അശോകൻ
ഇടതു കരമതിങ്കൽ ചേർത്ത
കണ്ണാടി നോക്കി-
തൊടുകുറി മറുകൈയ്യാല്‍ ചേർത്തുകൊണ്ടാർത്തമോദം-
പനയിലഥ വലംകാലൂന്നി
നിൽക്കുന്ന ദേവീ-
ധവളവസനധാരീ രക്ഷമാം
യക്ഷിയമ്മേ..!_
യക്ഷി സങ്കല്പത്തെക്കുറിച്ച് കഥകളിലും സിനിമകളിലും പ്രചരിക്കുന്ന കഥകൾ വികലമാണ്. രക്തമൂറ്റിക്കുടിച്ച്
കൊല്ലുന്ന ദുർദേവതയല്ല യക്ഷിയമ്മ. ധനധ്യാന്യ സമൃദ്ധി അതിവേഗത്തിൽ വാരിക്കോരിത്തരുന്ന ശ്രീപാർവ്വതി സങ്കല്പമാണ്. വാസ്തവത്തിൽ യക്ഷി എന്ന പേര് പോലും ശരിയല്ല. യക്ഷിണി എന്നാണ് പറയേണ്ടത്. യക്ഷിയമ്മ
ഉപദ്രവകാരി എന്ന ധാരണയും വിശ്വാസവും തെറ്റാണ്. വഞ്ചിതയായി മരിക്കുന്ന പതിവ്രതയുടെ പ്രേതവുമല്ല ക്ഷേത്രങ്ങളിലെ യക്ഷി (ണി). ക്രൂരതകൾക്ക് ഇരയായി ഒരു സ്ത്രീ കൊല്ലപ്പെടുകയോ ദുർമ്മരണപ്പെടുകയോ
ചെയ്താൽ പ്രതികാരദാഹിയായി യക്ഷിയായി മാറുമെന്ന് പറയുന്നത് കഥ മാത്രമാണ്. മരിച്ചാലുള്ളത് പ്രേതം എന്ന അവസ്ഥ മാത്രമാണ്.

യക്ഷി (ണി) എന്നത് അതി പ്രാചീനമായ ദേവീ സങ്കല്പം മാത്രമാണ്. യക്ഷി എന്നല്ല യക്ഷിണി എന്നോ ദക്ഷിണി എന്നോ വിളിക്കണം. പ്രകൃത്യാരാധനയുടെ ഭാഗമാണ് യക്ഷിണി ആരാധന. അമ്മ ആരാധനയിലെ ഏറ്റവും മനോഹരമായ സങ്കല്പമാണ് ഇതെന്ന് പ്രസിദ്ധ താന്ത്രിക, മാന്ത്രിക ആചാര്യൻ കക്കാട്ട് എഴുന്തോലിൽ മഠം ബ്രഹ്മശ്രീ സതീശൻ ഭട്ടതിരിപ്പാട് വിശദീകരിക്കുന്നു. അമ്മ ആരാധനാ കാലത്തോളം പഴക്കമുണ്ട് യക്ഷിണി പൂജയ്ക്ക്. യോഗിനിയായി തന്ത്രശാസ്ത്രം യക്ഷിണിയെ പൂജിക്കുന്നു. ദേവലോകത്തെ 10 ഉപദേവതകളിൽ യക്ഷിയും യക്ഷനും ഉൾപ്പെടുന്നു. യജ്ഞങ്ങളെ രക്ഷിക്കുക എന്നതാണ് യക്ഷിണിയുടെ പ്രധാന ധർമ്മം. നൃത്തകലയുടെ അധിഷ്ഠാന ദേവതകൾ യക്ഷിയും യക്ഷനുമാണ്.
ചുരുക്കിപ്പറഞ്ഞാൽ ദേവ, അസുര ഗന്ധർവ്വ കിന്നര ഭൂത പ്രേത പിശാശ് രാക്ഷസ വർഗ്ഗങ്ങൾ പോലെയുള്ള യക്ഷ എന്ന ഉപദേവത വർഗ്ഗമാണ് യക്ഷിണികൾ. യക്ഷ എന്ന വർഗ്ഗത്തിന്റെ സ്ത്രീ വിഭാഗമാണിത്. 66000 ത്തിൽ പരം യക്ഷിണികൾ വിഭാഗങ്ങൾ ഉണ്ട് പറയപ്പെടുന്നു ആരാധനാ രീതികൾ പ്രധാനമായും മൂന്ന് തരമാണ് – പരേതാരാധന, വീരാരാധന, ദേവതാരാധന – ഈ മൂന്ന് സമ്പ്രദായത്തിലും യക്ഷിണി ആരാധന.
ALSO READ
യക്ഷിഅമ്മയ്ക്ക് രണ്ടു ഭാവമുണ്ട്: ശാന്തം, രൗദ്രം. ശാന്തകല അനുഗ്രഹവും രൗദ്രകല നിഗ്രഹവുമാണ്. ശാന്തയക്ഷിണിയെ ആരാധിച്ചാൽ ധനധാന്യസമ്പദ് ലബ്ധിയാണ് മുഖ്യഫലം. കുടുംബൈശ്വര്യം, അഭിവൃദ്ധി, ഐക്യം, സന്താനഭാഗ്യം എന്നിവയും ലഭിക്കും. രൗദ്രയക്ഷിണിയെ ഭജിച്ചാൽ ശത്രുദോഷവും രോഗവും മാറും. യക്ഷിഅമ്മയ്ക്ക് നടത്തുന്ന വഴിപാടുകൾക്ക് അതിവേഗം ഫലം ലഭിക്കും. യക്ഷിഅമ്മയെപ്പറ്റിയുള്ള നിഗൂഢ രഹസ്യങ്ങളും യക്ഷി ആരാധനയുടെ വിസ്മയകരമായ തലങ്ങളും യക്ഷിണി ക്ഷേത്രങ്ങളിലെ വഴിപാടുകളും ക്ഷിപ്രഫലസിദ്ധിയും എല്ലാം ബ്രഹ്മശ്രീ സതീശൻ ഭട്ടതിരിപ്പാട് വിശദീകരിക്കുന്ന തികച്ചും വ്യത്യസ്തമായ വീഡിയോ കാണാം:
Summary: Yakshiamma is not the evil goddess shown in movies; she is the goddess of prosperity
Copyright 2025 riyoceline.com/projects/Neram/. All rights reserved