മംഗളഗൗരി
ആഗ്രഹിക്കുന്നതെല്ലാം തരുന്ന പരം ജ്യോതിസ്സായ ശ്രീ ഭൂതനാഥനെ ഭജിക്കുന്ന ഭക്തിസാന്ദ്രമായ സ്തുതിയാണ് ശ്രീധർമ്മശാസ്താ ഭുജംഗം. ദിവ്യമായ പദങ്ങളുടെ അനർഗ്ഗള പ്രവാഹത്താൽ പവിത്രമായ ഈ സ്തുതി ജപിക്കുന്ന ഭക്തരെ ഉറപ്പായും അയ്യപ്പസ്വാമി ദുരിത ദോഷങ്ങളകറ്റി എപ്പോഴും കാത്തു രക്ഷിക്കും. ശനിദോഷങ്ങളും കലികാലദുരിതങ്ങളും അകറ്റുന്ന നിത്യനും ആനന്ദദായകനുമായ ശ്രീ ഭൂതനാഥൻ ഇതു ജപിക്കുന്നവരിൽ ശുഭാപ്തി വിശ്വാസം നിറയ്ക്കും.
ദുഃഖവും നിരാശയും അകറ്റും
തടസ്സം, ഭയം, രോഗദുരിതം എന്നിവ നീക്കി സുരക്ഷയും സമ്പത്തും പ്രശസ്തിയും വിവേകവും നൽകും. ദുഃഖവും നിരാശയും നീക്കി മാനസികമായ കരുത്തും, ഊർജ്ജവും പ്രദാനം ചെയ്യും. എല്ലാ അപകടങ്ങളും അകറ്റും. നല്ല ജീവിതപങ്കാളിയെയും സന്താനങ്ങളെയും നൽകി അനുഗ്രഹിക്കും. വിഷഭയവും വാർദ്ധക്യകാല ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. ആയുരാരോഗ്യം ലഭിക്കും.
ഭുജംഗപ്രയാതം സർപ്പ സഞ്ചാരതാളം
ഭുജംഗം എന്ന വാക്കിൻ്റെ അർത്ഥം സർപ്പം എന്നാണ്. പ്രധാനപ്പെട്ട എല്ലാ ദേവീ ദേവന്മാർക്കും ഭുജംഗപ്രയാത സ്തോത്രങ്ങൾ പ്രചാരത്തിലുണ്ട്. ഗണേശന് നാലോളം ഭുജംഗപ്രയാതങ്ങൾ ലഭ്യമാണ്. വിഷ്ണുവിൻ്റെയും ശിവൻ്റെയും ഭുജംഗപ്രയാത സ്തോത്രങ്ങൾ വളരെ പ്രസിദ്ധമാണ്. കൃഷ്ണനും രാമനും മാതമല്ല ദശാവതാരങ്ങൾക്ക് തന്നെ ഭുജംഗപ്രയാത സ്തോത്രം ലഭ്യമാണ്: ശ്രീ ദേവി, ശ്രീ ഭവാനി, ശ്രീ സരസ്വതി ശ്രീ ശാരദ എന്നിവയാണ് ദേവീപ്രധാനമായ ഭുജംഗപ്രയാത സ്തോത്രങ്ങൾ. ധർമ്മശാസ്താവിന് പുറമെ സുബ്രഹ്മണ്യ സ്വാമിക്കും ആഞ്ജനേയ സ്വാമിക്കുമുള്ള ഭുജംഗപ്രയാത സ്തോത്രങ്ങൾ പ്രചുര പ്രചാരം നേടിയതാണ്. സ്തോത്രം എന്നാൽ ഇഷ്ട ദേവതയുടെ ഗുണാനുകീർത്തനം എന്ന് സാമാന്യമായി പറയാം. ആയുരാരോഗ്യ സൗഖ്യം, ധനധാന്യ സമൃദ്ധി എന്നിവ കൈവരിക്കാൻ ഇഷ്ട ദേവതയോടുള്ള നിവേദനമായി ഇതിനെ കാണണം. അതേസമയം ഭുജംഗപ്രയാതം കൊണ്ട് ഉദ്ദേശിക്കുന്നത് സംസ്കൃതത്തിലുള്ള സമവൃത്തം എന്നാണ്. സർപ്പത്തിൻ്റെ സഞ്ചാരഗതിക്ക് സമാനമായ ഈണമുള്ളതിനാൽ തന്നെയാണ് ഇതിനെ ഭുജംഗപ്രയാതമെന്ന് പറയുന്നത്. ഭക്തിരസം പൂർണ്ണമായും പ്രകടമാക്കാൻ കഴിയുന്ന അപൂർവം ചില വൃത്തങ്ങളിലെന്നുമാണ് ഭുജംഗപ്രയാതം.
ശനിയാഴ്ച ജപിച്ചാൽ ഇരട്ടി ഫലം
ചുരുക്കിപ്പറഞ്ഞാൽ സർപ്പം ഒഴുകുന്നതു പോലെയുള്ള ക്രമനിബദ്ധമായ ചന്തത്തിൽ ധർമ്മ ശാസ്താവിൻ്റെ, ശ്രീ ഭൂതനാഥൻ്റെ ഗുണഗണങ്ങളും ഭാവസ്വരൂപങ്ങളും ദ്യോതിപ്പിക്കുന്ന സുന്ദരമായ പദങ്ങൾ ക്രമീകരിച്ചതാണ് ഈ മംഗള സ്തുതി. നിത്യജപത്തിന് ഉത്തമമായ ഈ സ്തുതി ഭക്തർക്ക് തവണ വേണമെങ്കിലും ജപിക്കാം. ശ്രീ ശാസ്താ പ്രധാനമായ ശനിയാഴ്ച, ഉത്രം നക്ഷത്രം ദിനങ്ങളിൽ ജപിച്ചാൽ പരം ജ്യോതിസ്വരൂപൻ ഇരട്ടി ഫലം നൽകും എന്ന് പരമ്പരാഗതമായി അനുഭവം വഴി ഭക്തജനങ്ങൾ വിശ്വസിക്കുന്നു.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീധർമ്മശാസ്താ ഭുജംഗ സ്തോതം കേൾക്കാം:
ALSO READ
Story Summary: Sri Dharma Sastha Bhujanga Prayatha Stotram: Importance and benifits of Chanting
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved