോർത്ത് മാലയുണ്ടാക്കിയാണ് വിഘ്നേശ്വരന് ചാർത്തേണ്ടത്. പെട്ടെന്നുള്ള ആഗ്രഹ സാഫല്യത്തിന് ഉത്തമമായ ഈ വഴിപാട് തുടർച്ചയായി മൂന്ന് ദിവസം നടത്തണം. മൂന്നാംദിവസം പേരും നാളും പറഞ്ഞ് ഗണപതി സമക്ഷം പുഷ്പാഞ്ജലി നടത്തണം. തികഞ്ഞ വിശ്വാസത്തോടെ ഭക്തിപൂർവം ഈ വഴിപാട് നടത്തിയാൽ ഉറപ്പായും ഫലം ലഭിക്കും. അനേകം ആളുകളുടെ അനുഭവമാണിത്. പുതിയസംരംഭങ്ങൾ, ഗൃഹപ്രവേശം, തുടങ്ങിയ ശുഭകാര്യങ്ങൾ ആരംഭിക്കുന്ന ദിവസം പൂർത്തിയാകുന്ന രീതിയിൽ ഇങ്ങനെ നാരങ്ങാ മാല വഴിപാട് നടത്തുന്നത് അതിവിശേഷമാണ്.

ഏത് കർമ്മവും മംഗളകരമായിത്തീരാൻ അത് ആരംഭിക്കും മുമ്പ് ഗണപതിഭഗവാനെ സ്മരിക്കണം. വിഘ്നങ്ങളെല്ലാം അകറ്റി ആശ്രിതരെ അതിവേഗം അനുഗ്രഹിക്കുന്ന വിനായകനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കുകയും ഗണപതി ഹോമവും വഴിപാടുകളും നടത്തി പ്രാർത്ഥിക്കുകയുമാണ്. ഇങ്ങനെ ചെയ്താൽ വിഘ്‌നങ്ങളില്ലാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിൽ എത്തും. വെള്ളിയാഴ്ചകൾ, ചതുര്‍ത്ഥി ദിവസങ്ങൾ പ്രത്യേകിച്ച് ചിങ്ങത്തിലെ വിനായക ചതുർത്ഥി എന്നിവ ഗണേശപൂജ ചെയ്യുന്നതിന് ഏറ്റവും വിശേഷമാണ്. ചിങ്ങത്തിലെ വെളുത്തപക്ഷത്തിലെ വിനായക ചതുര്‍ത്ഥി ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ തടസ്സങ്ങളെല്ലാം അകന്നു പോകുന്നത് പ്രത്യക്ഷ അനുഭവമാണ്.

ഗണേശ ഭഗവാന് ഇഷ്ടമുള്ള വഴിപാടുകളും ഇഷ്ട നിവേദ്യങ്ങളും അനവധിയുണ്ട്. വിവിധ തരം ഗണപതി ഹോമങ്ങൾ, കറുക മാല ചാർത്തൽ, അപ്പം, മോദക നിവേദ്യം, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവ ഇവയിൽ ചിലതാണ്. 108 തവണ മുക്കുറ്റി അർച്ചിക്കുന്ന വഴിപാട് ക്ഷേത്രങ്ങളിൽ നടത്തണം.

ഗണേശ പ്രീതിക്ക് ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന മറ്റ് വഴിപാടുകൾ: വിഘ്‌നങ്ങൾ അകലാൻ നാളികേരം ഉടയ്ക്കൽ, ധന സമൃദ്ധിക്ക് ലക്ഷ്മി വിനായകപൂജ, കുടുംബ ഭദ്രതക്ക് ശക്തിവിനായകപൂജ, ഭാഗ്യത്തിന് ഭാഗ്യസൂക്ത ഗണപതിഹോമം , കാര്യവിജയത്തിന് ജഗന്മോഹന ഗണപതിപൂജ, ഐശ്വര്യത്തിന് മലർപ്പറ, ഭാഗ്യം തെളിയാൻ നെൽപ്പറ, പാപശാന്തിക്ക് തുലാഭാരം, കാര്യസിദ്ധിക്ക് നെയ്‌വിളക്ക്, പാപശാന്തിക്ക് എണ്ണദീപം, രോഗദുരിതശാന്തിക്ക് നാളികേരം നിവേദ്യം, കർമ്മ വിജയത്തിന് സിദ്ധിവിനായക പൂജ.

അഭീഷ്ടസിദ്ധിക്ക് ദിവസേന ഭക്തിപൂർവ്വം ഗണേശ മൂലമന്ത്രമായ ഓ ഗം ഗണപതയേ നമഃ 108 പ്രാവശ്യം ജപിച്ചിട്ട് ഇവിടെ പറയുന്ന ഗണനായകാഷ്ടകം 9 തവണ ജപിക്കണം. സുപ്രസിദ്ധമായ ഗണപതി സ്തോത്രങ്ങളിൽ
ഒന്നാണ് ഇത്. ഏത് സമയത്തും ജപിക്കാം. വിശേഷിച്ച് വെള്ളിയാഴ്ചകളിൽ ഇത് ജപിക്കുന്നത് ക്ഷിപ്ര ഫലസിദ്ധി നൽകും. ഗണപതി ഭഗവാനെ മനസ്സിൽ സങ്കല്പിച്ച് എന്നും ജപിക്കുന്നത് ധനസമൃദ്ധിക്കും വിഘ്നങ്ങളകറ്റാനും ഗുണപ്രദമാണ്. കേൾക്കാം, പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഗണനായകാഷ്ടകം:

ALSO READ

ഗണനായകാഷ്ടകം
1
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

2
മൗഞ്ജീകൃഷ്ണാജിനധരം
നാഗ യജ്ഞോപവീതിനം
ബാലേന്ദുവിലസന്മൗലിം
വന്ദേഹം ഗണനായകം

3
ചിത്രരത്നവിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം

4
ഗജ വക്ത്രം സുരശ്രേഷ്ഠം
കർണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

5
മൂഷകോത്തമമാരൂഹ്യ
ദേവാസുരമഹാഹവേ
യോദ്ധുകാമം മഹാവീര്യം
വന്ദേഹം ഗണനായകം
6
യക്ഷ കിന്നര ഗന്ധർവ്വ
സിദ്ധവിദ്യാധരൈ: സദാ
സ്തുയമാനം മഹാദേഹം
വന്ദേഹം ഗണനായകം
7
അംബികാ ഹൃദയാനന്ദം
മാതൃഭി: പരിപാലിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം
8
സർവ്വവിഘ്‌നഹരം ദേവം
സർവ്വവിഘ്‌ന വിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം

ഗണാഷ്ടകമിദം പുണ്യം
യത് പഠേത് സതതം നര:
സിദ്ധ്യന്തി സർവ്വകാര്യാണി
വിദ്യാവാൻ ധനവാൻ ഭവേത്

Story Summary: Significance of Lemon Garland offering for quick Blessings of Lord Ganesha

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?