Monday, December 8, 2025
Monday, December 8, 2025
Home » നാഗദോഷം മാറാനും വ്യത്യസ്ത കാര്യസിദ്ധിക്കും അത്ഭുതശക്തിയുള്ള അഞ്ച് നാഗ മന്ത്രങ്ങൾ

നാഗദോഷം മാറാനും വ്യത്യസ്ത കാര്യസിദ്ധിക്കും അത്ഭുതശക്തിയുള്ള അഞ്ച് നാഗ മന്ത്രങ്ങൾ

0 comments

ശരീരശുദ്ധിയും മന:ശുദ്ധിയും പാലിച്ച് നിഷ്ഠയോടെ നാഗദേവതകളെ ഭജിച്ചാൽ തീർച്ചയായും നാഗരാധനയ്ക്ക് പൂർണ്ണമായ ഫലപ്രാപ്തി ലഭിക്കും. സമ്പത്ത്, അധികാരം, ആരോഗ്യം തുടങ്ങി എല്ലാവിധ ഐശ്വര്യവും സമൃദ്ധിയുമുള്ള വ്യക്തികളെ പോലും നശിപ്പിക്കാൻ നാഗശാപത്തിന് കഴിയും. നാഗദോഷത്തിന്റെ ചെറിയ സൂചനകളോ സംശയമോ തോന്നിയാൽ ഉടൻ തന്നെ ഒരു ജ്യോതിഷനെയോ താന്ത്രികനെയോ സമീപിച്ച് ആവശ്യമായ പരിഹാരം ചെയ്യണം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, മഞ്ഞൾ അഭിഷേകം നടത്തുക, പാലും പഴവും നിവേദിക്കുക എന്നിവ നാഗപ്രീതി നേടുന്നതിന് നല്ലതാണ്. നാഗദോഷങ്ങൾ അകറ്റാൻ പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസവും ആയില്യം പ്രധാനമാണ്. ഞായറാഴ്ചയാണ് നാഗപ്രീതി നേടാൻ ശ്രേഷ്ഠമായ ദിവസം. ബുധനാഴ്ചകളും നല്ലതാണ്.

മാസന്തോറും വ്രതമെടുത്ത് ആയില്യ പൂജ നടത്തിയാൽ നിങ്ങളുടെയും സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാ നാഗദോഷങ്ങളും അവസാനിക്കും. ആയില്യത്തിന്റെ തലേന്ന് വ്രതം തുടങ്ങണം. വ്രതമെടുക്കുന്നവർ ഓം നമഃ ശിവായ പഞ്ചാക്ഷര മന്ത്രവും ഓം നമഃ കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹാ എന്ന നാഗരാജ മന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. അഭീഷ്ട സിദ്ധിക്കും നാഗാരാധന ഫലപ്രദമാണ്. ഓരോരോ കാര്യസിദ്ധിക്കും പ്രത്യേകം പ്രത്യേകം
നാഗമന്ത്രങ്ങളുണ്ട്. അതിൽ അത്ഭുത ശക്തിയുള്ള അഞ്ച് മന്ത്രങ്ങൾ പറഞ്ഞു തരാം:

ദാരിദ്ര്യ ദുരിതം മാറാൻ
ഓം നാഗരാജായ നാഗായ മുഖ്യായപതയേ നമഃ

ഈ മന്ത്രം 24 പ്രാവശ്യം 18 ദിവസം ചൊല്ലിയാൽ ദാരിദ്രശാന്തിക്ക് ഗുണകരം. കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഇത് ഗുണകരമാണ്.

ദാമ്പത്യ വിജയത്തിന്
ഓം നാഗായ നാഗരൂപായ ശാന്തരൂപാതിമോഹിനേ കാമിനേ ചൈവ രൂപായ നാഗാനന്ദായ തേ നമഃ

ഈ മന്ത്രം 21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക. 2 നേരം ജപിക്കണം. ദാമ്പത്യ കലഹം മാറുന്നതിനും പ്രേമസാഫല്യത്തിനും ഈ മന്ത്രം ഉത്തമമാണ്.

ALSO READ

ശാപദോഷങ്ങൾ ശമിക്കാൻ
ഓം ഹ്രീം നാഗരാജായ നമഃ

ഈ മന്ത്രം 36 പ്രാവശ്യം വീതം 24 ദിവസം ചൊല്ലിയാൽ മുൻജന്മശാപങ്ങൾ മാറും. ശാപദോഷങ്ങൾ മാറുന്നതിന് ഫലപ്രദം.  വളരെക്കാലമായുള്ള രോഗങ്ങൾ മാറുന്നതിനും ഗുണകരം.

ആരോഗ്യം ലഭിക്കാൻ
ഓം ഹ്രീം സർപ്പരാജേശ്വരായ
രാജായ ഹ്രീം നമഃ ശിവായ ഹ്രീം

ഈ മന്ത്രം 36 വീതം 18 ദിവസം ചൊല്ലുക. ആരോഗ്യസിദ്ധിക്ക് ഗുണകരം. നിത്യവും ജപിക്കുന്നതിനും നല്ലതാണ്.

വിദ്യാവിജയം നേടാൻ
ഓം നാഗ നാഗ
മഹാനാഗ
നാഗരൂപ പ്രജാപതയേ
വിദ്യാം മേ ദേഹി ദേഹി
സുരേശ്വരായ നമഃ

ഈ മന്ത്രം 18 വീതം 21 ദിവസം ചൊല്ലുക. ഓർമ്മശക്തി ബുദ്ധിശക്തി എന്നിവ വർദ്ധിക്കുന്നതിന് ഗുണകരം. വിദ്യാവിജയത്തിന് വളരെ ഫലപ്രദം. ജപവേളയിൽ വെളുത്ത വസ്ത്രം ധരിക്കുക. ആയില്യം ദിവസം ജപം ആരംഭിക്കണം.

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story: Five Powerful Naga Mantras for Solving different problems in life

(നേരം ഓൺലൈൻ വാട്‌സ്ആപ്പിലും ലഭ്യമാണ്. പുതിയ വിശേഷങ്ങൾക്ക് ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനം, ചിത്രങ്ങൾ, വീഡിയോ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങൾ, ജ്യോതിഷ വാര്‍ത്തകള്‍ ഉടൻ ലഭിക്കാന AstroG App ഡൗണ്‍ലോഡ് ചെയ്യുക )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?