ലളിതാ സഹസ്രനാമ ജപത്തിന് തുല്യമായി പറയുന്ന ശ്രീലളിതാപഞ്ചവിംശതി തൃക്കാർത്തിക നാളിൽ ജപിക്കുന്നത് വിശേഷ ഫലസിദ്ധി നൽകും. വൃശ്ചിക മാസത്തിലെ പൗർണ്ണമിയും തൃക്കാർത്തികയും ഒന്നിച്ചു വരുന്ന ഡിസംബർ 4 ന് സന്ധ്യയ്ക്കാണ് ക്ഷേത്രങ്ങളിൽ തൃക്കാർത്തിക പൂജ.
കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്ന് വേണം തൃക്കാർത്തികയ്ക്ക് ലളിതാ പഞ്ചവിംശതി ജപിക്കേണ്ടത്. ശ്രീ ലളിതാ സഹസ്രനാമത്തിന്റെ ധ്യാനം ജപിച്ച ശേഷം ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നതാണ് ഉത്തമം. എല്ലാവിധ കുടുംബ പ്രശ്നങ്ങളും ശ്രീലളിതാ പഞ്ചവിംശതിയുടെ നിത്യജപം തുടങ്ങുന്നതോടെ പരിഹരിക്കാൻ കഴിയും. അനേകമനേകം ഭക്തരുടെ പരമ്പരാഗത അനുഭവമാണിത്.
ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകൾ ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങൾ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്. ഈ നാമങ്ങൾ കൊണ്ട് ദേവിയെ സ്തുതിച്ചാൽ അഷ്ടസിദ്ധികളും യശസും സൗഭാഗ്യവും ഉണ്ടാകും. ഈ നാമങ്ങൾ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ് ലളിതാപഞ്ചവിംശതി സ്‌തോത്രം. കാമ്യമന്ത്രങ്ങളായ ലളിതാസഹസ്രനാമം, ലളിതാത്രിശതി എന്നിവയെ പോലെ ഈ നാമാവലിയുടെയും സ്‌തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും ജപം ഇഷ്ടസാദ്ധ്യത്തിന് സഹായിക്കും. ഇത് ജപിക്കുമ്പോൾ മനസ് കൊണ്ട് പുഷ്പാർച്ചന ചെയ്യാം. പൂജയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്. സ്‌തോത്രവും നാമാവലിയും നിത്യ പ്രാർത്ഥനയ്ക്ക് ഉത്തമമാണ്.
മുപ്പെട്ട് വെള്ളി അതിവിശേഷം
ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കുന്നതിന് തൃക്കാർത്തികയ്ക്ക് പുറമെ മഹാലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ചകളും പൗർണ്ണമി ദിവസങ്ങളും ശ്രേഷ്ഠമാണ്. ഇതിൽ തന്നെ മലയാളമാസം ആദ്യം വരുന്ന മുപ്പെട്ട് വെള്ളി അതിവിശേഷമാണ്. ദേവിയെ ലളിതാ ത്രിപുരസുന്ദരീ ഭാവത്തിൽ ഭജിക്കുന്നതിന് ഏറ്റവും നല്ലത് ലളിതാസഹസ്രനാമമാണ്. തിരക്ക് കാരണം അത് എന്നും ജപിക്കാൻ സാധിക്കാത്തവർക്ക് ലളിതാസഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേര്‍ത്ത് ജപവേളയിൽ തൊടുന്നത് നല്ലതാണ്. ഇത് ത്രിപുരസുന്ദരീ പ്രതീകമാണ്.
ലളിതാ സഹസ്രനാമ ധ്യാനം
ALSO READ
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത് –
താരാനായകശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോല്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം
വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം
കരകലിതലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം
സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം
സകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.
സകുങ്കുമ വിലേപനാമളിക ചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗസ്മരേദംബികാം
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ:
അഹമിത്യേവ വിഭാവയേ ഭവാനീം
ശ്രീലളിതാ പഞ്ചവിംശതി സ്‌തോത്രം
ഓം സിംഹാസനേശീ ലളിതാ മഹാരാജ്ഞിവരാങ്കുശ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുരസുന്ദരീ
സുന്ദരീ ചക്രനാഥാ ച സാമ്രാജ്ഞീ ചക്രണീതഥാ
ചക്രേശ്വരീ മഹാദേവി കാമേശീ പരമേശ്വരീ
കാമരാജ പ്രിയാ കാമകോടികാ ചക്രവർത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ
കുലനാഥാമ്നായനാഥാ സർവ്വാമ്നായനിവാസിനീ
ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി:
സ്തൂവന്തി യേ മഹാഭാഗ്യാം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്‌ടൗ സിദ്ധിർ മഹദ്യഥാ
ശ്രീലളിതാ പഞ്ചവിംശതി നാമാവലി
ഓം സിംഹാസനേശ്യൈ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജൈ്ഞ്യ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപന്യൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദര്യൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജൈ്ഞ്യ നമഃ
ഓം ചക്രണ്യൈ നമഃ
ഓം ചക്രേശ്വര്യൈ നമഃ
ഓം മഹാദേവ്യൈ നമഃ
ഓം കാമേശ്യൈ നമഃ
ഓം പരമേശ്വര്യൈ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവർത്തിന്യൈ നമഃ
ഓം കുലനാഥായൈ നമഃ
ഓം ആത്മനായനാഥായൈ നമഃ
ഓം സർവാമ്നായനിവാസിന്യൈ നമഃ
ഓം ശൃംഗാരനായികായൈ നമഃ
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Story Summary: Lalitha Panchavimshathi mantra chanting regularly will help to solve all family related issues and give us blessings for better life
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved