Wednesday, February 4, 2026
Wednesday, February 4, 2026
Home » ശബരിമല സന്നിധാനത്തെ മഹാ ആഴിപൂജയുടെ പൊരുൾ

ശബരിമല സന്നിധാനത്തെ മഹാ ആഴിപൂജയുടെ പൊരുൾ

by വേണു മഹാദേവ്
0 comments

സ്വാമിഅയ്യപ്പ ദർശനം നേടിയ ശേഷം ശബരിമല തീർത്ഥാടകർ നടത്തുന്ന ആചാരപരമായ ചടങ്ങാണ് മഹാ ആഴിപൂജ. സന്നിധാനത്തിൽ പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്നികുണ്ഡമായ മഹാ ആഴിയിലേക്ക് നെയ്യ് തേങ്ങയുടെ അവശിഷ്ടം, അരി, കർപ്പൂരം ഇവ സമർപ്പിക്കുന്ന ചടങ്ങിനെയാണ് മഹാ ആഴിപൂജയെന്ന് പറയുന്നത്.

അയ്യപ്പന്മാരും മാളികപ്പുറങ്ങളും നാൽപ്പത്തിയൊന്ന് ദിവസം വ്രതം അനുഷ്ഠിച്ച് മനസ്സും ശരീരവും ശുദ്ധമാക്കി ദിവ്യദർശനം നേടിയ ശേഷമാണ് കർപ്പൂരം കത്തിച്ച് നിർമ്മിച്ച അഗ്നികുണ്ഡത്തിലേക്ക് ഭൗതിക മോഹ പ്രതീങ്ങളായ അഭിഷേകത്തിന് കൊണ്ടു വരുന്ന നെയ് മാറ്റിയ തേങ്ങയും അരിയും മറ്റും സമർപ്പിക്കുക. ശരണം വിളിച്ച് മഹാ അഴിക്ക് ചുറ്റും നടന്നുകൊണ്ടാണ് ഭക്തർ ഇത് ചെയ്യുന്നത്.

ഇരുമുടിക്കെട്ടിൽ നെയ്ത്തേങ്ങയുമായി ശരണം വിളിച്ച് സന്നിധാനത്ത് എത്തുന്ന ഭക്തർ നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകത്തിനായി സമർപ്പിക്കുന്നു. തേങ്ങയുടെ കഷ്ണങ്ങൾ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു. ഇരുമുടിയിലെ നെയ്ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കൽപം. നെയ്യ് അഭിഷേകം ചെയ്യുമ്പോൾ ജീവാത്മാവ് അയ്യപ്പനിൽ വിലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയിൽ എരിക്കുകയാണ്. ആഗ്രഹങ്ങൾ അയ്യപ്പൻ്റെ അഗ്നിയിൽ സമർപ്പിച്ച് ഇല്ലാതാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ദർശനകാലത്ത് രാപകൽ ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്നിശോഭയിൽ ഈ മഹാ അഗ്നികുണ്ഡം കൊടുംകാടിന്റെ ഉച്ചിയിൽ വിശ്വാസത്തിന്റെ ചൂടും വെളിച്ചവും പകർന്ന് തീർത്ഥാടന കാലം കഴിയും വരെ അഗ്നിസ്ഫുലിംഗങ്ങൾ വിതറി കത്തുന്നത ഭക്തർക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്. ശബരിമല ക്ഷേത്രത്തിലെ അപൂർവ കാഴ്ചകളിലൊന്നാണ് ഇതാണ്.

വൃശ്ചികത്തിന്റെ മണ്ഡലമാസത്തോട് അനുബന്ധിച്ച് മദ്ധ്യതിരുവിതാകൂറില്‍ ചില സ്ഥലങ്ങളിൽ ദിവസം മുഴുവൻ നീളുന്ന ചടങ്ങുകളോടെ അതിവിശാലമായി നടത്തുന്ന ആഴിപൂജ അനുഷ്ഠാനവും പ്രസിദ്ധമാണ്.

ALSO READ

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Story Summary: Significance of Maha Azhipuja at Sabarimala Sannidhanam

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?