മംഗള ഗൗരി
പ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം ഒൻപത് ദുർഗ്ഗമാരാണ്.
🔴 പേരുചൊല്ലി വിളിച്ചാൽ അനുഗ്രഹം
വെറുതെ പേരുചൊല്ലി ഈ ദുർഗ്ഗാ ഭാവങ്ങളെ നിത്യവും പ്രകീർത്തിച്ചാൽ തന്നെ വ്യക്തിക്കും കുടുംബത്തിനും സകലസൗഭാഗ്യങ്ങളും ദേവി ചൊരിയുമെന്ന് അനുഭവസ്ഥർ പറയുന്നു. പേര്, പ്രശസ്തി, ആരോഗ്യം, ധനം, സന്തോഷം അനുകമ്പ, ജ്ഞാനം, ഭക്തി, ശക്തി തുടങ്ങിയ ഒൻപത് അനുഗ്രഹങ്ങളാണ് ഈ ദുർഗ്ഗകൾ ചൊരിയുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ.
🔴 ദുർഗതികൾ അകറ്റുന്ന ദുർഗ്ഗ
ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്. വിശേഷ ഗുണങ്ങളും ആടയാഭരണങ്ങളുടെ വർണ്ണവും ഭാവങ്ങളും കണക്കിലെടുത്താണ് നവദുർഗ്ഗകളെ വേർതിരിക്കുന്നത്. ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ച് വെള്ള വസ്ത്രം ധരിച്ച് കിഴക്കഭിമുഖമായി ഇരുന്ന് നവദുർഗ്ഗകളെ സ്മരിക്കുന്നത് എത് വിധത്തിലുള്ള അഭീഷ്ടസിദ്ധിക്കും ഫലപ്രദമാണ്. തുടർച്ചയായി കുറഞ്ഞത് 9 ദിവസം ജപിക്കണം. 1, 9,27, 36 തുടങ്ങി സമയവും സൗകര്യവും
പോലെ എത്ര തവണ വേണമെങ്കിലും ജപിക്കാം.
🔴 ധ്യാനം ആരംഭിക്കാൻ ശ്രേഷ്ഠ ദിനങ്ങൾ
പഞ്ചമി, നവമി, പ്രഥമ, കാർത്തിക, രോഹിണി, മകം, വെള്ളിയാഴ്ച ദിവസങ്ങളും വെളുത്തപക്ഷവും ഇപ്രകാരം ധ്യാനം ആരംഭിക്കുവാൻ ഗുണകരമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച 3 തവണ ആവർത്തിക്കുന്ന നവദുർഗ്ഗാ സ്തോത്രം കേൾക്കാം.
Story Summary: Significance of Worshipping Durga Devi with Nava Durga Stotram
ALSO READ
Copyright 2025 riyoceline.com/projects/Neram/. All rights reserved