Saturday, December 13, 2025
Saturday, December 13, 2025
Home » തൃപ്രയാർ ഏകാദശി, ധനു സംക്രമം, പ്രദോഷം, അമാവാസി; ഈ ആഴ്ചത്തെ നക്ഷത്രഫലം

തൃപ്രയാർ ഏകാദശി, ധനു സംക്രമം, പ്രദോഷം, അമാവാസി; ഈ ആഴ്ചത്തെ നക്ഷത്രഫലം

by വേണു മഹാദേവ്
0 comments

2025 ഡിസംബർ 14, ന് അത്തം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ തൃപ്രയാർ ഏകാദശി, ധനു രവി സംക്രമം, പ്രദോഷം, കുചേല അവൽ ദിനം, അമാവാസി എന്നിവയാണ്. 2025 ഡിസംബർ 14 ന് നാരായണീയ ദിനമാണ്. 15 ന് തിങ്കളാഴ്ചയാണ് തൃപ്രയാർ ഏകാദശി. 16 ന് പുലർച്ചെ 4:19 മണിക്ക് ചോതി നക്ഷത്രം മൂന്നാം പാദം തുലാക്കൂറിൽ ധനുരവി സംക്രമം നടക്കും. പിറ്റേന്ന് 17 ബുധനാഴ്ചയാണ് പ്രദോഷവും കുചേല അവൽ ദിനവും. 19 നാണ് അമാവാസി. ഡിസംബർ 20 ന് പൂരാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ചെലവുകൾ നിയന്ത്രിക്കും. പണം ലാഭിക്കാൻ കഴിയും. ഗൃഹത്തിൽ സന്തോഷം നിറയും. തൊഴിൽരംഗത്ത് ഉയർച്ച. എടുത്തു ചാട്ടം നിയന്ത്രിക്കണം. സാഹസികമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. വീട്ടിൽ ചില അറ്റകുറ്റപണികൾ വേണ്ടി വരും. നേതൃത്വപരവും ഭരണപരവുമായ കഴിവുകൾ വർദ്ധിക്കും. മക്കളുടെ കാര്യത്തിലുള്ള വിഷമങ്ങൾ മാറും. ജോലിസ്ഥലത്ത് ആദരവ് നേടാനാകും. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കും. ഓം ശരവണ ഭവഃ ജപിക്കണം

ഇടവക്കൂറ്
( കാർത്തിക 2,3,4, രോഹിണി, മകയിരം 1, 2 )
ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. യാത്രകൾ ഒഴിവാക്കുക. ഭൂമിയിൽ നിന്നും വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പൂർവ്വിക സ്വത്ത് ലഭിക്കും കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻ‌ഗണന നൽകും. തൊഴിൽരംഗത്ത് പുതിയ ചില പദ്ധതികൾക്ക് രൂപം നൽകും. ചിലർക്ക് വിദേശ കമ്പനിയിൽ‌ നിന്നും മികച്ച ഓഫർ ലഭിക്കും. കലഹവും തെറ്റിദ്ധാരണകളും പരിഹരിക്കാൻ കഴിയും. ഉദ്യോഗക്കയറ്റത്തിന് സാധ്യത. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ദിവസവും 108 തവണ വീതം ഓം നമോ നാരായണായ ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3,4, തിരുവാതിര, പുണർതം 1,2,3 )
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ വീട്, ഭൂമി അല്ലെങ്കിൽ വാഹനം വാങ്ങാൻ ആലോചിക്കും. സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ദേഷ്യം നിയന്ത്രിക്കണം. വിവാഹാലോചനയിൽ തീരുമാനം എടുക്കും. ബിസിനസ്സിൽ പുതിയ നിക്ഷേപം നടത്തും. പ്രണയം പൂവണിയും. മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും തുടങ്ങും. അഭിപ്രായ ഭിന്നതകൾ പരിഹരിക്കും.
വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരെയും അന്ധമായി വിശ്വസിക്കരുത്. മാനസിക സമ്മർദ്ദം വർദ്ധിക്കും. അപകീർത്തിക്ക് സാധ്യതയുണ്ട്. ഓം നമോ ഭഗവതേ വാസുദേവായ 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ജോലിസ്ഥലത്തെ കൂടുതൽ ഉത്തരവാദിത്തങ്ങൾ കാരണം മാനസിക സമ്മർദ്ദം വർദ്ധിക്കും. എങ്കിലും ജോലിയിൽ കഴിവ് തെളിയിക്കാൻ സാധിക്കും. എല്ലാ വെല്ലുവിളികളും സമർത്ഥമായി മറികടക്കും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കാൻ സാധ്യത കാണുന്നു. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കും. ഭാവി സംബന്ധമായ ആശങ്കകൾ പരിഹരിക്കാൻ കഴിയും. ചിലർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യത. ആർക്ക് വേണ്ടിയും കണക്കിലധികം പണം ചെലവ് ചെയ്യരുത്. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
സാമൂഹിക പ്രവർത്തനങ്ങളിൽ‌ സജീവമാകും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. ചെറിയ സാമ്പത്തിക ഇടപാടുകൾക്ക് സമയം നല്ലതാണ്. എന്നാൽ ഇപ്പോൾ വലിയ നിക്ഷേപങ്ങൾ നടത്തരുത്. പെരുമാറ്റത്തിൽ നിയന്ത്രണം പാലിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് ജീവിതത്തിന്റെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കും. പങ്കാളിത്തത്തോടെ ഏതെങ്കിലും പുതിയ പദ്ധതി തുടങ്ങുന്നത് നന്നായിരിക്കും. കടംകൊടുത്ത പണം തിരിച്ചു കിട്ടും. ബന്ധുമിത്രാദികൾ സഹായിക്കും. ദിവസവും രാവിലെ ആദിത്യഹൃദയം ജപിക്കുക.

