Wednesday, December 10, 2025
Wednesday, December 10, 2025
Home » സന്താന ക്ലേശം മാറാനും മക്കളുടെ നന്മയ്ക്കും അത്ഭുത നാഗ മന്ത്രം

സന്താന ക്ലേശം മാറാനും മക്കളുടെ നന്മയ്ക്കും അത്ഭുത നാഗ മന്ത്രം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ടി ജനാർദ്ദനൻ നായർ
അങ്ങേയറ്റം ദോഷകരമായ ഒന്നാണ് സർപ്പദോഷം. ഏതെങ്കിലും തരത്തിൽ നാഗദോഷം ഉള്ളതായി കണ്ടാൽ എത്രയും വേഗം പരിഹാരം ചെയ്യണം. ഇല്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും നാഗർക്ക് മഞ്ഞൾ അഭിഷേകം, പാലഭിഷേകം എന്നിവ ചെയ്യുകയും ചെയ്താൽ ലഘുദോഷങ്ങൾ മാറ്റാം. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക. നൂറും പാലും കൊടുക്കുക എന്നിവയും ഏറ്റവും ഗുണകരമാണ്. ദോഷാധികൃത്തിൽ സർപ്പബലിയും ചെയ്യാറുണ്ട്. നാഗദോഷം മൂലം സന്താനം ഉണ്ടാകാതെ വരികയോ സംഭവിച്ചാൽ തന്നെ അവർക്ക് നാശം വരുകയോ ചെയ്യാം. ജ്യോതിഷത്തിലൂടെ ഈ ദോഷം കണ്ടാൽ സർപ്പബലി, നാഗരാജപൂജ, നൂറും പാലും എന്നിവ യഥാശക്തി ചെയ്യുക. ആയില്യം തോറും സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. ആയില്യദിവസങ്ങളിൽ ഉപവസിക്കുക. ഇതൊക്കെയാണ് പ്രതിവിധി. സന്താന ഭാഗ്യത്തിനും സന്താന ക്ഷേമത്തിനും മാതാപിതാക്കൾ ജപിക്കേണ്ട ഒരു മന്ത്രമുണ്ട്. അത് ചുവടെ ചേർക്കുന്നു. ഇത് 108 വീതം രാവിലെ ജപിക്കുന്നത് നാഗശാപം മാറ്റി സന്താനഭാഗ്യം നൽകും:

ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ
നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ
നാഗകേശായ ഖഡ്ഗ പ്രിയായ
ആയുധധാരിണേ ഖഗായ പ്രമോദായ നമഃ

ടി ജനാർദ്ദനൻ നായർ: + 944 6630 412

Story Summary: Powerful Mantra for Removing Sarppadosham

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?