(2026 ഫെബ്രുവരി 1 – 7)
കർക്കടകക്കൂറിൽ പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ തൈപ്പൂയം, പൗർണ്ണമി, മകരമാസത്തിലെ ആയില്യം മകരമാസത്തിലെ കൃഷ്ണ പക്ഷത്തിലെ വാരാഹി പഞ്ചമി എന്നിവയാണ്. വാരം തുടങ്ങുന്ന ഫെബ്രുവരി 1 ഞായറാഴ്ചയാണ് പൗർണ്ണമിയും തൈപ്പൂയവും. തമിഴ് മാസമായ തെെമാസത്തിലെ പൂയം നക്ഷത്രമാണ് തൈപ്പൂയം. ഭഗവാൻ ശ്രീമുരുകൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ശൂരപദ്മാസുരനെ നിഗ്രഹിക്കാൻ മകന് ദേവി പാർവതി വേൽ സമ്മാനിച്ച ദിനമായും പ്രകീർത്തിക്കപ്പെടുന്ന തൈപ്പൂയം സുബ്രഹ്മണ്യ പൂജയ്ക്ക് അതിവിശേഷമാണ്. മകര മാസത്തിലെ പൗർണ്ണമിയാണ് തൈപ്പൂയമായി കേരളത്തിൽ ആചരിക്കുന്നത്. സന്താനങ്ങളുടെ ശ്രേയസ്സിനും ഭൂമി, ഭാഗ്യം, കോടതിവിജയം, ശത്രുവിജയം എന്നിവ നേടുന്നതിനും കടബാധ്യതകൾ ഒഴിയാനും ഉദ്യോഗത്തിലെ ഭാഗ്യസിദ്ധിക്കും തൈപ്പൂയം ദിവസത്തെ സുബ്രഹ്മണ്യ ആരാധന വളരെയധികം ഗുണകരമാണ്. എല്ലാ മാസത്തിലെയും വെളുത്തവാവ് ദിവസം പൗർണ്ണമി വ്രതം അനുഷ്ഠിക്കാം. അന്ന് ഉച്ചക്ക് ഊണും രണ്ട് നേരം പഴവര്‍ഗ്ഗങ്ങളും കഴിക്കാം. മന:ശുദ്ധി, ശരീരശുദ്ധി എന്നിവ നിർബ്ബന്ധമാണ്. വ്രതദിവസം സൂര്യോദയത്തിന് മുമ്പേ ഉണര്‍ന്ന് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ദേവീപ്രീതിക്ക് ഗുണകരമായ ഭഗവതി സേവയ്ക്ക് ഏറെ നല്ല ദിവസമാണ് പൗർണ്ണമി. ഫെബ്രുവരി 2 നാണ് ആയില്യം. എല്ലാ സങ്കടങ്ങളും ദോഷ ദുരിതങ്ങളും പരിഹരിക്കാൻ മാസന്തോറും ആയില്യം പൂജ നടത്തുക ഉത്തമമാണ്. ആയുരാരോഗ്യ സൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല. ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ്. വാരാഹിദേവി ഭജനത്തിന് ഉത്തമമായ വാരാഹി പഞ്ചമി. ഫെബ്രുവരി 7 ശനിയാഴ്ച ചോതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തികമായ ഇടപാടുകൾക്ക് സമയം വളരെ നല്ലതാണ്. എങ്കിലും ഇപ്പോൾ വലിയ നിക്ഷേപങ്ങൾ നടത്താതിരിക്കുക. ഭൂമി ഇടപാടിൽ ലാഭം ലഭിക്കും. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കും. കലാകായിക മത്സരങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളുടെ വിജയത്തിൽ മാതാപിതാക്കൾക്ക് അഭിമാനം തോന്നും. കുടുംബാന്തരീക്ഷത്തിൽ സമാധാനം നിലനിർത്താൻ കഴിയും. ബിസിനസ്സിൽ ചെറിയ നഷ്ടമുണ്ടാകും. ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ ശ്രദ്ധിക്കണം. ഓം ശരവണ ഭവ: നമഃ എന്ന് ദിവസവും 108 ഉരു ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
ശുഭാപ്തി വിശ്വാസം ഗുണം ചെയ്യും. കച്ചവടക്കാർ നല്ല ലാഭം നേടും. അധിക ജോലിഭാരം കാരണം കോപം വർദ്ധിപ്പിക്കും. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. പണം ആവശ്യത്തിൽ കൂടുതൽ ചെലവഴിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും. വൈകും എങ്കിലും കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കും. സന്തോഷകരമായ ചില വാർത്തകൾ കേൾക്കും ആസൂത്രിതമായ പ്രവർത്തനങ്ങൾ ലക്ഷ്യം നേടും വിദ്യാർത്ഥികൾക്ക് മികച്ച വിജയങ്ങൾ പ്രതീക്ഷിക്കാം. ലളിതാ സഹസ്രനാമം എല്ലാ ദിവസവും ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. ഉറക്കത്തെയും