Wednesday, February 4, 2026
Wednesday, February 4, 2026
Home » ഗണപതി ഭജനം നടത്തുക

ഗണപതി ഭജനം നടത്തുക

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

2025 ഒക്ടോബർ 31, വെള്ളി
കലിദിനം 1872514
കൊല്ലവർഷം 1201 തുലാം 14
(കൊല്ലവർഷം 1201 തുലാം ൧൪ )
തമിഴ് വർഷം വിശ്വവസു അയ്പ്പശി 15
ശകവർഷം 1947 കാർത്തികം 09

ഉദയം 06.13 അസ്തമയം 06.01 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 48 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 12 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.38 am to 12.07 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.41 am to 09.10 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.04 pm to 04.32 pm
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും ശുക്രനും നീചം വ്യാഴം ഉച്ചത്തിൽ ശനി വക്രത്തിൽ

ALSO READ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല) ചൊവ്വ വിശാഖത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ചിത്തിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.16 വരെ തുലാം പകൽ 09.31 വരെ വൃശ്ചികം പകൽ 11.38 വരെ ധനു പകൽ 01.34 വരെ മകരം പകൽ 03.19 വരെ കുംഭം വൈകിട്ട് 05.01 വരെ മീനം തുടർന്ന് മേടം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.05 pm to 07.18 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.51 വരെ അവിട്ടം തുടർന്ന് ചതയം
തിഥി ദൈർഘ്യം
കാലത്ത് 10.04 വരെ ശുക്ലപക്ഷ നവമി തുടർന്ന് ദശമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അവിട്ടം തിഥി: ശുക്ലപക്ഷ ദശമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അവിട്ടം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവോണം, പൂരാടം, തൃക്കേട്ട, ഭരണി, കാർത്തിക

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിനദോഷശാന്തിക്ക്
ദിനദോഷശാന്തിക്കും ദിവസ ഗുണ വർദ്ധനവിനും ഗണപതി ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
പ്രണമ്യ ശിരസാദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാവ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർത്ഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണ്ണം തഥാഷ്ടകം
നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതീം
ദ്വാദശന്തു ഗജാനനം.

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക,

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?