Wednesday, February 4, 2026
Wednesday, February 4, 2026
Home » തൊഴിൽ ഭാഗ്യത്തിനും കർമ്മ രംഗത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും

തൊഴിൽ ഭാഗ്യത്തിനും കർമ്മ രംഗത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും

by NeramAdmin
0 comments

മംഗള ഗൗരി
ജോലി ലഭിക്കാനും തൊഴിൽപരമായ പ്രശ്നങ്ങളും കർമ്മരംഗത്തെ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ കഠിനമായ പരിശ്രമത്തിനൊപ്പം ഹനുമദ് ഭജനം കൂടി ഉണ്ടെങ്കിൽ അതി വേഗം ഫലം ലഭിക്കും. ഹനുമദ് മന്ത്രജപത്തിന്റെ വിജയം നമ്മുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഏകാഗ്രതയെയും വ്രത ശുദ്ധിയെയും ആശ്രയിച്ചാണുള്ളത്. മന്ത്ര ജപത്തിനൊപ്പം ശനിയാഴ്ച ദിവസം സ്വന്തം വയസ്സിന് തുല്യമായ വെറ്റില മാലയാക്കി ശ്രീരാമ ജപം എന്ന് ജപിച്ച് ഹനുമാൻ സ്വാമിക്ക് സമർപ്പിക്കുക കൂടി ചെയ്താൽ അതിവേഗം ഫലസിദ്ധി ലഭിക്കും. താഴെ പറയുന്ന അത്ഭുത ഫലസിദ്ധിയുള്ള ഹനുമദ് മന്ത്രം നിഷ്ഠകൾ പാലിച്ച് നിശ്ചിത കാലം ജപിച്ചാൽ ദീർഘകാലമായി എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് ജോലി കിട്ടുംമെന്ന് ധാരാളം പേർ
അനുഭവത്തിൽ നിന്നും വിശ്വസിക്കുന്നു.

മന്ത്രം
ഓം ശ്രീ വജ്രദേഹായ രാമഭക്തായ
വായുപുത്രായ നമോസ്തുതേ

എല്ലാ ദിവസവും രാവിലെ 11 തവണ വീതം ജപിക്കണം. ജപനിഷ്ഠകൾ ഹനുമദ് മന്ത്രങ്ങൾക്കെല്ലാം ഒരു
പോലെയാണ്. ഏതെങ്കിലും വ്യാഴാഴ്ച ജപം തുടങ്ങണം. കാരണം ഹനുമാൻ സ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴം.

ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യമാംസാദികൾ ഒഴിവാക്കണം; ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം. ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങൾ ധരിച്ച് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിൽ എത്തണം. ഹനുമാൻ ക്ഷേത്രം ഇല്ലെങ്കിൽ ഹനുമാൻ ഉപദേവതയായുള്ള ക്ഷേത്രം തിരഞ്ഞെടുക്കാം. അവിടെ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നോ ഇരുന്നോ കാര്യസിദ്ധി മന്ത്രം 108 തവണ എന്നും ജപിക്കണം; ഇത് 41 ദിവസം തുടരണം. ഈ ജപകാലത്ത് ഏതെങ്കിലും ഒരു വ്യാഴാഴ്ച ആഗ്രഹലബ്ധി അല്ലെങ്കിൽ കാര്യവിജയം നിങ്ങളെ തേടിയെത്തും. അഥവാ ആഗ്രഹം നടന്നില്ലെങ്കിൽ ക്ഷമയോടെ ജപം തുടരുക. തീർച്ചയായും വൈകാതെ ഫലം ലഭിക്കും.

Story Summary: Hanuman Karya Siddhi Mantra Chanting for Job and Career related issues

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?