ബാധിക്കും. സുരക്ഷിതത്വം ഇല്ലാത്ത നിക്ഷേപങ്ങൾ നടത്തരുത്. കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ജോലിസ്ഥലത്ത് ഒരാൾ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിന് സാധ്യത കൂടുതലാണ്. കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ആളുകളെ കർശനമായും അകറ്റി നിർത്തുക. വിദേശജോലിക്കുള്ള ശ്രമം സഫലമാകും. പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയും. എന്നും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ വീതം ജപിക്കുക.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ആരോഗ്യത്തിന്റെ കാര്യത്തിൽ, നന്നായി ശ്രദ്ധിക്കണം. യോഗ, ധ്യാനം എന്നിവയിലൂടെ പല പ്രശ്നങ്ങളും മറികടക്കാൻ കഴിയും. ഊർജ്ജം പല കാര്യങ്ങൾക്ക് സ്റ്റാ വിനിയോഗിക്കുന്നതിനു പകരം അനിവാര്യമായ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. വീടിന്റെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവഴിക്കും. സ്വഭാവത്തിലെ ചപലത നിയന്ത്രിക്കാൻ ശ്രമിക്കുക. സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അല്ലെങ്കിൽ അത് വീട്ടിലെ സമാധാനം തകരും. ജോലിയിൽ കഴിവ് തെളിയിക്കും. വിദ്യാർത്ഥികൾ ഏകാഗ്രത മെച്ചപ്പെടുത്താനും മനസ്സിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും പ്രാർത്ഥന ശീലമാക്കണം. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും 108 തവണ വീതം ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. എതിരാളികളെ നിശബ്ദരാക്കും. ചുമതലകൾ ഭംഗിയായി നിറവേറ്റും. വരുമാനം വർദ്ധിക്കും. സാമ്പത്തിക നില ഭദ്രക്കാൻ ശ്രമിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. കുടുംബാംഗത്തിന്റെ ആവശ്യത്തിനായി ധാരാളം പണം ചെലവഴിക്കും. ജോലിയുമായി ബന്ധപ്പെട്ട യാത്രയിൽ നല്ല ഫലം ലഭിക്കും. വ്യാപാര രംഗത്ത വിജയം നേടും. ഹൃദയബന്ധത്തിൽ മാധുര്യം നിലനിർത്താൻ പരമാവധി ശ്രമിക്കും. വിദേശ ഗുണം വർദ്ധിക്കും. വിദ്യാർത്ഥികളും ശ്രദ്ധാപൂർവം മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാ ദിവസവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1 , 2 )
കുടുംബപരമായ ആവശ്യങ്ങൾക്ക് കൂടുതൽ സമയവും പ്രാധാന്യവും നൽകും. ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും. എല്ലാ കാര്യങ്ങളിലും കൃത്യത പുലർത്താൻ ശ്രമിക്കും.
സർഗ്ഗാത്മകമായ കഴിവുകൾ മെച്ചപ്പെടുത്താൻ കഴിയും. അപ്രതീക്ഷിതമായി ചിലരുടെ സഹായം
ലഭിക്കും. കാർഷിക മേഖലയിൽ ആദായം കൂടും. മനോവീര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ കഴിയും. എല്ലാ ജോലികളും മുമ്പത്തേതിനേക്കാൾ വേഗത്തിൽ പൂർത്തിയാക്കും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഒരു പുതിയ വാഹനം വാങ്ങും. പ്രമുഖ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്കരിക്കും. പണം വിവേകത്തോടെ നിക്ഷേപിക്കും. ജോലിസ്ഥലത്ത് തടസ്സങ്ങൾ നീങ്ങും. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1 , 2 , 3 )
ഏറ്റെടുക്കുന്ന ചുമതലകൾ അനായാസമായി കൈകാര്യം ചെയ്ത് വിജയപ്രദമാക്കാൻ കഴിയും.
