മംഗള ഗൗരി
വിഷ്ണുപ്രീതി നേടാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശി വ്രതവും നോൽക്കുന്നവർ ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ സഫല ഏകാദശി മുതൽ ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വരെയാണ് വ്രതം അനുഷ്ഠിക്കുന്നത്. ഒരു വർഷത്തെ വ്രതം തുടങ്ങുന്ന ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ സഫല ഏകാദശി 2024 ഡിസംബർ 26 വ്യാഴാഴ്ചയാണ്. നിഷ്ഠയോടെ ഈ വ്രതമെടുത്താൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഈശ്വരാനുഗ്രഹമുള്ള ഒരു ജീവിതം ഏതൊരാൾക്കും സ്വന്തമാക്കാൻ കഴിയും. എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണമാണ് സഫല ഏകാദശിയുടെ ഫലശ്രുതി. അതിനാൽ തികഞ്ഞ ഭക്തിയോടെ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ സഫല ഏകാദശി നോറ്റാൽ അളവറ്റ ഈശ്വാധീനവും ഐശ്വര്യവും ലഭിക്കും. ഭക്തിനിർഭരമായാണ് വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണൻ, ശ്രീരാമൻ തുടങ്ങിയ വിഷ്ണുവിന്റെ അവതാരമൂർത്തികളുടെ സന്നിധികളിലും സഫല ഏകാദശി ആചരണം നടക്കുന്നത്.
അച്യുതനെ പൂജിക്കണം
ശകവർഷം പൗഷാമാസത്തിലെ ഈ ദിവസം ഭഗവാന്‍ അച്യുതനെ പൂജിക്കുന്നതിനാണ് വിശേഷ വിധിയുള്ളത്
എന്ന് പറയുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ പ്രഭാത സ്നാനം കഴിഞ്ഞശേഷം ഭഗവാന് ആരതി ഉഴിയുകയും ഭഗവദ് വിഗ്രഹം അലങ്കരിച്ച് നിവേദ്യം സമര്‍പ്പിക്കുകയും അച്യുതാഷ്ടകം, വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം, നാരായണീയം, ഹരിനാമ കീർത്തനം തുടങ്ങിയവ ജപിക്കുന്നത് നല്ലതാണെന്ന് ആചാര്യന്മാർ പറയുന്നുണ്ട്. ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും ആഹാരവും യഥാശക്തി ദാനവും നല്‍കണം. രാത്രി ഉറക്കമൊഴിഞ്ഞ് ഭഗവദ് കീര്‍ത്തനങ്ങള്‍ ചൊല്ലണം. ഈ വ്രതാനുഷ്ഠാനം കൊണ്ട് സകല അഭീഷ്ടങ്ങളും സഫലമാകും. ജീവിതത്തിൽ വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ടതും വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമവുമായ വ്രതമാണിത്.
വ്രതനിഷ്ഠ , ഫലം
ഏകാദശി ദിവസം പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. മത്സ്യ മാംസാദികൾ ത്യജിക്കണം. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ വ്രതം പാലിക്കുകയും, വിഷ്ണുഭഗവാന്റെ മൂലമന്ത്രം ചിട്ടയോടെ ജപിക്കുകയും വേണം. ഏകാദശിയുടെ അന്ത്യ പാദവും ദ്വാദശിയുടെ ആദ്യ പാദവും വരുന്ന 30 നാഴിക,
ഹരിവാസരസമയത്ത് പൂർണ്ണ ഉപവാസവും വിഷ്ണു ഭജനവും കർശനമായ വ്രതനിഷ്ഠയാണ്. ഡിസംബർ 26
വൈകിട്ട് 6:09 മുതൽ അടുത്ത ദിവസം രാവിലെ 6:44 വരെയാണ് ഹരിവാസരം. ഡിസംബർ 27 ദ്വാദശിയിൽ
രാവിലെ 9:17 ന് മുൻപ് തുളസിതീർത്ഥമോ അന്നമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. വിഷ്ണുപ്രീതിയിലൂടെ എല്ലാവിധ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതിക ജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, അന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രതഫലം. വ്രതദിനങ്ങളില്‍ തികഞ്ഞ ഏകാഗ്രതയോടെ വിഷ്ണുമന്ത്ര നിരതരായി കഴിയണം. എല്ലാമാസത്തിലെയും 2 പക്ഷത്തിലെയും ഏകാദശി വ്രതമെടുക്കാൻ കഴിയുന്നത് മഹാപുണ്യമാണ്.
മൂലമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷര മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
അച്യുതാഷ്ടകം
Story Summary: Significance and Benifits of Saphala Ekadashi Vritham on 26 December 2024
ALSO READ
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 riyoceline.com/projects/Neram/. All rights reserved