Wednesday, February 4, 2026
Wednesday, February 4, 2026
Home » പരന്ന തളികയിൽ ചുവന്ന പുഷ്പംവയ്ക്കുക; പരമശിവനെ ഭജിക്കുക

പരന്ന തളികയിൽ ചുവന്ന പുഷ്പംവയ്ക്കുക; പരമശിവനെ ഭജിക്കുക

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

2025 നവംബർ 16, ഞായർ
കലിദിനം 1872530
കൊല്ലവർഷം 1201 തുലാം 30
(കൊല്ലവർഷം 1201 തുലാം ൩൦)
തമിഴ് വർഷം വിശ്വവസു കാർത്തിക 01
ശകവർഷം 1947 കാർത്തികം 25

ഉദയം 06.18 അസ്തമയം 05.59 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 19 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.31 pm to 05.59 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.03 pm to 04.31 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.08 pm to 01.36 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
സൂര്യനും നീചം ചൊവ്വയും ശുകനും സ്വക്ഷേത്രത്തിൽ ബുധനും ചൊവ്വയ്ക്ക് മൗഢ്യം വ്യാഴം ഉച്ചത്തിൽ ബുധനും വ്യാഴവും ശനിയും വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ വിശാഖത്തിൽ (വിശാഖം ഞാറ്റുവേല)
ചൊവ്വ അനിഴത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ചോതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.12 വരെ തുലാം പകൽ 08.27 വരെ വൃശ്ചികം പകൽ 10.35 വരെ ധനു പകൽ 12.30 വരെ മകരം പകൽ 02.15 വരെ കുംഭം വൈകിട്ട് 03.57 വരെ മീനം തുടർന്ന് മേടം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.05 pm to 07.18 pm

ഇന്നത്തെ നക്ഷത്രം
രാത്രി 02.11 വരെ അത്തം

തിഥി ദൈർഘ്യം
രാത്രി 04.48 വരെ കൃഷ്ണപക്ഷ ദ്വാദശി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല
തിഥി: കൃഷ്ണപക്ഷ ദ്വാദശി

ഇന്നത്തെ പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം . ഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചതയം, പൂരുരുട്ടാതി, പൂരം, ആയില്യം, പുണർതം
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രം, മകം, പൂയം, തിരുവാതിര, പൂരാടം, ഉത്രാടം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ ഭജിക്കുക.
ഒരു ധ്യാനം ചേർക്കുന്നു :
ഓങ്കാരജപരതാനാമോങ്കാരാര്ഥംർ മുദാ വിവൃണ്വാനം
ഓജഃപ്രദം നതേഭ്യസ്തമഹം പ്രണമാമി ചദ്രമൌലീശം
നംരസുരാസുരനികരം നലിനാഹങ്കാരഹാരിപദയുഗലം
നമദിഷ്ടദാനധീരം സതതം പ്രണമാമി ചന്ദ്രമൌലീശം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിൽ / ഓഫീസിൽ പരന്ന തളികയിൽ ചുവന്ന പുഷ്പം നിറച്ച് വയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം പ്രതികൂല നിറം: കറുപ്പ്, കടുംനീലം.

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?