വി സജീവ് ശാസ്‌താരം
സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് രണ്ടുകൈകളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് സ്‌കന്ദമാതാ ഭാവത്തെ വര്‍ണ്ണിക്കുന്നത്. സന്താനലാഭം, കാര്യസിദ്ധി, വിദ്യാ ലാഭം, കുടുംബ സൗഖ്യം എന്നിവ കൈവരിക്കാനാണ് സ്‌കന്ദമാതാ ഭാവത്തില്‍ ദേവിയെ ആരാധിക്കുന്നത്. മാതൃ നിർവിശേഷമായ സ്നേഹത്തോടെ സകല ചരാചരങ്ങളെയും ചേർത്ത് പിടിച്ച് സംരക്ഷിക്കുന്നവളായ സ്കന്ദജനനിയുടെ ധ്യാനം പ്രാർത്ഥന എന്നിവ താഴെ ചേർക്കുന്നു:
🌒 സ്കന്ദജനനിയുടെ സ്തുതി
സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്‌കന്ദമാതാ യശസ്വിനീ
🌒 സ്‌കന്ദമാതാ ധ്യാനം
വന്ദേ വാഞ്ചിത കാമാര്‍ഥേ
ചന്ദ്രാർദ്ധാകൃതശേഖരാം
സിംഹാരൂഢാ ചതുര്‍ഭുജാ
സ്‌കന്ദമാതാ യശസ്വനീ
ധവളവര്‍ണ്ണാ വിശുദ്ധചക്രസ്ഥിതാ
പഞ്ചമദുര്‍ഗാ ത്രിനേത്രാ
അഭയപദ്മയുഗ്മകരാം ദക്ഷിണ
ഊരുപുത്രധരാം ഭജേഽം പട്ടാംബരപരിധാനാ
മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലധാരിണീം
പ്രഭുല്ലവദനാം പല്ലവാധരാം
കാന്തകപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
ചാരൂത്രിവലീം നിതംബനീം
🌒 സ്‌കന്ദമാതാ സ്തോത്രം
നമാമി സ്കന്ദമാതരം സ്കന്ധധാരിണീം
സമഗ്രതത്ത്വ സാഗരാമപാര പാരഗഹരാം
ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം
ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം
ALSO READ
മഹേന്ദ്രകശ്യപാര്‍ചിതാം സനത്കുമാരസംസ്തുതാം
സുരാസുരേന്ദ്രവന്ദിതാം യഥാര്‍ഥനിര്‍മലാദ്ഭുതാം
അതര്‍ക്യരോചിരൂവിജാം വികാരദോഷവര്‍ജിതാം
മുമുക്ഷുഭിര്‍വിചിന്തിതാം വിശേഷതത്ത്വമൂചിതാം
നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം
സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം
സുധാര്‍മികൌപകാരിണീം സുരേന്ദ്രവൈരിഘാതിനീം
ശുഭാം സുപുഷ്പമാലിനീം സുവര്‍ണകല്‍പശാഖിനീം
തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം
സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം
സുശുദ്ധകാലകന്ദലാം സുഭൃങ്ഗകൃന്ദമഞ്ജുലാം
പ്രജായിനീം പ്രജാവതീം നമാമി മാതരം സതീം
സ്വകര്‍മധാരണേ ഗതിം ഹരിം പ്രയച്ഛ പാര്‍വതീം
അനന്തശക്തികാന്തിദാം യശോഽഥ ഭുക്തിമുക്തിദാം
പുനഃപുനര്‍ജഗദ്ധിതാം നമാംയഹം സുരാര്‍ച്ചിതാം
ജയേശ്വരി ത്രിലാചനേ പ്രസീദ ദേവി പാഹി മാം
🌒 നവദുർഗ്ഗാ സ്തോത്രം
ദുർഗ്ഗതികൾ നീക്കി ധന, ധാന്യ സമൃദ്ധിയും ബലവും ആയുരാരോഗ്യ സൗഖ്യവും കീർത്തിയും നൽകുന്നതാണ് നവദുർഗ്ഗാ സ്തോത്രം. ഇത് നവരാത്രി കാലത്ത് മാത്രമല്ല
എപ്പോഴും ജപിക്കാം. ഭക്തിപൂർവം ഇത് ജപിച്ചാൽ ഭയം, രോഗമുക്തി, ശത്രു ദോഷ മുക്തി എല്ലാം ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
നവദുർഗ്ഗാ സ്തോത്രം കേൾക്കാം :
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Navaratri Fifth Day Worship: Goddess Skandamata the fifth form of Goddess Parvati (Durga) Dhayanam and Stotram
Copyright 2025 riyoceline.com/projects/Neram/. All rights reserved