ALSO READ

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കാനാകും. കച്ചവടത്തിൽ വിജയം കൈവരിക്കും. ആരോഗ്യം മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് നല്ല ആദായം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങണമെന്ന ആഗ്രഹം സഫലമാകും.
ജോലിസ്ഥലത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. എല്ലാവരേയും അമിതമായി വിശ്വസിക്കരുത്. പ്രതികൂല സാഹചര്യങ്ങൾ ധൈര്യപൂർവം നേരിടാൻ സാധിക്കും. ശുഭാപ്തിവിശ്വാസം നിലനിർത്താൻ കഴിയും. സാമൂഹ്യരംഗത്ത് അംഗീകാരങ്ങൾ കിട്ടും. വിദ്യാർത്ഥികൾ നല്ല വാർത്ത കേൾക്കും. ഓം നമോ നാരായണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സ്വഭാവത്തിൽ അസ്ഥിരത കാണും. സംസാരത്തിൽ ഒരു നിയന്ത്രണം വേണം. വാക്കുകൾ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. അല്ലെങ്കിൽ അതിന്റെ നെഗറ്റീവ് ഫലം വീട്ടിലെ സമാധാനം തകർക്കും. ശുഭചിന്തകൾ വളർത്തണം. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ ആർക്കും തന്നെ നൽകരുത്. സാമൂഹ്യ സേവനത്തിൽ കൂടുതൽ ശ്രദ്ധിക്കും. ദീർഘകാലമായി അലട്ടുന്ന പല കാര്യങ്ങളും പരിഹരിക്കാൻ കഴിയും. ബന്ധുക്കളുമായി രമ്യതയിലാകും. ഭൂമി സംബന്ധമായ ചില രേഖകൾ ശരിയാക്കി കിട്ടും. ലളിതാ സഹസ്രനാമം ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4 , അനിഴം , തൃക്കേട്ട )
കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധിക്കപ്പെടും. ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കാനാകും. സന്ധി വേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിച്ചു വരുന്നവർക്ക് നല്ല ആശ്വാസം ലഭിക്കും. വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തും. ചുറ്റുമുള്ളവർക്ക് പ്രോത്സാഹനം നൽകും. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധ വേണം. കുടുംബവും സുഹൃത്തുക്കളും എല്ലാക്കാര്യങ്ങൾക്കും പിൻതുണയേകും. മത്സരത്തിൽ മികച്ച വിജയം നേടും. കഠിനാധ്വാനഫലം ചെയ്യും. സ്ഥാനക്കയറ്റം ലഭിക്കും. ഓം ഹം ഹനുമതേ നമഃ എന്നും 108 തവണ ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിഭാരം വർദ്ധിക്കും. കലാപരമായ കഴിവുകൾ ശരിയായി ഉപയോഗിച്ച് നേട്ടം ഉണ്ടാക്കും. കച്ചവടത്തിൽ വിജയം കൈവരിക്കും. പുതിയ പരീക്ഷണങ്ങൾ നടത്തും. വായ്പ അടച്ചു തീർക്കും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കും. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. നിർത്തിവച്ച ജോലികൾ വീണ്ടും തുടങ്ങും. തീരുമാനങ്ങളിൽ ഉറച്ചുനിക്കും. സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. സഹപ്രവർത്തകരുടെ സഹായം ഗുണം ചെയ്യും. കുടുംബ ജീവിതത്തിലെ എല്ലാത്തരം അനിശ്ചിതത്വവും മാറും. ഉന്നതരുമായി
ബന്ധം പുലർത്തും. നിത്യേന ഓം ഗം ഗണപതിയേ നമഃ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
അപ്രതീക്ഷിതമായി ധനം ലഭിക്കും. നിക്ഷേപവും ചെലവുകളുമായി ബന്ധപ്പെട്ട് തിടുക്കത്തിൽ യാതൊരു തീരുമാനവും എടുക്കരുത്. തടസ്സങ്ങൾ നീങ്ങിക്കിട്ടും. ഒരു മുതിർന്ന കുടുംബാംഗത്തിൻ്റെ ആരോഗ്യപ്രശ്‌നം ആശങ്കയ്ക്ക് കാരണമാകും. വിദൂരയാത്ര ചെയ്യും. ശുഭപ്രതീക്ഷ വർദ്ധിക്കും. തൊഴിൽ രംഗത്ത് പുതിയ അവസരം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
അംഗീകാരം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യും. കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ബിസിനസ്സ് വിപുലമാക്കുന്ന കാര്യം ഗാഢമായി ചിന്തിക്കും. നല്ല സുഹൃത്തുക്കളുടെ സഹായം എല്ലാ തടസ്സങ്ങളിൽ‌ നിന്നും മുക്തി നേടാനും സഹായിക്കും. എല്ലാ ദിവസവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കണം

