ഹനുമാൻ സ്വാമിയുടെ അതിശ്രേഷ്ഠമായ 12 നാമങ്ങൾ അടങ്ങിയതാണ് ഹനുമാൻ ദ്വാദശ നാമ സ്തോത്രം. നിത്യവും ആത്മാർത്ഥ ഭക്തിയോടെ ഈ സ്തോത്രം ജപിച്ചാൽ എല്ലാ അനുഗ്രഹവും ലഭിക്കും.
ആഞ്ജനേയ ദ്വാദശനാമ സ്തോത്രം
ഹനുമാനഞ്ജനാസൂനുർ
വായുപുത്രോ മഹാബലഃ
രാമേഷ്ടഃ ഫൽഗുണസഖഃ
പിംഗാക്ഷോ അമിതവിക്രമഃ
ഉദധിക്രമണശ്ചൈവ
സീതാശോകവിനാശകഃ
ലക്ഷ്മണപ്രാണദാതാ ച
ദശഗ്രീവസ്യ ദർപഹാ|
ദ്വാദശൈതാനി നാമാനി
കപീന്ദ്രസ്യ മഹാത്മനഃ
സ്വാപകാലേ പഠേന്നിത്യം
യാത്രാകാലേ വിശേഷതഃ|
തസ്യ മൃത്യുഭയം നാസ്തി
സർവത്ര വിജയീ ഭവേത്
ആഞ്ജനേയ ദ്വാദശനാമ മന്ത്രാവലി
ഓം ഹം ഹനുമതേ നമഃ
ഓം അഞ്ജനാപുത്രാ നമഃ
ഓം വായുപുത്രാ നമഃ
ഓം മഹാബലായ നമഃ
ഓം രാമേഷ്ടായ നമഃ
ഓം ഫൽഗുനസഖേ നമഃ
ഓം പിംഗാക്ഷോ നമഃ
ഓം അമിതവിക്രമഃ നമഃ
ഓം ഉദധിക്രമണായ നമഃ
ഓം സീതാശോകവിനാശകഃ നമഃ
ഓം ലക്ഷ്മണപ്രാണദാതാ നമഃ
ഓം ദശഗ്രീവസ്യ ദർപഹാ നമഃ
അസാദ്ധ്യമായതും നടക്കും
ഹനുമാൻ സ്വാമി ഭജിക്കാൻ ചൊവ്വ, വെള്ളി, ശനി, പൗർണ്ണമി, ധനുവിലെ മൂലം, ചിത്രാ പൗർണ്ണമി എന്നീ ദിവസങ്ങളാണ് ഏറ്റവും നല്ലത്. സങ്കടങ്ങൾ പറഞ്ഞ് ആഞ്ജനേയ സ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം കിട്ടും എന്നാണ് വിശ്വാസം. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഉടൻ നടക്കുന്നതും അനുഭവമാണ്.
Story Summary: Hanumad Dwadasha Nama Stotram and Namavali chanting benefits
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2025 NeramOnline.com . All rights reserved.