Thursday, January 15, 2026
Thursday, January 15, 2026
Home » മകരസംക്രമം വേളയിൽ പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം

മകരസംക്രമം വേളയിൽ പൂജാമുറിയിൽ ദീപം തെളിച്ചാൽ ഐശ്വര്യം

0 comments

2026 ജനുവരി 14, 1201 ധനു 30 ബുധനാഴ്ച പകൽ 3:08 മണിക്ക് ഉദയാല്പരം 21 നാഴിക അനിഴം നക്ഷത്രം മൂന്നാം പാദം വൃശ്ചികക്കൂറിൽ മകര രവി സംക്രമം നടക്കും. ഈ പുണ്യവേളയിലാണ് ശബരിമലയിൽ മകരസംക്രമ പൂജ. ഈ സംക്രമ സമയം മുതൽ രണ്ടര നാഴികയ്ക്കകം, അതായത് ഒരു മണിക്കൂറിനകം ഗൃഹത്തിൽ ദീപം തെളിച്ച് ആദിത്യസംക്രമത്തെ വരവേല്ക്കുന്നവർക്ക് വരുന്ന ഒരു മാസം ഐശ്വര്യവും അഭിവൃദ്ധിയും ഫലമാണ്. മകര സംക്രമം നടക്കുന്ന വൃശ്ചികക്കൂറുകാരായ വിശാഖം, അനിഴം നക്ഷത്രക്കാരും അഷ്ടമരാശി കൂറുകാരായ മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാരും ദോഷങ്ങൾ പരിഹരിക്കാനും ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാനും
ക്ഷേത്ര വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഗോചരാൽ മകര സംക്രമം മീനം, മേടം, ചിങ്ങം, വൃശ്ചികം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും. എന്നാൽ മകരം, കുംഭം, ഇടവം, മിഥുനം, കർക്കടകം, കന്നി, തുലാം, ധനു, കൂറുകാർ ക്ഷേത്രങ്ങളിൽ വഴിപാടുകൾ കഴിപ്പിച്ച് ദോഷ പരിഹാരം ചെയ്ത് ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ നോക്കണം.

സൂര്യദേവൻ മകരം രാശിയിൽ പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂർത്തം ഉത്തരരായണ പുണ്യകാലത്തിൻ്റെ ആരംഭം കൂടിയാണ്. ഉത്തരായനം മകരം ഒന്നിന് തുടങ്ങുന്നതിനാൽ ഇനിയുള്ള ആറുമാസക്കാലം സൂര്യൻ ഭൂമധ്യരേഖയുടെ വടക്ക് ഭാഗത്തായിരിക്കും കാണുക. മകരം മുതലുള്ള പ്രധാന പ്രത്യേകതയും ഇത് തന്നെയാണ്. ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയുമാണെന്ന് ഹൈന്ദവപുരാണങ്ങൾ പറയുന്നു.
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആർത്തരക്ഷകായ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847475559
Story Summary: Importance of Makra Ravi Sankraman on Wednesday at 3:08 pm

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?