Wednesday, February 4, 2026
Wednesday, February 4, 2026
Home » സോമ പ്രദോഷവും വൃശ്ചികപ്പുലരിയും ഒന്നിച്ച് ഈ തിങ്കളാഴ്ച ; മൂന്നിരട്ടി ഫലം തരും

സോമ പ്രദോഷവും വൃശ്ചികപ്പുലരിയും ഒന്നിച്ച് ഈ തിങ്കളാഴ്ച ; മൂന്നിരട്ടി ഫലം തരും

by NeramAdmin
0 comments

ജോതിഷി പ്രഭാസീന സി പി

വൃശ്ചികപ്പുലരിയും തിങ്കൾ പ്രദോഷവും ഒന്നിക്കുന്ന പുണ്യ ദിവസമാണ് 2025 നവംബർ 17, 1201 വൃശ്ചികം 1 തിങ്കളാഴ്ച. ഉമാമഹേശ്വര പ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമായ കൃഷ്ണപക്ഷ സോമ പ്രദോഷനാളിൽ തന്നെ നാടെങ്ങും ശരണം വിളികൾ മുഴങ്ങുന്ന മണ്ഡലകാലം ആരംഭിക്കുന്നത് തികച്ചും പുണ്യപ്രദവും മൂന്നിരട്ടി ഫലദായകവുമായി കരുതുന്നു. അതിനാൽ ഈ തിങ്കളാഴ്ച്ച ദിവസം ഭക്തിപൂർവം വ്രതമെടുത്താല്‍ അതിവേഗം ആഗ്രഹ സാഫല്യം ലഭിക്കും. ദാരിദ്ര്യ ദുഃഖശമനം, സന്താന സൗഭാഗ്യം, സന്താനസൗഖ്യം, കുടുംബ സുഖം, ഐശ്വര്യം, ആയുരാരോഗ്യ സൗഖ്യം സൽക്കീർത്തി, പാപമുക്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷങ്ങൾ, ജാതകദോഷങ്ങൾ എന്നിവ കാരണം അനുഭവിക്കുന്ന ദുരിതകാഠിന്യം കുറയ്ക്കാനും തിങ്കൾ പ്രദോഷാനുഷ്ഠാനം ഉത്തമമത്രേ.

🔴 സർവദേവതാ പ്രീതിക്കുത്തമം

സൂര്യാസ്തമയത്തിന് മുൻപും പിൻപുമുള്ള ഒന്നര മണിക്കൂർ അടങ്ങുന്ന 3 മണിക്കൂറാണ് പ്രദോഷകാലം. മഹാദേവനും ശ്രീപാര്‍വതിദേവിയും ഏറ്റവുമധികം പ്രസന്നരാകുന്ന പ്രദോഷ സമയത്തെ ശിവ ദര്‍ശനം അങ്ങേയറ്റം അഭീഷ്ട ദായകമാണ്. വ്രതം എടുക്കാൻ സാധിക്കാത്തവർ അന്ന് ശിവ ക്ഷേത്രദര്‍ശനം നടത്തി സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തുന്നത്
സർവദേവതാ പ്രീതിയും കാര്യസിദ്ധിയും സമ്മാനിക്കും

🔴 ഓം നമഃ ശിവായ ജപിക്കണം

പ്രദോഷപൂജാ സന്ധ്യയില്‍ ക്ഷേത്ര ദര്‍ശനത്തിനൊപ്പം ശിവഭജനവും നടത്തിയാല്‍ നല്ല കുടുംബജീവിതം, സന്താനലാഭം, ആയുരാരോഗ്യം എന്നിവ ലഭിക്കും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് അതിവിശേഷമാണ്. ഓം നമഃ ശിവായ കഴിയുന്നത്രmജപിക്കണം. ശങ്കരധ്യാന പ്രകാരം, ശിവപഞ്ചാക്ഷര സ്‌തോത്രം, ദാരിദ്ര്യദുഃഖദഹന ശിവ സ്തോത്രം, ശിവഅഷ്ടോത്തരം, ലിംഗാഷ്ടകം, ശിവസഹസ്രനാമം, ശിവാഷ്ടകം, ബില്വാഷ്ടകം എന്നിവയും പ്രദോഷ നാൾ ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിക്ക് മുന്നിലെ നടരാജ നൃത്തം കാണാൻ സകല ദേവതകളും കൈലാസത്തിൽ സന്നിഹിതരായി ശിവപാർവതിമാരെ ഭജിക്കുന്നു എന്നാണ് പ്രദോഷ വ്രതം സംബന്ധിച്ച ഒരു വിശ്വാസം.

ALSO READ

🔴 വ്രതവിധികൾ, ദുരിതശമനം ഉറപ്പ്

വിധിപ്രകാരം പ്രദോഷ വ്രതമനുഷ്ടിക്കുന്നതിലൂടെ എല്ലാ പാപവും നശിക്കും. വ്രതമെടുക്കുന്നവര്‍ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷദിനത്തില്‍ രാവിലെ പഞ്ചാക്ഷര ജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തില കൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര എന്നിവ നടത്തുക. പകല്‍ ഉപവസിക്കുന്നത് വളരെ നല്ലത്. പൂർണ്ണമായും ഉപവാസത്തിനു കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പ് കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷപൂജയിലും ദീപാരാധനയിലും പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലമോ, അവിൽ, മലർ, പഴം എന്നിവയോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. മാസന്തോറും ഒരു പ്രദോഷമെങ്കിലും എടുത്താൽ ദുരിതശമനം ഉറപ്പാണ്.

🔴 ലിംഗാഷ്ടകം കേൾക്കാം

കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും മഹാത്മ്യമേറും. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലിംഗാഷ്ടകം കേൾക്കാം:


ജോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)

Story Summary : The Specialities of Thikal Pradosham of Vrichkam Month Krishna Paksha and it’s benifits

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?