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
കർമ്മരംഗത്ത് അനുകൂലമായ അനുഭവങ്ങൾ ഉണ്ടാവും. പ്രതികൂല അവസ്ഥകൾ അതിജീവിക്കും.
നല്ല ശീലങ്ങൾ വളർത്തിയെടുക്കാനാവും. സുപ്രധാന കാര്യങ്ങളിൽ സ്വജനങ്ങളുടെ സഹായ സഹകരണം ലഭിക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും. പുതിയ വാഹനം വാങ്ങും. വായ്പകൾ ലഭിക്കും. സാഹസികമായ ചില പരീക്ഷണങ്ങൾക്ക് മുതിരും. ഭൂമിയിൽ നിന്നോ പെട്ടെന്ന് ആദായം വർദ്ധിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഉത്സവ അന്തരീക്ഷം സംജാതമാകും. ആരോഗ്യത്തിന് മുൻ‌ഗണന നൽകണം. വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട സമയമാണ്. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ നിത്യവും 108 തവണ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ബുദ്ധിപൂർവം പ്രവർത്തിക്കുകയാണെങ്കിൽ അധിക വരുമാനം നേടാൻ കഴിയും. കുടുംബജീവിതം നന്നായി ആസ്വദിക്കും. മാനസിക പിരിമുറുക്കം ഒഴിവാകും. പങ്കാളിത്ത ബിസിനസ്സിൽ എല്ലാത്തരം മുൻ നഷ്ടവും മറികടക്കാൻ കഴിയും. നിരവധി പ്രമുഖ വ്യക്തികളെ കണ്ടുമുട്ടും. ശരിയായ പദ്ധതികൾ ആസൂത്രണം ചെയ്യും. ബന്ധുമിത്രാദികളെ സഹായിക്കും. തൊഴിൽ രംഗത്ത് അസുലഭായ നേട്ടങ്ങൾ കൈവരിക്കാനാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും കഴിയും. ആശങ്ക
പരിഹരിക്കും. എതിർപ്പുകളെ മറികടന്ന് മുന്നേറും. ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കുക.

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights

തൃപ്രയാർ ഏകാദശി ഡിസംബർ15
തിങ്കളാഴ്ച

ചൊവ്വാഴ്ച പുലർച്ചെ 4:19 മണിക്ക്
ധനു രവി സംക്രമം

പ്രദോഷവും കുചേല അവൽ ദിനവും
ഡിസംബർ17 ബുധനാഴ്ച

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?