Wednesday, December 10, 2025
Wednesday, December 10, 2025
Home » സൽകീർത്തിയും ഐശ്വര്യവും നൽകുന്ന ഷഷ്ഠിവ്രതം ഞായാഴ്ച

സൽകീർത്തിയും ഐശ്വര്യവും നൽകുന്ന ഷഷ്ഠിവ്രതം ഞായാഴ്ച

by NeramAdmin
0 comments

മംഗള ഗൗരി

ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും
ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ധനുമാസ
ഷഷ്ഠിയെ സംബന്ധിച്ച ഐതിഹ്യം.

ശ്രീ സുബ്രഹ്മണ്യപ്രീതിക്കുള്ള ഏറ്റവും പ്രശസ്തവും അത്ഭുതഫല സിദ്ധിയുള്ളതുമായ ഒരു അനുഷ്ഠാനമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിവസം ചെയ്യുന്ന സുബ്രഹ്മണ്യ പ്രീതികരമായ ഏത് പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധി പറയുന്നു. എല്ലാ മാസവും ശുക്ലപക്ഷത്തിലെ ഷഷ്ഠി ദിവസമാണ് ഈ വ്രതം അനുഷ്ഠിക്കുക.

ബ്രഹ്മാവിനെ അപമാനിച്ചതിന്റെ പാപ പരിഹാരത്തിന് സുബ്രഹ്മണ്യൻ നാഗരൂപത്തിൽ വർഷങ്ങളോളം തപസ്‌
ചെയ്തു. ദുഃഖിതയായ പാർവ്വതിദേവി ശിവ ഭഗവാന്റെ നിർദ്ദേശപ്രകാരം 108 ഷഷ്ഠിവ്രതം നോറ്റ് ധ്യാനത്തിൽ മുഴുകി. അമ്മയുടെ ദുഃഖവും വ്രതചര്യയും കണ്ട മുരുകൻ തപസ്‌ അവസാനിപ്പിച്ച് വിഷ്ണുവിന്റെ അനുഗ്രഹത്താൽ സ്വരൂപം സ്വീകരിച്ച് കൈലാസത്തിലേക്ക് തിരിച്ചുചെന്നു എന്നാണ് വിശ്വാസം. അന്നു മുതൽ സുബ്രഹ്മണ്യപ്രീതിക്ക് ഷഷ്ഠിദിനം വ്രതം സ്വീകരിക്കുവാൻ ശിവൻ നിർദ്ദേശിച്ചു.

ഷഷ്ഠി വ്രതം നോൽക്കുന്നവർ തലേദിവസം മുതൽ വ്രതം തുടങ്ങണം. ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസം ഏറ്റവും ഉത്തമം. സാധിക്കുന്നവർ അങ്ങനെ ചെയ്യുക. പറ്റാത്തവർ യഥാശക്തി അനുഷ്ഠിക്കുക. പഴവർഗ്ഗങ്ങൾ മാത്രമായോ, ലഘുഭക്ഷണം എന്ന രീതിയിലോ ഷഷ്ഠി വ്രതം ആചരിക്കാം. മത്സ്യമാംസാദി ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണം. ജലപാനം വരെ ഒഴിവാക്കി പൂർണ്ണ ഉപവാസമായി ഷഷ്ഠി വ്രതം എടുക്കുന്നവർ ധാരാളമുണ്ട്.

ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്‌കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം. ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം.

ALSO READ

സുബ്രഹ്മണ്യപ്രീതിക്ക് നടത്താവുന്ന വഴിപാടുകൾ ഇനി പറയുന്നവയാണ്: ധനാഭിവൃദ്ധിക്ക് നെയ്‌വിളക്ക്, ഭാഗ്യവർദ്ധനവിന് ത്രിമധുരം, ദൃഷ്ടിദോഷങ്ങൾ മാറാൻ നാരങ്ങാമാല, രോഗശാന്തിക്ക് പാൽ അഭിഷേകം,
കാര്യവിജയത്തിന് മഞ്ഞപ്പട്ട് ചാർത്തൽ. അംഗീകാരം, ജനനേതൃത്വം ലഭിക്കാൻ കളഭാഭിഷേകം, പാപങ്ങൾ ശമിക്കാൻ ഭസ്മാഭിഷേകം, കാര്യവിജയത്തിന് കാവടി.

ഈ ഞായറാഴ്ച ഷഷ്ഠി വ്രതമെടുക്കാൻ കഴിയാത്തവർ സുബ്രഹ്മണ്യഭഗവാൻ്റെ അനുഗ്രഹത്തിന് അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി കഴിയുന്ന രീതിയിൽ വഴിപാടുകൾ നടത്തുകയെങ്കിലും ചെയ്യണം. വ്രതം നോൽക്കുന്നവർ അന്ന് കഴിയുന്നത്ര നേരം ക്ഷേത്രത്തിൽ തന്നെ കഴിയുകയും മുരുക മന്ത്രങ്ങൾ, കീർത്തനങ്ങള്‍ എന്നിവ ജപിക്കുകയും വേണം. സബ്രഹ്മണ്യപഞ്ചരത്നം, സുബ്രഹ്മണ്യഅഷ്ടോത്തരം, സുബ്രഹ്മണ്യ സഹസ്രനാമം എന്നിവ ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഉത്തമം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ സുബ്രഹ്മണ്യ സഹസ്രനാമാവലി കേൾക്കാം :

Story Summary : Significance and Benefits of Dhanu Masa Shashi Vritham

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?