2025 നവംബർ 29, ശനി
കലിദിനം 1872543
കൊല്ലവർഷം 1201 വൃശ്ചികം 13
(കൊല്ലവർഷം 1201 വൃശ്ചികം ൧൩)
തമിഴ് വർഷം വിശ്വവസു കാർത്തിക 14
ശകവർഷം 1947 മാർഗ്ഗശീർഷം 08
ഉദയം 06.24 അസ്തമയം 06.01 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 23 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.18 am to 10.45 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.24 am to 07.5/1 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.39 pm to 03.06 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ സ്വക്ഷേത്രത്തിൽ ചൊവ്വയ്ക്ക് മൗഢ്യം വ്യാഴം ഉച്ചത്തിൽ ബുധനും വ്യാഴത്തിനും വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അനിഴത്തിൽ (അനിഴം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ വിശാഖത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അനിഴത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.41 വരെ വൃശ്ചികം പകൽ 09.49 വരെ ധനു പകൽ 11.44 വരെ മകരം പകൽ 01.29 വരെ കുംഭം പകൽ 03.12 വരെ മീനം വൈകിട്ട് 05.03 വരെ മേടം തുടർന്ന് എടവം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്രം
രാത്രി 02.22 വരെ പൂരുരുട്ടാതി
തിഥി ദൈർഘ്യം
രാത്രി 11.15 വരെ ശുക്ലപക്ഷ നവമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
പൂരുരുട്ടാതി തിഥി: ശുക്ലപക്ഷ നവമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: പൂരുരുട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ”
മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രം, അവിട്ടം, ഉത്രാടം, മൂലം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചതയം, തിരുവാതിര, തിരുവോണം, അനിഴം, തൃക്കേട്ട
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി 02.22 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനവിനും ദോഷ ശമനത്തിനും
ശാസ്താ ഭജനം നടത്തുക. ഒരു ധ്യാനം ചേർക്കുന്നു:
തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം
ദിവ്യാംബാരാലംകൃതം
ദേവം പുഷ്പ ശരേക്ഷു കാർമുകില
സന്മാണിക്യ പാത്രാഭയം
ബിഭ്രാണാം കര പങ്കജൈർ
മദ ഗജസ്കന്ദാദിരൂഡ്‌ഡം വിഭും
ശാസ്താരം ശരണം ഭജാമി
സതതം ത്രൈ ലോക്യ സമ്മോഹനം
ലാൽ- കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ- കിതാബ് നിർദ്ദേശം : ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം
പ്രതികൂല നിറം ചുവപ്പ്.
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം
ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved