Wednesday, December 10, 2025
Wednesday, December 10, 2025
Home » നാലാം രാത്രി ദേവീ കൂഷ്മാണ്ഡാ സ്തുതി; ദുരിതവും സൂര്യ ഗ്രഹദോഷവും മാറ്റാം

നാലാം രാത്രി ദേവീ കൂഷ്മാണ്ഡാ സ്തുതി; ദുരിതവും സൂര്യ ഗ്രഹദോഷവും മാറ്റാം

by NeramAdmin
0 comments

വി സജീവ് ശാസ്താരം
നവരാത്രിയുടെ ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി അഞ്ചു വയസുള്ള കന്യകയെ പൂജിക്കുകയും ചെയ്യുന്നു. സ്വകർമ്മ ഫലത്താൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന താപങ്ങളെ അകറ്റുവാൻ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡയാണ്. പ്രപഞ്ച ചൈതന്യ സ്വരൂപിണിയായ ദേവി എന്നാണ് കൂഷ്മാണ്ഡ കൊണ്ട് അര്‍ത്ഥമാക്കുക. എട്ടു കൈകളില്‍ വില്ല്, അസ്ത്രം, താമര, സുരാപാത്രം, കമണ്ഡലു, അക്ഷമാല, ഗദ, ചക്രം എന്നിവ ധരിച്ച ഭാവത്തിലാണ് ദേവിയെ ധ്യാനിക്കേണ്ടത്. പ്രയാസങ്ങൾ തരണം ചെയ്യുന്നതിനും ദുരിതങ്ങള്‍ അകലുന്നതിനും സൂര്യ ഗ്രഹദോഷങ്ങൾ മാറുന്നതിനും ഈ ഭാവത്തില്‍ ദേവിയെ ആരാധിക്കുന്നത് നല്ലതാണ്. ബ്രഹ്മാണ്ഡം എന്ന് റയുന്ന ഈ പ്രപഞ്ചത്തെ ഒരു പുഞ്ചിരി പ്രഭയാൽ ഈ ദേവിയാണ് സൃഷ്ടിച്ചതത്രേ. ചുവന്ന പുക്കളാണ് കൂഷ്മാണ്ഡാ ദേവിക്ക് ഏറെ പ്രിയങ്കരം.

🌒 ധ്യാനം
വന്ദേ വാഞ്ചിതതകാമാർത്ഥം
ചന്ദ്രാർദ്ധാകൃതശേഖരാം
സിംഹാരൂഢാമഷ്ടഭുജാം
കുഷ്മാണ്ഡാം ച യശസ്വിനീം

ഭാസ്വരാം ഭാനുനിഭാമനാഹതസ്ഥിതാം
ചതുർത്ഥ ദുർഗ്ഗാം ത്രിനേത്രാം
കമണ്ഡലു ചാപബാണ പദ്മ
സുധാകലശ ചക്ര ഗദാ ജപ വടീധരാം

പടാംബരപരിധാനാം കമനീയാം
മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലമണ്ഡിതാം
പ്രഫുല്ലവദനാം ചാരുചിബുകാം
കാന്ത കപോലാം തുംഗം കുചാം
കോമളാംഗീ സ്മേരമുഖീം
ശ്രീകാന്തി നിംനാഭിം നിതംബനീം

🌒 സ്ത്രോത്രം
ദുർഗ്ഗതി നാശിനീ ത്വംഹി ദാരിദ്ര്യാദി വിനാശിനീം
ജയംദാ ധനദാ കൂഷ്മാണ്ഡേ പ്രണമാമ്യഹം
ജഗത്മാതാ ജഗത്കർത്രീ ജഗദാധാരരൂപിണീം
ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാമ്യഹം
ത്രൈലോക്യസുന്ദരീ ത്വംഹി ദുഃഖ ശോക നിവാരിണീ
പരമാനന്ദമയീ കൂഷ്മാണ്ഡേ പ്രണമാമ്യഹം

🌒 ജപമന്ത്രം
ഓം ദേവി കൂഷ്മാണ്ഡയൈ നമഃ

ALSO READ

🌒 സ്തുതി

സുരാ സമ്പൂർണ്ണ കലശം
രുധിരാ പ്ലുതമേവ ച
ദധാനാ ഹസ്ത പദ്മാഭ്യാം
കൂഷ്മാണ്ഡാ ശുഭദാസ്തു മേ

🌒 നവദുർഗ്ഗാ സ്തോത്രം
ദുർഗ്ഗതികൾ നീക്കി ധന, ധാന്യ സമൃദ്ധിയും ബലവും ആയുരാരോഗ്യ സൗഖ്യവും കീർത്തിയും നൽകുന്നതാണ് നവദുർഗ്ഗാ സ്തോത്രം. ഇത് നവരാത്രി കാലത്ത് മാത്രമല്ല
എപ്പോഴും ജപിക്കാം. ഭക്തിപൂർവം ഇത് ജപിച്ചാൽ ഭയം, രോഗമുക്തി, ശത്രു ദോഷ മുക്തി എല്ലാം ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
നവദുർഗ്ഗാ സ്തോത്രം കേൾക്കാം :


വി സജീവ് ശാസ്താരം , + 91 9656377700
ശാസ്താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Forth Day Worship: Goddess Kushmanda the forth form of Goddess Parvati (Durga) Dhayanam and Stotram

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?