Monday, December 8, 2025
Monday, December 8, 2025
Home » സരസ്വതീയാമത്തിൽ ഇത് ജപിച്ചു നോക്കൂ, എപ്പോഴും ദേവി നാവിൽ നർത്തനമാടും

സരസ്വതീയാമത്തിൽ ഇത് ജപിച്ചു നോക്കൂ, എപ്പോഴും ദേവി നാവിൽ നർത്തനമാടും

0 comments

പ്രഭാതത്തിൽ സരസ്വതീയാമത്തിൽ പരിപാവനമായ സരസ്വതി സ്തോത്രം ജപിച്ചു ദേവിയെ സ്‌മരിച്ച ശേഷം പഠനം ആരംഭിക്കുന്നവരുടെ നാവിൽ സരസ്വതി നിത്യം നർത്തനമാടുമെന്നാന്ന് പറയുന്നത് .

സരസ്വതീ യാമം ബ്രാഹ്മ മുഹൂർത്തം

എന്നാൽ ഏതാണ് ഈ സരസ്വതീ യാമം – ഇതിന് മറ്റൊരു പേരുകൂടിയുണ്ട് ബ്രാഹ്മ മുഹൂർത്തം. ഈ വേള കഴിയുമ്പോഴാണ് സഹസ്രദളങ്ങൾ വിടർത്തി സൂര്യദേവൻ എഴുന്നള്ളുന്നത്. ഒരു ദിവസത്തിലെ ഏറ്റവും പുണ്യമായ ഫലസിദ്ധികരമായ സമയമായാണ് സരസ്വതിയാമത്തെ പറയുന്നത്. ഈ സമയത്ത് ചെയ്യുന്ന എല്ലാ കാര്യങ്ങളും മംഗളകരമാകും എന്നാണ് പരമ്പരാഗത വിശ്വാസം. ഈ സമയത്തെ എന്തു കർമ്മത്തിനും ക്ഷിപ്ര ഫലസിദ്ധി ലഭിക്കുമെന്നതും അനുഭവമാണ്. ഈ സമയത്ത് പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് ഹൃദിസ്ഥമക്കാറാകും എന്നാണ് മുതിർന്നവർ പറയുന്നത്. ഈ നേരത്ത് സരസ്വതി സ്തോത്രം ജപിച്ച് മാനസ് പവിത്രമാക്കിയ ശേഷം പഠനം നടത്തിയാൽ മഹാവിജയം ഉറപ്പാണ്.

കാര്യവിജയത്തിന് ആർക്കും ജപിക്കാം

നിത്യവും പഠനം ആരംഭിക്കുന്ന വേളയിൽ മാത്രമല്ല വിദ്യാരംഭ സമയത്തും സരസ്വതി സ്തോത്രം ജപിക്കണം. വളരെ ലളിതമായ ഈ സ്തോത്ര ജപം ബുദ്ധിയും വിദ്യാപുരോഗതിയും ഓർമ്മശക്തിയും വശ്യശക്തിയും നൽകും. കുട്ടികൾ മാത്രമല്ല മുതിർന്നവരും കാര്യവിജയത്തിന് നിത്യേന ജപിക്കുന്നത് അത്യുത്തമം.

ALSO READ

സംരംഭ വിജയത്തിനും ഗുണകരം
പരീക്ഷാവിജയം, സാഹിത്യവിജയം, രാഷ്ട്രീയവിജയം, കലാ – സംഗീത മികവ്, ജനപ്രീതി വർദ്ധന എന്നിവ നേടാം. ബുധനാഴ്ച, വെള്ളിയാഴ്ച, വസന്ത പഞ്ചമി, വിജയദശമി, നവരാത്രി, പൗർണ്ണമി ദിനങ്ങളിൽ
ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി. കുട്ടികളെക്കൊണ്ട് എന്നും ജപിപ്പിച്ചാൽ സ്വരസ്വതി കടാക്ഷം നിശ്ചയമാണ്. വാഗ്മിത്വത്തിനും സംരംഭ വിജയത്തിനും ഈ ജപം ഗുണം ചെയ്യും മന്ത്രോപദേശവും വ്രതവും നിർബന്ധമില്ല. വിളക്ക് കൊളുത്തി വച്ച് മുന്നിലിരുന്ന് ജപിച്ചാൽ മാത്രം മതി.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ സരസ്വതീ സ്തോത്രം കേൾക്കാം :

ശ്രീ സരസ്വതീ സ്തോത്രം

സരസ്വതീ നമസ്‌തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

പത്മപത്രവിശാലാക്ഷീ
പത്മകേസരവർണ്ണിനീ
നിത്യം പത്മാലയാ ദേവീ
സാമാം പാതു സരസ്വതീം

അപർണ്ണാം നാമരൂപേണ
ത്രിവർണ്ണാം പ്രണവാത്മികാം
ലിപ്യാത്മനൈക പഞ്ചാശദ്വർണ്ണാം
വന്ദേ സരസ്വതീം

മുദ്രാപുസ്‌തകഹസ്‌താഭ്യാം
ഭദ്രാസനഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീ
സരസ്വതി നമോസ്‌തുതേ

വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരം
യൽപ്രസാദാദൃതേ നിത്യം
ജിഹ്വാ മേ പരിവർത്തതേ

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Story Summary: Significance and Benefits of Powerful Saraswati Stotram Chanting

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?