Wednesday, February 4, 2026
Wednesday, February 4, 2026
Home » ഞായറാഴ്ച രഥസപ്തമി, സൂര്യ ജയന്തി ; രോഗമുക്തിയും ദീർഘായുസ്സും നൽകും

ഞായറാഴ്ച രഥസപ്തമി, സൂര്യ ജയന്തി ; രോഗമുക്തിയും ദീർഘായുസ്സും നൽകും

0 comments


മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമിയായി ആചരിക്കുന്നു. സൂര്യജയന്തി എന്ന പേരിലും പ്രസിദ്ധമായ ഈ പുണ്യ ദിവസം 2026 ജനുവരി 25 ഞായറാഴ്ചയാണ്. മാഘ മാസം വരുന്ന മകരം അല്ലെങ്കിൽ കുംഭത്തിലെ ഒരു ദിവസമാണ് രഥസപ്തമി ആചരിക്കുന്നത്. ഈ ദിവസം വ്രതമെടുത്ത് സൂര്യഭഗവാനെ ഉപാസിച്ചാൽ എല്ലാ രോഗങ്ങളിൽ നിന്നും മോചനവും ദീർഘായുസ്സും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

പകലിന് ദൈർഘ്യം കൂടുന്നു
ഉത്തരായനത്തിലെ സുപ്രധാന ദിവസമാണിത്. ഈ ദിവസം മുതലാണ് ഉത്തര ദിക്കിൽ പകലിന് ദൈർഘ്യം വർദ്ധിക്കാൻ തുടങ്ങുന്നതെന്ന് പറയുന്നു. വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ പൗർണ്ണമി വരെയും കറുത്തപക്ഷത്തിലെ പ്രഥമ മുതൽ അമാവാസി വരെയുമുള്ള ദിവസങ്ങളിൽ മദ്ധ്യഭാഗത്തു വരുന്ന തിഥിയാണ് സപ്തമി തിഥി. അതുകൊണ്ടു തന്നെ ശ്രേഷ്ഠമായ ദിവസമായാണ് സപ്തമിയെ സങ്കല്പിക്കുന്നത്.

സൂര്യജയന്തി രഥ സപ്തമി
ഈ ദിവസമാണ് സൂര്യദേവൻ അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ: ദക്ഷപുത്രിയായ അദിതി ദേവി പൂർണ്ണ ഗർഭിണിയായിരുന്ന സമയത്ത് ഒരു ദിവസം ഭർത്താവ് കശ്യപ പ്രജാപതിക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോൾ പുറത്താരോ വിളിക്കുന്നത് കേട്ടു. ക്ഷീണിതയായ ദേവി വളരെ പ്രയാസപെട്ട്, ആഗതനാരാണെന്ന് ചെന്ന് നോക്കുമ്പോൾ, ഒരു ബ്രാഹ്മണൻ ഭക്ഷണം ചോദിച്ച് നിൽക്കുന്നതാണ് കണ്ടത്. ഇപ്പോൾ കൊണ്ടുവരാം, ഇരിക്കൂ എന്ന് പറഞ്ഞ് അകത്തു വന്ന് ഭർത്താവിന് ഭക്ഷണം നൽകിയ ശേഷം അതിഥിക്ക് നൽകാൻ വിഭവങ്ങളുമായെത്തി. തീരെ അവശയായതിനാൽ അദിതി ദേവി കുറെ സമയമെടുത്തു ഇത് ചെയ്യാൻ. ഭക്ഷണം ലഭിക്കാൻ താമസിച്ചതിൽ കുപിതനായ ബ്രാഹ്മണൻ, നിന്റെ ഗർഭത്തിൽ വളരുന്ന കുട്ടി മരിച്ചു പോകുമെന്ന് ശപിച്ചു. ഭയന്നു പോയ അദിതി ദേവി ഭർത്താവിനെ വിവരം ധരിപ്പിച്ചു. കശ്യപമഹർഷി ദേവിയെ ആശ്വസിപ്പിച്ചു: നിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കാതെ, ശപിച്ചതിനാൽ ആ ശാപം ഫലിക്കില്ലെന്നും, മൃത്യു ഇല്ലാത്ത ലോകത്ത് നിന്നും മരണമില്ലാത്ത അതി തേജസ്വിയായ പുത്രനാണ് നമുക്ക് ജനിക്കുവാൻ പോകുന്നതെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. അങ്ങനെ മാഘമാസത്തിലെ വെളുത്ത പക്ഷതിഥിയിൽ സൂര്യദേവൻ അവതരിച്ചു. അതിനാലാണ് ഇത് സൂര്യജയന്തി എന്നും രഥസപ്തമിയെന്നും അറിയപ്പെടുന്നത്.

സൂര്യ പ്രീതികരമായ ജപങ്ങൾ
രഥസപ്തമി ദിവസം സൂര്യഗായത്രി, സൂര്യധ്യാനം, സൂര്യ അഷ്ടോത്തരം, സൂര്യ സ്തോത്രം ആദിത്യഹൃദയം തുടങ്ങിയ സൂര്യ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാൽ ആദിത്യ ഭഗവാന്റെ അനുഗ്രഹത്താൽ സർവരോഗങ്ങളും ഒഴിഞ്ഞ് ആരോഗ്യവും ആഗ്രഹ സിദ്ധിയും ഉണ്ടാകും. അദിതിയുടെ പുത്രനായതു കൊണ്ടാണ് സൂര്യനെ ആദിത്യൻ എന്ന് പറയുന്നത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന സൂര്യഗായത്രിയും, സൂര്യധ്യാനവും, സൂര്യ അഷ്ടോത്തരവും ശ്രവിച്ച് അപൂർവ്വമായ ഈ പുണ്യ ദിനം ധന്യമാക്കാം:

ജ്യോതിഷരത്നം വേണു മഹാദേവ്,
മൊബൈൽ + 91 9847 475 559

Story Summary: Significance of Ratha Saptami, Soorya Jayanthi on January 25, 2026

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App )

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?