സുബ്രഹ്മണ്യ ഭഗവാന്റെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് തൈപ്പൂയം. ആഘോഷത്തിനും അനുഷ്ഠാനത്തിനും ഒരേ പ്രാധാന്യം കല്പിക്കുന്ന ഈ ദിവസത്തെ ഉപാസനയ്ക്ക് പ്രത്യേക ഫലസിദ്ധിയുണ്ട്. 2026 ഫെബ്രുവരി 1 ഞായറാഴ്ചയാണ് തൈപ്പൂയം.
ഐതിഹ്യങ്ങൾ പലവിധം
സുബ്രഹ്മണ്യനെ ദേവസേനാപതിയായി അഭിഷേകം ചെയ്ത ദിവസമെന്നും ഭഗവാൻ ദിഗ്‌വിജയം വരിച്ച് ധർമ്മം പുന:സ്ഥാപിച്ച ദിവസമെന്നും പലവിധത്തിൽ തൈപ്പൂയത്തെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്. എന്തായാലും ഭൂതഗണങ്ങളോടും പരിവാരങ്ങളോടും ചേർന്ന് ഭഗവാൻ ആഘോഷത്തിൽ ഏർപ്പെട്ടതിന്റെ പ്രതീകമായാണ് തൈപ്പൂയത്തിന് കാവടിയും കെട്ടുകാഴ്ചകളും മറ്റും ഈ ദിവസം നടത്തുന്നത്. എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളും തൈപ്പൂയ നാളിൽ ആഘോഷലഹരിയിലമരും. താരകാസുര നിഗ്രഹത്തിന് തിരിച്ച ദേവസേനാധിപനായ മുരുകന് എല്ലാ ദേവതകളുടെയും വിശേഷായുധങ്ങളും
ശക്തികളും നൽകി അനുഗ്രഹിച്ച ദിനമായതിനാലാണ് തൈപ്പൂയനാളിലെ ഉപാസനയ്ക്ക് അതിശക്തമായ ക്ഷിപ്രഫലസിദ്ധി ലഭിക്കുക. ഈ ദിവസം വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് മക്കളുടെ ആയുരാരോഗ്യത്തിനും
കാര്യവിജയത്തിനും ദുരിത മോചനത്തിനും നല്ലതാണ് ഉത്തമമാണ്.
3 ദിവസം മുമ്പേ വ്രതം തുടങ്ങണം
തൈപ്പൂയത്തിൻ്റെ 3 ദിവസം മുമ്പേ മത്സ്യ മാംസാദികൾ വെടിഞ്ഞ് വ്രതം ആരംഭിക്കണം. തൈപ്പൂയത്തിൻ്റെ തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവൂ. തലേന്ന് രാത്രിയിലും തൈപ്പൂയത്തിനും പഴവർഗ്ഗങ്ങൾ കഴിക്കാം. പിറ്റേദിവസം ക്ഷേത്രത്തിൽ നിന്നുള്ള തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. തൈപ്പൂയത്തിന് പൂർണ്ണമായും ഉപവസിക്കുന്നതാണ് ഏറ്റവും ഉത്തമം.
പ്രണയസാഫല്യം കൈവരും
തൈപ്പൂയത്തിന് വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യ സ്വാമിയെ ആരാധിച്ചാൽ പ്രണയ സാഫല്യം കൈവരും. ദമ്പതിമാർ തമ്മിൽ അടുപ്പം ദൃഢമാകും. മക്കൾക്ക് ഉന്നതി ഉണ്ടാകും. സന്താന ലാഭത്തിനാണെങ്കിൽ ദമ്പതികൾ ഒരുമിച്ച് വ്രതമെടുക്കണം. ചൊവ്വാദോഷം കൊണ്ട് വിവാഹ തടസം നേരിടുന്നവരും സന്താന ദുഃഖം അനുഭവിക്കുന്നവരും തൈപ്പൂയം മുതൽ ഒരു വർഷം എല്ലാമാസവും പൂയം നക്ഷത്രത്തിൽ വ്രതം എടുത്താൽ ദോഷം മാറി അഭീഷ്ടസിദ്ധി ലഭിക്കും. തൈപ്പൂയ വ്രതാനുഷ്ഠാന ഭാഗമായി സുബ്രഹ്മണ്യൻ്റെ ധ്യാനശ്ലോകം മൂന്നു പ്രാവശ്യം ചൊല്ലിയ ശേഷം മൂലമന്ത്രം യഥാശക്തി ജപിക്കണം.
ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല
വിഭൂഷിതം ചമ്പക –
സ്രജാകലിതകന്ധരം കരയുഗേന
ശക്തിം പവീം ദധാനമഥവാ
കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം
സ്മരതു പീതവാസോവസം
ALSO READ
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
തൈപ്പൂയം വീഡിയോ കാണാം
തൈപ്പൂയം വ്രതം അനുഷ്ഠിക്കുന്നവർ സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, ഗുഹസ്തവം, സുബ്രഹ്മണ്യ സഹസ്രനാമം, ശ്രീ കാർത്തികേയ കരാവലംബ സ്തോത്രം എന്നിവ ജപിക്കണം. ജീവിത ദുരിതങ്ങൾ പരിഹരിക്കാൻ ഈ ദിവസം സുബ്രഹ്മണ്യ ഭഗവാനെ എങ്ങനെയെല്ലാം ഭജിക്കാമെന്ന് താന്ത്രിക മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണാം:
ജ്യോതിഷരത്നം വേണു മഹാദേവ്,
മൊബൈൽ + 91 9847 475 559
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.