Wednesday, February 4, 2026
Wednesday, February 4, 2026
Home » പരന്ന തളികയിൽ ചുവന്ന പുഷ്പം നിറച്ച് വെയ്ക്കുക; പരമശിവനെ ഭജിക്കുക

പരന്ന തളികയിൽ ചുവന്ന പുഷ്പം നിറച്ച് വെയ്ക്കുക; പരമശിവനെ ഭജിക്കുക

0 comments

2026 ഫെബ്രുവരി 01, ഞായർ
കലിദിനം 1872607
കൊല്ലവർഷം 1201 മകരം 17
(കൊല്ലവർഷം 1201 മകരം ൧൮)
തമിഴ് വർഷം വിശ്വവസു തയ് 19
ശകവർഷം 1947 മാഘം 12

ഉദയം 06.46 അസ്തമയം 06.29 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 43 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 17 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.01 pm to 06.29 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രംവർജ്ജ്യം)
ഗുളികകാലം 03.33 pm to 05.01 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.37 pm to 02.05 pm
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കും ബുധനും ശുക്രനും മൗഢ്യം വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവോണം (തിരുവോണം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ അവിട്ടത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.32 വരെ മകരം പകൽ 09.17 വരെ കുംഭം പകൽ 11.05 വരെ മീനം പകൽ 12.50 വരെ മേടം പകൽ 02.54 വരെ എടവം വൈകിട്ട് 05.05 വരെ മിഥുനം തുടർന്ന് കർക്കടകം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm

ഇന്നത്തെ നക്ഷത്രം
രാത്രി 11.58 വരെ പൂയം

തിഥി ദൈർഘ്യം
രാത്രി 03.03 വരെ പൗർണ്ണമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: പൂയം തിഥി: പൗർണ്ണമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: പൂയം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പുണർതം, മകയിരം, ചോതി, വിശാഖം ഉത്രട്ടാതി, രേവതി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ദിവസ ഗുണവർദ്ധനവിന്
ദിനദോഷങ്ങൾ ശമിക്കുന്നതിനും
ദിവസ ഗുണവർദ്ധനവിനും ശ്രീ പരമശിവനെ ഭജിക്കുക. ഒരു ധ്യാനം ചേർക്കുന്നു:
വിരിഞ്ചിനാരായണശക്രമുഖ്യെ
അ ജ്ഞാതവീര്യായ നമോ നമസ്തേ
സൂക്ഷ്മാതിസുക്ഷ്മായ നമോഘഹന്ത്രേ
കൃതാഗസം മാമവ വിശ്വമൂർത്തേ
അനേകകോടീന്ദുനിഭായ തേസ്തു
നമോ ഗിരീണാം പതയെഘഹന്ത്രേ
നമോ/ സ്തുതേ തേ ഭക്തവിപദ്ധരായ
കൃതാഗസം മാമവ വിശ്വമൂർത്തേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിൽ / ഓഫീസിൽ പരന്ന തളികയിൽ ചുവന്ന പുഷ്പം നിറച്ച് വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം പ്രതികൂല നിറം: കറുപ്പ്, കടുംനീലം .

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ , അഹിതമായ ഭക്ഷണരീതി അവലംബിച്ചവർ,
മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?