അശ്വതി
വിദ്യാർഥികൾക്ക് മികച്ച വാരം. ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറാൻ സാധിക്കും. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം.
ഭരണി
വിദ്യാർത്ഥികൾക്ക് അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല. മുതിർന്ന ബന്ധുക്കളുമായി അഭിപ്രായഭിന്നത. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.
കാർത്തിക
കർമ്മരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.
രോഹിണി
മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. മാനസിക സംഘർഷങ്ങൾ കൂടും. ജീവിത പങ്കാളിയിൽ നിന്നും പിന്തുണ ലഭിക്കും. സഹപ്രവർത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം.
മകയിരം
ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും സാമ്പത്തികമായും തൊഴിൽപരമായും വാരം നന്ന്. വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും, മത്സര പരീക്ഷകളിൽ വിജയിക്കുവാൻ സാധ്യത.
തിരുവാതിര
യാത്രകൾ മുഖേന പ്രതീക്ഷിച്ചതിലും ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങൾ വിജയിക്കും.
ALSO READ
പുണർതം
തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ മുന്നോട്ടു നീക്കുവാൻ കഴിയും, മാനസിക സംഘർഷം ശമിക്കും, കുടുംബ സൗഖ്യവർദ്ധന, ബിസിനസ്സിൽ പുരോഗതി, സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും.
പൂയം
ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. വാക് സാമർഥ്യം കൊണ്ട് കാര്യസാദ്ധ്യം . ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിലിൽ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും.
ആയില്യം
വിശ്രമം കുറയും. വാക്കുതര്ക്കങ്ങളിൽ ഏര്‍പ്പെടും, പുണ്യസ്ഥലങ്ങൾ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. അഭിപ്രായഭിന്നതകൾ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. കാര്യവിജയം നേടും.
മകം
പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകർമ്മങ്ങൾ നടക്കും. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ദമ്പതികൾ തമ്മിൽ ഐക്യം വർദ്ധിക്കും. കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. നിരാശ വിട്ടുമാറും.
പൂരം
പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും. തൊഴിൽ രഹിതർക്ക് ജോലിസാദ്ധ്യത. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. വാത ജന്യ രോഗസാദ്ധ്യത .
ഉത്രം
ഗൃഹാന്തരീക്ഷം സംതൃപ്തകരമാകും. ആഢംബര ചെലവുകൾ വർദ്ധിക്കും. മനസിന് ശാന്തത നൽകുന്ന വാർത്തകൾ കേൾക്കും. ലഹരി വസ്തുക്കളിൽ താല്‍പ്പര്യം വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത. ഗൃഹനിർമ്മാണത്തിൽ ചിലവുകൾ വർദ്ധിക്കും.
അത്തം
സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. തൊഴിൽപരമായി സ്വദേശം നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. മുൻപ് തുടങ്ങി വച്ച പ്രവർത്തനങ്ങളിൽനിന്നുള്ള നേട്ടം സന്തോഷം നൽകും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ വഴി സഹായം ലഭിക്കും.
ചിത്തിര
ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. കൂട്ടുകാർ നിമിത്തം കാര്യവിജയം. മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. പൊതുപ്രവർത്തനങ്ങളിൽ വിജയം.
ചോതി
ബന്ധുജനങ്ങളിൽ നിന്നും അനുഭവ ഗുണം ലഭിക്കും. രോഗാവസ്ഥയിൽ ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.
വിശാഖം
ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും. പണമിടപാടുകളിൽ ചെറിയ നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മ്മങ്ങളിൽ സംബന്ധിക്കും. ഗൃഹനിര്മാണത്തിൽ പുരോഗതി കൈവരിക്കും.
അനിഴം
സാമ്പത്തികവിഷമങ്ങൾ നേരിടും. എങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ബന്ധുക്കൾക്കായി പണം ചെലവിടും.
തൃക്കേട്ട
മാനസികമായ അസംതൃപ്തി വർദ്ധിക്കും. സഹോദരങ്ങളില്‍ നിന്നും സഹായം ലഭിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്ത്വം വര്‍ദ്ധിക്കും. പ്രണയസാഫല്യമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. മത്സരപ്പരീക്ഷകളിൽ വിജയിക്കുവാൻ സാധിക്കും.
മൂലം
കാർഷിക മേഖലയിൽ നിന്ന് നേട്ടങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ വിജയം, ധനപരമായ വരവ് കുറഞ്ഞിരിക്കും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. സുഹൃത്തുക്കളുമായി ചേർന്ന് യാത്രകൾ നടത്തും.
പൂരാടം
അലച്ചിൽ വർദ്ധിക്കും. കാര്യവിജയം കൈവരിക്കും. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങളിൽ പുരോഗതി, മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകൾ നടത്തും.
ഉത്രാടം
ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനില്ക്കുന്നു. തൊഴിൽ രംഗത്ത് പുതിയ സ്ഥാനലബ്ധിയുണ്ടാകും. ബിസിനസ്സിൽ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. രോഗശമനം ഉണ്ടാകും.
തിരുവോണം
കുടുംബാംഗങ്ങളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാ ശ്രമം വിജയിക്കും. ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി പണം മുടക്കും. കളഞ്ഞു പോയ രേഖകൾ തിരികെ കിട്ടും.
അവിട്ടം
പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. ബന്ധുക്കളുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക, പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിതമാകും.
ചതയം
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും, സ്വപ്രയത്നത്താൽ കാര്യവിജയം നേടും. തൊഴിൽ രംഗത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കും.
പൂരുരുട്ടാതി
കുടുംബ സുഖം കുറഞ്ഞിരിക്കും. സ്വന്തം കഴിവിനാൽ കാര്യങ്ങൾ സാധിക്കും. ദീർഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പിതാവിന് രോഗാരിഷ്ടതകൾക്ക് സാദ്ധ്യത.
ഉത്തൃട്ടാതി
തൊഴിൽ രഹിതർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. മുതിർന്നവരിൽ നിന്നും സഹായം ലഭിക്കും, ദാമ്പത്യപരമായ കലഹങ്ങൾ അവസാനിക്കും.
രേവതി
അനാവശ്യമായ ആരോപണങ്ങൾ
മൂലം വിഷമിക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. കർമ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സകുടുംബം ദീർഘയാത്രകൾ നടത്തും.
Story Summary: This week Moon Star predictions by Sajeev Sastharam
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ, ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )
Copyright 2026 NeramOnline.com . All rights reserved