ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ ദർശനം നടത്താൻ കഴിയാത്തവർ തലേന്ന് മുതൽ വ്രതം നോറ്റ് ഉദയത്തിന് മുൻപ് കുളിച്ച് വിഷ്ണു, ശ്രീകൃഷ്ണഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കിൽ വൈഷ്ണവ ക്ഷേത്ര ദർശനം നടത്തി അർച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, വിഷ്ണു ശത നാമ സ്തോത്രം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.
ഗുരുവായൂർ ഏകാദശി ദിവസം വ്രതം എടുക്കാൻ കഴിയാത്തവർ വിഷ്ണു ക്ഷേത്ര ദർശനം നടത്തി ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുന്നത് നല്ലതാണ്. ഗുരുവായൂർ ഏകാദശി നാൾ അഷ്ടാക്ഷരമന്ത്രവും ദ്വാദശാക്ഷര മന്ത്രവും കലിസന്തരണ മന്ത്രവും ഏറ്റവും കുറഞ്ഞത് 108 തവണ ജപിക്കണം
അഷ്‌ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
കലിസന്തരണ മന്ത്രം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ
ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ALSO READ
സപ്ത മന്ത്രം
1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ
- ഓം ക്ലീം ഹൃഷീകേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ ഗോഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ
ഈ ഏഴ് മന്ത്രങ്ങളും എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ചൊല്ലുന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ
മന്ത്രങ്ങൾ ചൊല്ലണം. ഒരു കാര്യം പ്രത്യേകം അറിയണം ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് വിശേഷമാണ്.
വിഷ്ണു അഷ്ടോത്തരം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655
Guruvayoor Ekadeshi: Anybody can observe ; Powerful Mantras to chant
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline. All rights reserved