Wednesday, February 4, 2026
Wednesday, February 4, 2026
Home » ആധിയും വ്യാധിയും ദാരിദ്ര്യവും തീർക്കും യോഗിനി ഏകാദശി ഞായറാഴ്ച

ആധിയും വ്യാധിയും ദാരിദ്ര്യവും തീർക്കും യോഗിനി ഏകാദശി ഞായറാഴ്ച

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ദേവൻ
ജ്യേഷ്ഠ / ആഷാഢ മാസം കൃഷ്ണ പക്ഷത്തിലാണ് യോഗനി ഏകാദശി അനുഷ്ഠിക്കുന്നത്. ഇടവം / മിഥുനം മാസത്തിൽ യോഗിനി ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ദാരിദ്ര്യദുഃഖം മാറുമെന്നും രോഗശമനം ഉണ്ടാകുമെന്നും ആധികളും തീരാവ്യാധികളും ശമിക്കുമെന്നും സംസാര ദുഃഖശമനം ഉണ്ടാകുമെന്നുമാണ് വിശ്വാസം. ഈ ദിവസം വ്രതാനുഷ്ഠാനത്തോടൊപ്പം അന്നദാനം നടത്തുന്നത് ശ്രേയസ്‌കരമാണ്.

വിഷ്ണുപ്രീതിയിലൂടെ സൗഖ്യം
വിഷ്ണുപ്രീതി നേടുന്നതിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി . ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഈ വ്രതം. ഇഹലോകത്തു സുഖവും പരലോകത്ത് വിഷ്ണു സായൂജ്യമായ മോക്ഷവുമാണ് ഏകാദശി വ്രതഫലം.

ജൂൺ 22 ന് ആചരണം
2025 ജൂൺ 22 ഞായറാഴ്ച യോഗിനി ഏകാദശിയാണ്. ജൂൺ 21 ശനിയാഴ്ച ദശമിയാണ് ഉദിക്കുന്നത്. അപ്പോൾ
ഏകാദശി വ്രതം വരുന്നതും ഹരിവാസരം വരുന്നതും ഏകാദശി അനുഷഠിക്കേണ്ടതും 22 ന് ഞായറാഴ്ചയാണ്.
ദശമി ദിവസം ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. കൂർമ്മാവതാര വ്രതം എന്ന പ്രത്യേകതയും യോഗിനി ഏകാദശിക്കുണ്ട്.
വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. അന്ന് അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. ചിലർ അരിക്ക് പകരം ഗോതമ്പ് കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.
മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്കർഷത തന്നെ വച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്ന് രാത്രിയിൽ വെറും നിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളിക്കരുത്. ബ്രഹ്മചര്യം പാലിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവ്രതം ആചരിക്കുന്നത് നല്ലതാണ്. ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം.
ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം.

ഹരിവാസര വേള
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. അപ്പോൾ ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
ശനിയാഴ്ച രാത്രി 11:11 മണി മുതൽ ഞായറാഴ്ച രാവിലെ 9:42 മണി വരെയാണ് ഹരിവാസരം. ഈ സമയം അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണുനാമ ജപത്തിൽ മുഴുകണം.
വിഷ്ണുസഹസ്രനാമം ജപിക്കണം
ഏകാദശി ദിവസം പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്രദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, പുരുഷ സൂക്തം ഇവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.
വ്യാഴ ദോഷം കുറയ്ക്കാം
ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരില്ല. വിഷ്ണു പ്രീതിക്കും അതിലൂടെ മോക്ഷത്തിനും ‌ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്.

തുളസി മന്ത്രം ജപിക്കുക
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും
തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക:

ALSO READ

പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

വിഷ്ണു ശതനാമ സ്തോത്രം

ഏകാദശിക്ക് ഏറ്റവും കൂടുതൽ ഭക്തർ ജപിക്കുന്ന വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:

Story Summary: Significance of Yogini Ekadashi on month of Midhunam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?