Thursday, January 15, 2026
Thursday, January 15, 2026
Home » മീനം, മേടം, ചിങ്ങം, വൃശ്ചികം കൂറുകാർക്ക്  നല്ല സമയം; 1201 മകരം നിങ്ങൾക്കെങ്ങനെ?

മീനം, മേടം, ചിങ്ങം, വൃശ്ചികം കൂറുകാർക്ക്  നല്ല സമയം; 1201 മകരം നിങ്ങൾക്കെങ്ങനെ?

0 comments


1201 മകരം 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മകര രവി സംക്രമം ഇന്ന് ധനു 30 ജനുവരി 14 ബുധനാഴ്ച പകൽ 3:08 മണിക്കാണ്. അപ്പോൾ നിലവിളക്ക് കൊളുത്തി ശിവ ഭജനവും സൂര്യ ഭജനവും നടത്തുന്നത് നല്ലതാണ്. ഗോചരാൽ 1201 മകര സംക്രമം മീനം, മേടം, ചിങ്ങം, വൃശ്ചികം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
മാർഗ്ഗതടസ്സങ്ങൾ നീങ്ങി ആഗ്രഹ സാഫല്യമുണ്ടാകും. വ്യാപാരം വ്യവസായം കരാറു ജോലികൾ തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമൃദ്ധിയും ലഭിക്കും. വിവാഹാലോചനയിൽ പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. ഗൃഹനിർമ്മാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരം സംജാതമാകും. വിദേശയാത്രാ പരിപാടികൾ സഫലമാകും. ശിവപ്രീതി നേടണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
സംയുക്ത സംരംഭങ്ങളിൽ നിന്നും പിൻമാറുന്നത് വഴി മന:സ്സമാധാനമുണ്ടാകും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം. ക്രമേണ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. സാമ്പത്തിക രംഗത്ത് സമ്മിശ്രസ്ഥിതി കാണുന്നു. ഒരു ബന്ധുവിൻ്റ ആവശ്യങ്ങൾ പരിഗണിക്കേണ്ടതായി വരും ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന എല്ലാ കാര്യങ്ങളും സഫലമാകും. ആരുമായും കലഹത്തിന് പോയരുത്. വാക് ദോഷം വരാതെ നോക്കണം. ദേവീ ക്ഷേത്രദർശനവും ഓം ദും ദുർഗ്ഗായൈ നമഃ ജപവും മുടക്കരുത്.

മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. ജോലിഭാരം കൂടും മേലുദ്യോസ്ഥരുമായി കലഹം വരാതെ നോക്കണം. ചിലവുകൾ അധികരിക്കും. ഗതിവിഗതകൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ അതിജീവിക്കേണ്ടതായി വരും. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശം പരിഗണിക്കുക. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഗണപതി ഭഗവാനെയും ഭദ്രകാളിയെയും ഭജിക്കുക.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം )
അവസരങ്ങൾ ഭംഗിയായി വിനിയോഗിക്കുവാൻ
ശ്രമിക്കണം. വിദഗ്ദ്ധരുടെ നിർദ്ദേശവും അഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും സംരംഭങ്ങൾ വിജയിപ്പിക്കാൻ വേണ്ടി വരും. ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. വാക് ദോഷം വരാതെ നോക്കണം ബന്ധുജനങ്ങളുമായോ. കൂട്ടുകാരുമായോ പിണങ്ങാനിടയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ അത്യാവശ്യം. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. വിഷ്ണു ക്ഷേത്ര ദർശനം, ഓം നമോ നാരായണായ ജപം നല്ലതാണ്.

ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും. നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മിതി നേടാനും കഴിയും. ഭൂമി വാങ്ങാനും ഗൃഹനിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കാനും കഴിയും. സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. കുടുംബത്തിലെ അഭിപ്രായങ്ങൾ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വാഹനലാഭം പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകും. ശാസ്താ ക്ഷേത്രം ദർശനം, ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപം ദോഷങ്ങൾ തീർക്കും.

ALSO READ

കന്നിക്കൂറ്
(ഉത്രം 3/4 , അത്തം ചിത്തിര 1/2)
ഈശ്വരപ്രാർത്ഥനയാലും അശ്രാന്ത പരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ദുഃശ്ശീലങ്ങൾ ഒഴിവാക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദിനചര്യാക്രമത്തിൽ മാറ്റം വരുത്തി ആരോഗ്യം വീണ്ടെടുക്കും. ലളിതമായ ജീവിത ശൈലി സ്വീകരിക്കും. മനസമാധാനമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം അഹംഭാവം ഒഴിവാക്കണം. ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തണം. ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വിട്ടുവീഴ്ചാ മനോഭാവം കാരണം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ പഠനത്തിൻ്റെ ഭാഗമായി ചില യാത്രകൾ വേണ്ടി വരും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. പ്രല പ്രകാരേണയുള്ള അസഹിഷ്ണുത അനുഭവപ്പെടാം. ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിരേണ്ടി വരും. സുബ്രഹ്മണ്യ ക്ഷേത്ര ദർശനം, ഓം ശരവണ ഭവ ജപം നല്ലതാണ്.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
പ്രവർത്തിയിലുള്ള നിഷ്കർഷയും ആത്മാർത്ഥതയും ലക്ഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിൽ കൂടുതൽ മെച്ചപ്പെടും. അനുരഞ്ജനശ്രമം വിജയിക്കാനും വസ്തുതർക്കം പരിഹരിക്കാനും യോഗമുണ്ട്. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തി ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവ്വഹിക്കും. സുപ്രധാനമായ കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകും. ഭഗവതി ക്ഷേത്രം ദർശനം ഓം ഭദ്രകാള്യൈ നമഃ ജപം മുടക്കരുത്.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4 )
നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ചിലവിൽ നിയന്ത്രണം വേണം. പൊതു പ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ് പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സമർദ്ദം കുറയ്ക്കാൻ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും സമയം കണ്ടെത്തണം. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. ചില ദുഷ് പേരുകൾ ഉണ്ടാക്കാതെ നോക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം വരാതിരിക്കാൻ ശ്രദ്ധിക്കണം.

മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
വ്യർത്ഥമായ വ്യാമോഹങ്ങളെ ഒഴിവാക്കണം കഴിവിൻ്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും പകർച്ചവ്യാധികൾ പിടിപ്പെടാതെ നോക്കണം. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം മക്കളുടെപലവിധ ആവശ്യങ്ങൾക്കായി പ്രത്യേക ഈശ്വര പ്രാർത്ഥനകൾ നടത്തും സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത് ചിലവിനങ്ങളിൽ നിയന്ത്രണം വേണം. ശിവ പ്രീതി നേടണം. ഓം നമഃ ശിവായ പതിവായ ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
ഈശ്വര പ്രാർത്ഥനകളാലും ഏകാഗ്രത ചിന്തകളാലും ഉപരിപഠനം പൂർത്തികരിക്കും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കും. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. വീട്ടിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം. സാഹസിക പ്രവർത്തികളിൽ നിന്നും പിൻമാറണം. ഹനുമാൻ പ്രീതിക്ക് ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
പദ്ധതി സമർപ്പണത്തിൽ വിജയിക്കും. യുക്തമായ നിർദ്ദേശം തേടി പ്രവർത്തന രംഗങ്ങളിൽ കലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ ആത്മസംത്യപ്തിയുണ്ടാകും കാരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കണം.

ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
മൊബൈൽ: +91 9961442256

Summary: Predictions: This month 1201 Makaram for you Predictions by Prabha Seena

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?