Wednesday, February 4, 2026
Wednesday, February 4, 2026
Home » മകരചൊവ്വയിൽ ഭദ്രകാളി സ്തുതികൾ ജപിച്ചാൽ ഇരട്ടി ഫലം; കടം, രോഗം, കുടുംബ പ്രശ്നങ്ങൾ മാറ്റാം

മകരചൊവ്വയിൽ ഭദ്രകാളി സ്തുതികൾ ജപിച്ചാൽ ഇരട്ടി ഫലം; കടം, രോഗം, കുടുംബ പ്രശ്നങ്ങൾ മാറ്റാം

0 comments

മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് മകരചൊവ്വ. ചൊവ്വഗ്രഹത്തിന്റെ ഉച്ചക്ഷേത്രം ആയതിനാൽ മകരം രാശിയിൽ ചൊവ്വ കൂടുതൽ ബലവാനാകും. അതിനാലാണ് മകരമാസത്തിലെ മുപ്പട്ട് ചൊവ്വയ്ക്ക് വളരെയധികം പ്രാധാന്യം കൈവന്നത്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ ദേവതകൾ. യുഗ്മരാശി ഭദ്രകാളിയെയും ഓജരാശി സുബ്രഹ്മണ്യനെയും ജ്യോതിഷത്തിൽ ചിന്തിക്കുന്നത് ചൊവ്വയെക്കൊണ്ടാണ്. യുഗ്മരാശിയായ മകരം ഭദ്രകാളി പ്രീതിക്ക് കൂടുതൽ നല്ല സമയമായതു കൊണ്ടാണ് മകരത്തിലെ മുപ്പട്ട് ചൊവ്വാഴ്ച ഭദ്രകാളി പ്രീതിക്ക് സുപ്രധാനമായത്. 2026 ജനുവരി 20 നാണ് ഇത്തവണ മകരച്ചൊവ്വ.

പ്രാർത്ഥനയും വഴിപാടും മുഖ്യം
മകരച്ചൊവ്വ ദിവസം ഭദ്രകാളി ക്ഷേത്രങ്ങളിൽ
വിശേഷ പൂജകളും അനുഷ്ഠാനങ്ങളും നടത്തി വരുന്നു. അന്ന് തായമ്പക പോലുള്ള വാദ്യകലാ പ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല എന്നിവ പതിവാണ്. മകരച്ചൊവ്വ നാളിൽ ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി ദേവിക്ക് കടുംപായസ നിവേദ്യം കഴിപ്പിക്കുന്നതും ലളിതാസഹസ്രനാമവും ദേവീമാഹാത്മ്യവും പാരായണം ചെയ്യുന്നതും ചൊവ്വദോഷത്തിന് പരിഹാരവും ദേവീപ്രീതിക്ക് ഉത്തമവുമാണ്.

കുടുംബൈശ്വര്യം ഉണ്ടാകും
മകരചൊവ്വ നാളിലെ പ്രാർത്ഥനകൾക്ക് ഭഗവതിയുടെ വിശേഷാൽ പ്രീതിയാൽ കുടുംബൈശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവിമാഹാത്മ്യത്തിൽ പറയുന്നു. സൈന്യാധിപന്റെ സ്ഥാനമാണ് ജ്യോതിഷത്തിൽ ചൊവ്വ ഗ്രഹത്തിന്. ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവയില്‍ ചൊവ്വ ഗ്രഹം നില്ക്കുന്നവര്‍, ചൊവ്വദശാകാലം ഉള്ളവര്‍ , അവിട്ടം, ചിത്തിര , മകയിരം എന്നീ നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമമാണ്. കടബാധ്യത, രോഗം, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ ദുരിതങ്ങൾ നീങ്ങാൻ മകരചൊവ്വ ദിവസം ഭദ്രകാളി സ്തുതികൾ ജപിക്കുന്നത് ഇരട്ടി ഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കൂ:

സുജാത പ്രകാശൻ,
ജ്യോതിഷി, ‘ശങ്കരം’, കാടാച്ചിറ,
മൊബൈൽ: 9995960923

Story Summary: Significance and Benefits of Bhadrakali worshipping on Makara Chowa.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

ALSO READ

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?