Wednesday, February 4, 2026
Wednesday, February 4, 2026
Home » ഗണപതി ഭജനം നടത്തുക; ശിശുക്കൾക്ക് മധുരം നൽകുക.

ഗണപതി ഭജനം നടത്തുക; ശിശുക്കൾക്ക് മധുരം നൽകുക.

0 comments

2025 നവംബർ 28, വെള്ളി
കലിദിനം 1872542
കൊല്ലവർഷം 1201 വൃശ്ചികം 12
(കൊല്ലവർഷം 1201 വൃശ്ചികം ൧൨)
തമിഴ് വർഷം വിശ്വവസു കാർത്തിക 13
ശകവർഷം 1947 മാർഗ്ഗശീർഷം 07

ഉദയം 06.23 അസ്തമയം 06.01 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.38 pm to 03.05 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.17 am to 10.44 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.23 am tom 07.50 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ സ്വക്ഷേത്രത്തിൽ ചൊവ്വയ്ക്ക് മൗഢ്യം വ്യാഴം ഉച്ചത്തിൽ ബുധനും വ്യാഴത്തിനും ശനിക്കും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അനിഴത്തിൽ (അനിഴം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ വിശാഖത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ വിശാഖത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.45 വരെ വൃശ്ചികം പകൽ 09.53 വരെ ധനു പകൽ 11.48 വരെ മകരം പകൽ 01.33 വരെ കുംഭം പകൽ 03.16 വരെ മീനം വൈകിട്ട് 05.07 വരെ മേടം തുടർന്ന് എടവം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്  ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.05 pm to 07.18 pm

ഇന്നത്തെ നക്ഷത്രം
രാത്രി 02.49 വരെ ചതയം
തിഥി ദൈർഘ്യം
രാത്രി 12.16 വരെ ശുക്ലപക്ഷ അഷ്ടമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചതയം തിഥി: ശുക്ലപക്ഷ അഷ്ടമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ചതയം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട


ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ദിവസഗുണ വർധനവിന്
ദിവസഗുണ വർധനയ്ക്കും ദോഷ ശമനത്തിനും ഗണപതി ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:
ശിവ സുത ഗജ വക്ത്രം
രക്ത വർണ്ണം ത്രിനേത്രം
അഭയ വരദ ഹസ്തം
ദിവ്യപാശാങ്കുശ്ശാഠ്യം
അമൃതമയ ശരീര
സർപ്പ യഞ്ജോപവീതം
ഗണപതി ഗണനാഥം
പാദ ദ്മം നമാമിം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ശിശുക്കൾക്ക് മധുരം നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദൈത്യമന്ത്രീ വിശാലക്ഷാ:
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?