സ്ഥലം മാറ്റം, ജോലി മാറ്റം എന്നിവയ്ക്ക് യോഗം കാണുന്നു. കച്ചവടത്തിൽ സാഹചര്യം കൂടുതൽ
അനുകൂലമായി മാറും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാകും. പുതിയ സംഭങ്ങൾക്ക് പണം മുടക്കും. ഭൂമി സംബന്ധമായ കേസുകളിൽ വിജയം നേടാൻ കഴിയും. സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ടു പോകാൻ നോക്കണം. അടുത്തിടപഴകുന്ന ചില ആളുകൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ബിസിനസ്സിൽ വിപുലീകരിക്കാൻ പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. വിദേശ യാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് സമയം മികച്ചതായിരിക്കും. ഓം നമോ നാരായണ ദിവസവും 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളിൽ വളരെ സന്തോഷിക്കും. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ വന്നു ചേരും. കൃഷിയിലും കച്ചവടത്തിലും നേട്ടങ്ങൾ ഉണ്ടാകും. തെറ്റിദ്ധാരണകൾ പരിഹരിക്കാൻ കഴിയും. ബന്ധുമിത്രാദികളെ സഹായിക്കും. സന്താനങ്ങൾ മൂലം സന്തോഷിക്കും. ദീർഘവിക്ഷണത്തോടെ പ്രവർത്തിക്കും. മത്സങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മാനസിക സമ്മർദ്ദം ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. നിക്ഷേപം അഭിവൃദ്ധിയും സുരക്ഷയും നൽകും. ക്ഷമ പാലിക്കുക. വീട്ടിൽ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. വിവാഹം നടക്കാൻ യോഗമുണ്ട്. ഓം ശരവണ ഭവഃ നമഃ നിത്യവും 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. ഓർമ്മകൾ പുതുക്കും. കഠിനമായ പല കാര്യങ്ങളും അനായാസം പൂർത്തിയാക്കും. കർമ്മരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. ശുഭാപ്തി വിശ്വാസം ഗുണംചെയ്യും. പഴയ സുഹൃദ് ബന്ധങ്ങൾ വഴി അപ്രതീക്ഷിത നേട്ടം കൈവരിക്കും. ആഗ്രഹിച്ച രീതിയിൽ ഉപരിപഠനത്തിനു യോഗമുണ്ട്. മക്കളുടെ
നേട്ടങ്ങളിൽ സന്തോഷിക്കും. വിവാഹത്തിന് നേരിട്ട തടസ്സങ്ങൾ നീങ്ങും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനും അവസരം ലഭിക്കും. മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ കഴിയും. ജോലിയിൽ ആഗ്രഹിക്കുന്ന രീതിയിൽ മുന്നേറാൻ സാദ്ധ്യത കാണുന്നു. വിരസത മാറ്റാൻ യാത്ര പോകും. വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ സന്തോഷിപ്പിക്കും. സ്വാധീനമുള്ളവരും പ്രധാനപ്പെട്ടവരുമായ ചിലരുമായുള്ള ബന്ധം ശക്തമാക്കുന്നതിന് കഴിയും. സാമൂഹിക പ്രവർത്തനത്തിൽ തിളങ്ങും. മറ്റുള്ളവരെ സ്വാധീനിക്കാനാകും. ചില മാറ്റങ്ങൾ അസ്വസ്ഥമാക്കും. തിരക്ക് പിടിച്ച് ജോലി പൂർത്തിയാക്കാൻ നിർബ്ബന്ധിതമാകും. കരാറുകൾ വീണ്ടും പരിശോധിക്കുന്നതാണ് നല്ലതാണ്. വിദ്യാർത്ഥികൾക്ക് നല്ല സമയമാണിത്. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആരോഗ്യ കാര്യത്തിൽ സമയം നല്ലതായിരിക്കും. പുതിയ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് വിശദാംശങ്ങൾ നന്നായി വിലയിരുത്തണം. ചതിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. സന്താനങ്ങൾ മൂലം ചില പ്രശ്നങ്ങൾ ഉണ്ടാകാം. സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായുള്ള ബന്ധത്തിൽ തെറ്റിദ്ധാരണയുണ്ടാകാൻ സാധ്യത കാണുന്നു. നിഷേധാത്മകത ദോഷം ചെയ്യും. ഔദ്യോഗിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ വീഴ്ച വരുത്തും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്, വീട്ടിൽ നിന്ന് അകന്ന് നിൽക്കേണ്ടിവരും. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഔദ്യോഗികമായി ജോലിസ്ഥലത്ത് ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. എങ്കിലും ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവയ്ക്കുന്നത് ദോഷം ചെയ്യും. വളരെക്കാലമായി ആഗ്രഹിക്കുന്ന പ്രമോഷൻ കഠിനാധ്വാനവും അർപ്പണ മനോഭാവവും കാരണം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് തികഞ്ഞ ജാഗ്രത പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിക്ഷേപങ്ങൾ വഴി സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യത കൂടുതലാണ്. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗയും ഈശ്വര വിശ്വാസവും സഹായിക്കും. ഓം നമോ നാരായണായ ദിവസവും 108 തവണ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.