2026 ജനുവരി 09, വെള്ളി
കലിദിനം 1872584
കൊല്ലവർഷം 1201 ധനു 25
(കൊല്ലവർഷം 1201 ധനു ൨൫)
തമിഴ് വർഷം വിശ്വവസു മാർഗഴി 25
ശകവർഷം 1947 പൗഷം 19
ഉദയം 06.42 അസ്തമയം 06.19 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 23 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 11.03 am to 12.30 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 08.09 am to 09.36 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.24 am to 04.61 pm
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല) ചൊവ്വ പൂരാടത്തിൽ ബുധൻ പൂരാടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂരാടത്തിൽ ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.06 വരെ ധനു പകൽ 08.56 വരെ മകരം പകൽ 10.47 വരെ കുംഭം പകൽ 12.29 വരെ മീനം പകൽ 02:20 വരെ മേടം വൈകിട്ട് വരെ 04.25 എടവം തുടർന്ന് മിഥുനം
ALSO READ
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.53 am to 05.43 am
പ്രാതഃസന്ധ്യ 05.18 am to 06.32 am
സായംസന്ധ്യ 06.07 pm to 07.22 pm
ഇന്നത്തെ നക്ഷത്രം
പകൽ 01.40 വരെ ഉത്രം തുടർന്ന് അത്തം
തിഥി ദൈർഘ്യം
കാലത്ത് 07.05 വരെ കൃഷ്ണപക്ഷ ഷഷ്ഠി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അത്തം തിഥി: കൃഷ്ണപക്ഷ സപ്തമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അത്തം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര
പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷ കാലത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂരുരുട്ടാതി, മകം, പൂയം, തിരുവാതിര
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂരം, ആയില്യം, പുണർതം, മകയിരം, മൂലം, പൂരാടം
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസഗുണവർദ്ധനവിന്
ദിനദോഷങ്ങൾ ശമിക്കുന്നതിനും ദിവസഗുണവർദ്ധനവിനുമായി ഗണപതി ഭജനം നടത്തുക. ഒരു പ്രാർത്ഥന ചേർക്കുന്നു:
ശുക്ലാംബരധരം വിഷ്ണും,
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്,
സർവ വിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം
ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോധരം പഞ്ചമം
ച ഷഷ്ഠം വികടമേവ
ച സപ്തമം വിഘ്‌നരാജം
ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം
ച ദശമം തു വിനായകം
ഏകാദശം ഗണപതീം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച: വിഘ്നഭയം തസ്യ
സർവസിദ്ധികരം ധ്രുവം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ലഘുവായി നെയ് ചേർത്ത ഭക്ഷണം കഴിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്. പ്രതികൂല നിറം ചുവപ്പ്.
ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദൈത്യമന്ത്രീ വിശാലക്ഷാ:
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ ജ്യോതിഷ വാര്‍ത്തകള്‍ക്ക് അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )
Copyright 2025 NeramOnline.com . All rights reserved