Wednesday, February 4, 2026
Wednesday, February 4, 2026
Home » സ്കന്ദഷഷ്ഠി ഷഷ്ഠിവ്രതമെടുത്താൽ തടസ്സങ്ങള്‍ നീങ്ങും, ഭാഗ്യം തെളിയും

സ്കന്ദഷഷ്ഠി ഷഷ്ഠിവ്രതമെടുത്താൽ തടസ്സങ്ങള്‍ നീങ്ങും, ഭാഗ്യം തെളിയും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ക്ഷിപ്രഫലസിദ്ധിയാണ് ശ്രീ സുബ്രഹ്മണ്യ ഉപാസനയുടെ പ്രത്യേകത. സ്കന്ദഷഷ്ഠി ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാര്‍ത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും നീങ്ങും. ഇഹത്തിലേക്കും പരത്തിലേക്കും സുബ്രഹ്മണ്യ ഭജനം മന:ശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ ഗുണകരമാണ്. സുബ്രഹ്മണ്യ ആരാധന ഏതൊരു വിഷയത്തിലെയും തടസ്സങ്ങള്‍ നീങ്ങുന്നതിനും, ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണ് സുബ്രഹ്മണ്യ ആരാധന. നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാകും. ദോഷദുരിതങ്ങള്‍ നീക്കുന്നതിന് സുബ്രഹ്മണ്യഭജനം ഏറ്റവും നല്ലതാണ്. സന്താനദുരിതം, ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവക്കെല്ലാം സുബ്രഹ്മണ്യഭജനം ഉത്തമ പരിഹാരമാണ്. രോഗദുരിതശാന്തിക്കും, ഇഷ്ടകാര്യ വിജയത്തിനും ചൊവ്വാദോഷ മുക്തി, കുടുംബസൗഖ്യം, സർപ്പദോഷ ശാന്തി, ജീവിതസൗഭാഗ്യം എന്നിവയ്ക്ക് ക്ഷിപ്രഫലപ്രദം. ഭക്തിയോടെ ഷഷ്ഠിവ്രതമെടുത്താൽ ഭര്‍ത്തൃ, സന്താനദുഖവും തീരാവ്യാധികളും ഉണ്ടാകില്ല എന്നും വിശ്വസിക്കപ്പെടുന്നു.

🟣 മന്ത്രങ്ങൾ, സ്തോത്രങ്ങൾ ജപിക്കണം

വ്രതമെടുക്കുന്നവർ സ്കന്ദഷഷ്ഠി ദിവസമായ ഒക്ടോബർ 27 ന് കഴിയുന്നത്ര സമയം ക്ഷേത്രത്തില്‍ തന്നെ കഴിയുക. യഥാശക്തി സുബ്രഹ്മണ്യ മന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവ ജപിക്കണം. സ്‌കന്ദപുരാണം പാരായണം ചെയ്യുന്നത് ഉത്തമം. വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ മൂലമന്ത്രമായ ഓം വചത്‌ഭുവേ നമഃ , സുബ്രഹ്മണ്യ രായം ഓം ശരവണ ഭവഃ, സുബ്രഹ്മണ്യ ഗായത്രികൾ സുബ്രഹ്മണ്യകവചം, സുബ്രഹ്മണ്യ അഷ്ടകം, ശ്രീ ഷഷ്ഠി ദേവി സ്തോത്രം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ സഹസ്രനാമം എന്നിവ ജപിക്കുകയോ കേൾക്കുകയോ വേണം.

🟣 ഇവർ ജപിക്കുന്നത് വളരെ നല്ലത്

സുബ്രഹ്മണ്യ ഗായത്രികൾ പലതുണ്ട്. അവയിൽ ചിലത് പറഞ്ഞു തരാം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവരും സക്ന്ദഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിനും സുബ്രഹ്മണ്യ ഗായത്രി നല്ലതാണ്.

🟣 സുബ്രഹ്മണ്യ ഗായത്രികൾ

ALSO READ

1
ഓം സനൽ കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

(ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ്
നിത്യവും 108 തവണ ജപിക്കുക)
2
ഓം തത്കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

(ഈ മന്ത്രം ദാമ്പത്യ സൗഖ്യത്തേയും
സന്താനലാഭത്തെയും പ്രദാനം ചെയ്യും നിത്യം
41 തവണ ജപിക്കുക)
3
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

(ഈ മന്ത്രം കർമ്മ തടസ്സങ്ങൾ ഇല്ലാതാക്കും.
നിത്യവും 36 തവണ ജപിക്കുക)
4
ഓം കാർത്തികേയായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
5
ഓം കുക്കുട ധ്വജായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സുബ്രഹ്മണ്യ പ്രചോദയാത്

(മനോദുഃഖമകലുന്നതിനും, അതിശക്തമായ
മുന്‍ജന്മ ദോഷങ്ങളും പാപങ്ങള്‍ മാറും )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 09447020655

Story Summary: Significance Of Skanda Shashti Vritham and Benefits of Subramanya Swami Worshipping

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?